രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

ഇന്ത്യയിലെ മെർസിഡീസ് ബെൻസ് GLE-യുടെ ആദ്യ ഡെലിവറി കേരളത്തിൽ. കൊച്ചിയിലെ രാജശ്രീ മോട്ടോർസിൽ നിന്ന് റോയി കുറിക് ആണ് രാജ്യത്തെ ആദ്യ ബെൻസ് GLE സ്വന്തമാക്കിയത്.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

ഈ മാസം ആദ്യമാണ് ഇന്ത്യയിലെ ആഢംബര എസ്‌യുവി ശ്രേണിയിലേക്ക് പുതിയ GLE യെ മെർസിഡീസ് ബെൻസ് അവതരിപ്പിച്ചത്. നാലാം തലമുറ ആവർത്തനമായ മോഡലിന്റെ 300d പതിപ്പിന് 73.70 ലക്ഷം രൂപയാണ് പ്രാരംഭ വില.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

മെർസിഡീസ് ബെൻസ് GLE യുടെ ഉയർന്ന വകഭേദമായ 400d LWB (ഹിപ്-ഹോപ് എഡിഷൻ) പതിപ്പിന് 1.25 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

നിരവധി പരിഷ്ക്കരണങ്ങളും മാറ്റങ്ങളുമായാണ് പുതിയ നാലാം തലമുറ GLE എസ്‌യുവി എത്തുന്നത്. അതോടൊപ്പം ഒട്ടേറെ സവിശേഷതകളും ഉപകരണങ്ങളും മെർസിഡീസ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു. ജർമ്മൻ ബ്രാൻഡിൽ നിന്ന് ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ ആദ്യ മോഡൽ കൂടിയാണിത്.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

ഈ വർഷം പത്ത് ഉൽപ്പന്നങ്ങളോളം അവതരിപ്പിക്കാൻ കമ്പനിപദ്ധതിയിടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആകർഷകമായ രൂപകൽപ്പനയും വളഞ്ഞ എഡ്‌ജുകളുമായാണ് പുതിയ എസ്‌യുവി വരുന്നത്. മുൻവശത്തെ രൂപകൽപ്പന ബ്രാൻഡിന്റെ പരമ്പരാഗത ഇരട്ട-സ്ലാറ്റ് ക്രോം ഗ്രില്ലിനൊപ്പം മെർസിഡീസ് ബെൻസിന്റെ ത്രീ-പോയിന്റ് സ്റ്റാറുംമധ്യഭാഗത്തായി ഉൾക്കൊള്ളുന്നു.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

ഡിസൈനിന്റെ മറ്റ് നവീകരണങ്ങളിൽ‌ ഡ്യുവൽ ഐബ്രോ എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ഹെഡ്‌ലാമ്പുകളും ഇടംപിടിക്കുമ്പോൾ പിന്നിൽ‌ എൽ‌ഇഡി ടെയിൽ ‌ലൈറ്റുകളും നൽകിയിരിക്കുന്നു.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

അകത്തേക്ക് നീങ്ങുമ്പോൾ പുതിയ മെർസിഡീസ് ബെൻസ് GLE ഇരട്ട 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണത്തോടെയാണ് വരുന്നത്. ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും രണ്ടാമത്തേത് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനുമായി നൽകിയിരിക്കുന്നു. കൂടാതെ ബെൻസിന്റെ MBUX കണക്റ്റുചെയ്ത സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ രണ്ടാമത്തെ ഉൽപ്പന്നവും GLE എസ്‌യുവി ആയിരിക്കും.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, എയർ‌മാറ്റിക് എയർ സസ്‌പെൻഷൻ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, നാല് -സോൺ തെർമോട്രോണിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം വാഹനത്തിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

പുതിയ GLE എസ്‌യുവിയിലെ സുരക്ഷാ സവിശേഷതകളിൽ ഇബിഡിയോടു കൂടിയ എബി‌എസ് , ഒമ്പത് എയർബാഗുകൾ, പാർക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവയുമുണ്ട്.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

GLE 4 മാറ്റിക് 300d LWB, GLE 4 മാറ്റിക് 400d LWB എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. വാഹനത്തിലെ രണ്ട് ഡീസൽ എഞ്ചിനുകളും കർശനമായ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നു.

രാജ്യത്തെ ആദ്യ മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയത് കൊച്ചിക്കാരൻ

പുതിയ മെർസിഡീസ് ബെൻസ് GLE 300d LWB ഇന്ത്യൻ വിപണിയിലേക്ക് ഒരു സി‌കെ‌ഡി യൂണിറ്റിൽ ഇറക്കുമതി ചെയ്യും. ഇത് ബ്രാൻഡിന്റെ ചകാൻ പ്ലാന്റിൽ ഒത്തുചേരും. ഉയർന്ന മോഡലായ 400d LWB സിബിയു വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ബി‌എം‌ഡബ്ല്യു X5, ഓഡി Q7 എന്നിവയാണ് നാലാം തലമുറ GLE യുടെ വാഹനത്തിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Tuesday, February 11, 2020, 19:13 [IST]
English summary
Mercedes Benz GLE 300d lwb first delivery in India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X