ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് എംജി മോട്ടോര്‍സ് ഈ വര്‍ഷം നവംബര്‍ മാസത്തോടെ അവതരിപ്പിക്കാനൊരുങ്ങുന്ന മോഡലാണ് ഗ്ലോസ്റ്റര്‍. കമ്പനി വക്താവ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. ഗ്ലോസ്റ്റര്‍ എസ്‌യുവിയെ കമ്പനി പ്രാദേശികമായി നിര്‍മ്മിച്ചേക്കും. ഇതോടെ വിപണിയില്‍ വാഹനത്തിന്റെ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ഇന്ത്യയില്‍ എംജി ഗ്ലോസ്റ്റര്‍ നിര്‍മ്മിക്കുന്നത് സാധ്യമല്ല, കാരണം ഡിമാന്‍ഡ് കുറവാണ്. ഒരു CBU ആയി വാഹനം ഇറക്കുമതി ചെയ്യുന്നത് വളരെ ചെലവേറിയതാക്കും. അതിനാല്‍, വില കൂടുതലുള്ള കിറ്റുകള്‍ ഇറക്കുമതി ചെയ്യാതെ ഇവയുടെ നിര്‍മ്മാണം ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: ഇന്ത്യയില്‍ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ഈ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിച്ചത്. പ്രീമിയം എസ്‌യുവി ശ്രേണി ലക്ഷ്യമാക്കി എത്തുന്ന ഈ വാഹനത്തിന്റെ 6,000 യൂണിറ്റ് പ്രതിവര്‍ഷം നിരത്തുകളിലെത്തിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

വിപണിയില്‍ എത്തുമ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്രുറാസ് G4 വരാന്‍പോകുന്ന ടാറ്റയുടെ ഗ്രാവിറ്റാസ് എന്നീ മോഡലുകളാണ് ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ എതിരാളികള്‍.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ചൈനീസ് വിപണിയിലുള്ള മാക്സസ് D90 അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലോസ്റ്റര്‍. 5,005 mm നീളവും 1,932 mm വീതിയും 1,875 mm ഉയരവും 2,950 mm വീല്‍ബേസുമാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം.

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വലിയ ഹെക്സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്പ്ലേറ്റ്, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവ വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകളാണ്.

MOST READ: പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ജെസ്റ്റര്‍ നിയന്ത്രിത ടെയില്‍ഗേറ്റ്, ത്രീ-സോണ്‍ എയര്‍ കണ്ടീഷനിംഗ്, 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ എന്നിവ വാഹനത്തില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്.

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടെയുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഹില്‍ അസിസ്റ്റ്, ചൈല്‍ഡ് സീറ്റ് മൗണ്ട് എന്നിവ സുരക്ഷയ്ക്കായി ഇടംപിടിക്കും.

MOST READ: സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

അതേസമയം വിദേശത്തുള്ളവയ്ക്ക് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ഓട്ടോമാറ്റിക് പാര്‍ക്കിങ് ഫങ്ഷന്‍ എന്നിവ അധികമായുണ്ട്. ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മോഡലില്‍ ഈ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കില്ല.

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ഇന്ത്യന്‍ വിപണിയില്‍ എംജി സ്വന്തമായി വികസിപ്പിച്ചെടുത്ത 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാകും ഗ്ലോസ്റ്ററില്‍ ഇടംപിടിക്കുക. ഇത് 218 bhp കരുത്തും 480 Nm torque ഉം ഉത്പാദിപ്പിക്കും.

ഗ്ലോസ്റ്റര്‍ എസ്‌യുവി പ്രദേശികമായി നിര്‍മ്മിക്കാനൊരുങ്ങി എംജി

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തിയേക്കും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ചൈനീസ് വിപണിയിലുള്ള മാക്സസ് D90-ക്ക് കരുത്തേകുന്നത്. ഇത് 224 bhp കരുത്തും 360 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

More from DriveSpark

Article Published On: Saturday, May 30, 2020, 9:30 [IST]
English summary
MG Gloster Local Assembly In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X