എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്. ഇലക്ട്രിക്ക് മോഡലായ ZS വാഹനത്തിന്റെ ബുക്കിങ് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

നേരത്തെ തെരഞ്ഞെടുത്ത കുറച്ച് സ്ഥലങ്ങളില്‍ മാത്രമായിരുന്നു വാഹനത്തിന്റെ വില്‍പ്പന. ഘട്ടം ഘട്ടമായി വില്‍പ്പന വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ സ്ഥലങ്ങളിലും വാഹനം വില്‍പ്പനയക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

2020 ജൂണ്‍ 1 ന് ആരംഭിക്കുന്ന ബുക്കിങിനൊപ്പം പുതിയ ആറ് സ്ഥലങ്ങളില്‍ കൂടി വാഹനം വില്‍പ്പനയ്ക്ക് എത്തും. നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളില്‍ മാത്രം വില്‍പനയുള്ള കാര്‍ കൊച്ചി, ചെന്നൈ, പുനെ, സൂറത്ത്, ജയ്പുര്‍, ചണ്ഡിഗഡ് എന്നിവടങ്ങളിലും ഇനി വില്‍പ്പനയ്ക്ക് എത്തും.

MOST READ: ബിഎസ് VI വെസ്പ നോട്ട് 125 വിപണിയിലെത്തി

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് വില്‍പ്പന വിപുലീകരണത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ കേരളം തെരഞ്ഞെടുത്തതെന്ന് കമ്പനി വക്താവ് പറഞ്ഞു.

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

വിവിധ ഇടങ്ങളില്‍ വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കമ്പനി അറിയിച്ചു. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എക്‌സൈറ്റിന് 20.88 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.

MOST READ: ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. എംജി ZS ഇലക്ട്രിക്കിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിലുള്ളത്. ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവയാണ് പുറമേയുള്ള സവിശേഷതകള്‍.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍ എന്നിവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് ക്യമാറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍.

More from DriveSpark

Article Published On: Friday, May 29, 2020, 21:53 [IST]
English summary
MG ZS EV Bookings To Reopen Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X