പരീക്ഷണയോട്ടം നടത്തി എംജി ഗ്ലോസ്റ്റര്‍; സ്‌പൈ ചിത്രങ്ങള്‍
എംജിയില്‍ നിന്നും വിപണിയില്‍ എത്താനൊരുങ്ങുന്ന മോഡലാണ് ഗ്ലോസ്റ്റര്‍. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തുന്നത്. ഫുള്‍സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് വാഹനം എത്തുന്നത്. ഈ ശ്രേണിയില്‍ അരങ്ങുവാഴുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയവയാവും ഗ്ലോസ്റ്ററിന്റെ എതിരാളികള്‍.

ഇന്ത്യന്‍ വിപണിയില്‍, എംജിയില്‍ നിന്നുള്ള ഏറ്റവും ചെലവേറിയ വാഹനമാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സ്‌പൈ ഓട്ടോന്യൂസ് ആണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ഇതൊരു പ്രൊഡക്ഷന്‍ പതിപ്പാണെന്നും സൂചനയുണ്ട്. ചാരനിറത്തിലുള്ള ആറ് സ്‌പോക്ക് (19 ഇഞ്ച് ആണെന്ന് തോന്നുന്നു) അലോയി വീലുകള്‍ വ്യക്തമായി കാണാം.

ക്രോം ഇന്‍സേര്‍ട്ടുകള്‍ വശങ്ങളെ മനോഹരമാക്കിയിരിക്കുന്നുവെന്ന് വേണം പറയാന്‍. ക്രോമിന്റെ ഒരു അതിപ്രസരം വിന്‍ഡോ ലൈനുകളിലും കാണാന്‍ സാധിക്കും.
MOST READ: പുത്തൻ രൂപത്തിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട ക്വാളിസ്

പിന്നിലേക്ക് വന്നാല്‍ റൂഫ് സ്പോയിലര്‍, ഗ്ലോസ്സ് ബ്ലാക്ക് ക്വാഡ് എക്‌സ്‌ഹോസ്റ്റുകളില്‍ പൂര്‍ത്തിയാക്കിയ റിയര്‍ ഡിഫ്യൂസര്‍ കാണാം. അല്‍പ്പം ഉയര്‍ന്ന സസ്‌പെന്‍ഷന്‍ ക്രമീകരണമാണ് നല്‍കിയിരിക്കുന്നത്. എല്‍ഇഡിയാണ് ലൈറ്റുകള്‍.

ലെതര്‍ സീറ്റുകള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, മിഡില്‍-റോ ക്യാപ്റ്റന്‍ സീറ്റുകള്‍ (ഉയര്‍ന്ന പതിപ്പുകളില്‍), പനോരമിക് സണ്‍റൂഫ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ത്രോട്ടില്‍ പോലുള്ള ഗിയര്‍ ലിവര്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍, മള്‍ട്ടി-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് നിയന്ത്രണം മുതലായവ വാഹനത്തില്‍ ഇടംപിടിച്ചേക്കും.
MOST READ: എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും എംജി ഗ്ലോസ്റ്ററിന് കരുത്തേകുക. ഇത് 218 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാകും എഞ്ചിന്‍ ജോടിയാക്കുക.

കൂടാതെ കുറഞ്ഞ റേഞ്ച് ട്രാന്‍സ്ഫര്‍ കേസുള്ള പാര്‍ട്ട് ടൈം ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റവും ലഭിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 30 മുതല്‍ 35 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷാം.


Click it and Unblock the Notifications








