ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

എം‌ജി മോട്ടോർ ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ ഡീലർഷിപ്പ് ശൃംഖലയിലും 10 DC ഇലക്ട്രിക് ചാർജറുകൾ സ്ഥാപിച്ചതായി അറിയിച്ചു. ഇലക്ട്രിക് വാഹന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അഞ്ച് ഘട്ട ചാർജിംഗ് ഇക്കോ സിസ്റ്റം സ്ഥാപിക്കുകയാണെന്നും കമ്പനി അറിയിച്ചു.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

തിരഞ്ഞെടുത്ത എം‌ജി ഡീലർഷിപ്പുകളിൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു DC സൂപ്പർ-ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കും നിർമ്മാതാക്കൾ സജ്ജമാക്കുന്നു.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

പൂർണ്ണ-ഇലക്ട്രിക് എം‌ജി ZS ഇവി പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. വാസ്തവത്തിൽ, എം‌ജി മോട്ടോർ ഉപഭോക്താക്കൾക്കായി ഒരു AC ഫാസ്റ്റ് ചാർജർ ഇൻസ്റ്റാൾ ചെയ്യും.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

വീട്ടിലോ ജോലിസ്ഥലത്തോ AC ഫാസ്റ്റ് ചാർജർ സംവിധാനം ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷനും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നു.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

തിരഞ്ഞെടുത്ത സാറ്റലൈറ്റ് നഗരങ്ങളിലും പ്രധാന റൂട്ടുകളിലും എം‌ജി ഡീലർഷിപ്പുകളിലുടനീളം വിപുലീകൃത ചാർജിംഗ് നെറ്റ്‌വർക്ക് സൃഷ്ടിക്കാനും വാഹന നിർമ്മാതാക്കൾ പദ്ധതിയിടുന്നു. റോഡ് സൈഡ് അസിസ്റ്റത്തിന്റെ ഭാഗമായി എം‌ജി മോട്ടോർ ചാർജ്-ഓൺ-ദി-ഗോ സംവിധാനവും വാഗ്ദാനം ചെയ്യുന്നു.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

രാജ്യത്ത് കമ്പനിയുടെ രണ്ടാമത്തെ വാഹനമാണ് എം‌ജി ZS ഇവി. മറ്റ് നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി, ഈ വിഭാഗത്തിൽ ഒരു വലിയ വിപണി വിഹിതം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാമത്തെ ഉൽപ്പന്നമായി ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ എം‌ജി മോട്ടോർ തീരുമാനിച്ചത്.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

എം‌ജി ZS ഇലക്ട്രിക് വാഹനത്തിൽ ബ്രാൻഡിന്റെ സിഗ്‌നേച്ചർ ഒമേഗ ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ക്രോം ഘടകങ്ങൾ പതിപ്പിച്ച കോൺകേവ് ഗ്രില്ല്, ചാർജിംഗ് പോർട്ടുകൾ വെളിപ്പെടുത്തുന്നതിന് മുകളിലേക്ക് സ്ലൈഡുചെയ്യുന്ന കമ്പനി ലോഗോ, 17 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകൾ എന്നിവ ഉൾപ്പെടുന്നു.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

ക്യാബിൻ നന്നായി രൂപകൽപ്പന ചെയ്തതും വിശാലവുമാണ്. പ്രീമിയം ടച്ച് മെറ്റീരിയലുകൾ, ഇരു വശത്തും ടർബൈൻ ആകൃതിയിലുള്ള എയർ കണ്ടീഷനിംഗ് വെന്റുകൾ, മൾട്ടി ഇൻഫൊർമേഷൻ ഡിസ്പ്ലേ അടങ്ങിയ ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കറുത്ത ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൂന്ന് പേർക്ക് സുഖമായി ഇരിക്കാൻ കഴിയുന്ന തരത്തിൽ രണ്ടാമത്തെ വരിയിൽ ഒരു ഫ്ലാറ്റ് ഫ്ലോർ എന്നിവ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

44.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുമായി ഘടിപ്പിച്ചിരിക്കുന്ന ത്രീ ഫേസ് പെർമനന്റ്-മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകളാണ് പുതിയ എം‌ജി ZS ഇവിയിലും ഉള്ളത്.

ZS ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങും മുമ്പ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ച് എംജി

മോട്ടോർ 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്. ZS EV യെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്കുചെയ്യുക.

More from DriveSpark

Article Published On: Friday, January 10, 2020, 12:10 [IST]
English summary
MG Motor Charging Stations Installed At Dealerships Ahead Of ZS EV Launch. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X