എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

ഹെക്‌ടർ എന്ന മിഡ് സൈസ് എസ്‌യുവിയുമായി എം‌ജി മോട്ടോർ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. അതോടെ രാജ്യത്തെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായി ഈ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനി മാറി.

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

അരങ്ങേറ്റം കുറിച്ചതു മുതൽ ഇന്നുവരെ വിപണിയിൽ മികച്ച വിൽപ്പന നേട്ടമുണ്ടാക്കാൻ ഹെക്‌ടറിലൂടെ എംജി മോട്ടോർസിന് സാധിച്ചു. മിഡ്-സൈസ് എസ്‌യുവിയുടെ ശരാശരി 2,500 യൂണിറ്റുകൾ എല്ലാ മാസവും സ്ഥിരമായ വിൽപ്പന നടത്തുന്നു.

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

കഴിഞ്ഞ വർഷം ബ്രിട്ടീഷ് ബ്രാൻഡിന് എസ്‌യുവിയുടെ മൊത്തം 15,930 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കാൻ സാധിച്ചു. അതിൽ 57.2 ശതമാനം അഥവാ 9,110 യൂണിറ്റുകൾ പെട്രോൾ മോഡലുകളാണ് എന്നത് ശ്രദ്ധേയമാക്കുന്നു. ബാക്കി 42.8 ശതമാനം, 6,820 യൂണിറ്റുകൾ ഡീസലുമാണ്.

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

ഇന്ത്യൻ വിപണിക്ക് പെട്രോൾ കാറുകളോടുള്ള പ്രിയം ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. അതുതന്നെയാണ് എംജി ഹെക്‌ടറിന്റെ എസ്‌യുവിയിലും പ്രകടമാകുന്നത്. പെട്രോൾ യൂണിറ്റിന് ലഭ്യമായ ഒന്നിലധികം കോൺഫിഗറേഷനുകളാണ് പെട്രോൾ എഞ്ചിന് മുൻ‌ഗണന നൽകാനുള്ള കാരണങ്ങളിൽ പ്രധാനം.

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

1.5 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ മോട്ടോറാണ് എം‌ജി ഹെക്‌ടറിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 143 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുന്നു. കൂടാതെ തെരഞ്ഞെടുത്ത വകഭേദങ്ങളിൽ 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ എഞ്ചിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

ഇത് പുനരുൽപ്പാദന ബ്രേക്കിംഗും എഞ്ചിൻ ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഫിയറ്റ് സോഴ്‌സ്‌ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിനും ഹെക്‌ടറിൽ എംജി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആ ഈ യൂണിറ്റ് 170 bhp പവറും 350 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളവയാണ്.

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

ആറ് സ്പീഡ് മാനുവലിനൊപ്പം ഓപ്‌ഷണലായി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വാഗ്‌ദാനം ചെയ്യുന്നതും പെട്രോൾ മോഡലുകളുടെ ഉയർന്ന വിൽപ്പനക്ക് കാരണമാകുന്നുണ്ടെന്നതും കണക്കിലെടുക്കേണ്ടതായുണ്ട്. അതേസമയം ഡീസൽ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് സ്റ്റാൻഡേർഡായി ജോടിയാക്കുന്നു.

Most Read:ഡ്രൈവർമാർക്ക് ആശ്വാസം; വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ടന്ന് RBI

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

എഞ്ചിൻ സവിശേഷതകൾക്കു പുറമെ എം‌ജി ഹെക്‌ടർ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ ഫീച്ചറുകൾ അടങ്ങിയ കാറുകളിൽ ഒന്നാണ്. കൂടാതെ 10.4 ഇഞ്ച് ലംബമായി അടുക്കിയിരിക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, AI-പവർഡ് വോയിസ് അസിസ്റ്റ് ലോഡുചെയ്‌ത അപ്ലിക്കേഷനുകളും ഉൾച്ചേർത്ത eSIM ഉം വാഹനത്തെ ആധുനികമാക്കുന്നു.

Most Read:ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

കൂടാതെ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സിറ്റുകൾ, ഫോർ-വേ പവർ വഴി ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, ഹീറ്റഡ് ORVM, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ‌്‌ലൈറ്റുകൾ, മൂഡ് ലൈറ്റിംഗ് എന്നിവയും മിഡ്-സൈസ് എസ്‌യുവിയിൽ ഇടംപടിക്കുന്നു.

Most Read:10 ദിവസം കൂടി വില്‍ക്കാം; ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ സമയപരിധി നീട്ടി

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

എട്ട് നിറങ്ങളിൽ എംജി ഹെക്‌ടർ വിപണിയിൽ നിന്നും തെരഞ്ഞെടുക്കാം. ഒരു പവർഡ് ടെയിൽ‌ഗേറ്റ് എന്നിവയും അതിലേറെയും വാഹനത്തിന്റെ മനോഹാരിതയെ വർധിപ്പിക്കുന്നു.

എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

നിലവിലെ കണക്കനുസരിച്ച് ഹെക്‌ടറിന് 12.73 ലക്ഷം മുതൽ 17.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവയ്‌ക്കെതിരെയാണ് ബ്രിട്ടീഷ് മോഡലിന്റെ മത്സരം.

More from DriveSpark

Article Published On: Saturday, March 28, 2020, 15:57 [IST]
English summary
MG Hector Petrol Vs Diesel Sales Report: More Customers Prefer Petrol-Powered Hector Variants. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X