എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് എംജി ഗ്ലോസ്‌റ്റർ. അടുത്തിടെ സമാപിച്ച 2020 ഓട്ടോ എക്‌സ്‌പോയിൽ ഈ പുത്തൻ വാഹനത്തെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ചൈനീസ് വിപണിയിൽ എത്തുന്ന മാക്‌സസ് D90 യുടെ പുനർനിർമ്മിച്ച മോഡലാണ് എം‌ജി ഗ്ലോസ്റ്റർ.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

ആഗോളതലത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ, ജീപ്പ് ഗ്രാൻഡ് ചെറോക്കി എന്നീ മോഡലുകളുടെ എതിരാളിയാണ് മാക്‌സസ് D90 പ്രീമിയം ത്രീ-എസ്‌യുവി. ഇന്ത്യയിലെത്തുമ്പോൾ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയ എസ്‌യുവികളാകും പുതിയ എംജി ബാഡ്‌ജിലെത്തുന്ന ഗ്ലോസ്റ്ററിന്റെ പ്രധാന എതിരാളികൾ. 40 ലക്ഷം മുതൽ 45 രൂപ ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

വിപണിയിൽ പുറത്തിറക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണയോട്ടം നടത്തിവരികയാണ് എംജി മോട്ടോർസ്. അതിന്റെ സ്പൈ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. ഓട്ടോ എക്സ്പോയിൽ പുത്തൻ എസ്‌യുവിയെ പ്രദർശിപ്പിച്ചിരുന്നെങ്കിലും വാഹനത്തിന്റെ ഇന്റീരിയർ വെളിപ്പെടുത്താൻ കമ്പനി തയാറായില്ല. എന്നാൽ പരീക്ഷണ ചിത്രങ്ങളിൽ നിന്നും അകത്തളത്തെ കുറിച്ച് വിശദമായ സൂചനകൾ ലഭിക്കുന്നു.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

വാഹനത്തിന്റെ ഇന്റീരിയറുകളും മാക്‌സസ് D90-ക്ക് സമാനമാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ അതേ സ്റ്റിയറിംഗ് വീൽ ഡിസൈനുമാണ് എംജി മുന്നോട്ടു കൊണ്ടുപോകുന്നത്. എം‌ജി ഗ്ലോസ്റ്ററിന് അതിന്റെ ഓട്ടോമാറ്റിക് ഗിയർബോ‌ക്‌സിന് ഔഡി-സ്റ്റൈൽ ഗിയർ സെലക്ടർ ലഭിക്കുന്നു. പരമ്പരാഗത യാർഡിലെ ത്രോട്ടിൽ ലിവറിനോട് സാമ്യമുള്ളതിനാൽ ഔഡി ഇതിനെ ‘യാച്ച് ലിവർ' എന്നാണ് വിളിക്കുന്നത്.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

എം‌ജി ഗ്ലോസ്റ്റർ 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും നൽകുന്നു. ഇത് എസ്‌യുവിയുടെ എതിരാളികളേക്കാൾ നീളവും വീതിയും ഉയരവുമാണുള്ളതെന്ന സൂചനയാണ് നൽകുന്നത്. പ്രധാന ആകർഷണ ഘടകമെന്തെന്നാൽ പ്രീമിയം എസ്‌യുവി ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ലഭ്യമാകും.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

പുറംമോടിയിലേക്ക് നോക്കിയാൽ എം‌ജി ഗ്ലോസ്‌റ്ററിന് നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ ലഭ്യമാകും. പിൻഭാഗത്ത് ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്നത് വാഹനത്തിന്റെ ആകർഷണം കൂട്ടുന്നുണ്ട്. കൂടാതെ ബൂട്ട് ലിഡിന്റെ താഴത്തെ ഭാഗത്ത് ഒരു പ്രമുഖ ‘ഗ്ലോസ്റ്റർ' ലെറ്ററിംഗും എസ്‌യുവിയെ വ്യത്യസ്‌തമാക്കുന്നു.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

2.0 ലിറ്റർ ടർബോചാർജ്‌ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാക്‌സസ് D90 ക്ക് കരുത്തേകുന്നത്.ഇത് 221 bhp കരുത്തും 360 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലും ഓട്ടോമാറ്റിക് യൂണിറ്റും ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി ലഭ്യമാണ്.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

ഇന്ത്യയിൽ എത്തുമ്പോൾ ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എഞ്ചിന്റെ ഇരട്ട-ടർബോ പതിപ്പാണ് എം‌ജി ഗ്ലോസ്റ്ററിൽ ഇടംപിടിക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇത് ഏകദേശം 218 bhp ഉം 480 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ്. ഗിയർബോക്സ് ഓപ്ഷനിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് മാത്രമേ ഉണ്ടാകൂ.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

പുതിയ എംജി ഗ്ലോസ്റ്ററിലെ സുരക്ഷയെ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്‌പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലൈൻ കീപ്പ് അസിസ്റ്റ് എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യും.

എംജി ഗ്ലോസ്‌റ്റർ ഒരുങ്ങി, ആദ്യ ഘട്ട പരീക്ഷണയോട്ടത്തിന് തുടക്കം

പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്ക് ഈ വർഷം നവംബറിൽ വാഹനം എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇത് എംജി ബ്രാൻഡിൽ നിന്ന് ആഭ്യന്തര വിപണിയിൽ എത്തുന്ന മൂന്നാമത്തെ മോഡലായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster premium SUV interiors Spied For The First Time. Read in Malayalam
Story first published: Monday, March 2, 2020, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X