ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത ആഴ്ച

ഫോര്‍ച്യൂണറിനെക്കുറിച്ച് ഒരു പ്രത്യേക ആമുഖം വേണമെന്നില്ല. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ ശ്രേണിയിലെ താരമാണ് ഫോര്‍ച്യൂണര്‍.

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

ഫോര്‍ച്യൂണന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം ഉടന്‍ തന്നെ വിപണിയില്‍ എത്തും.

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

2020 ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് 2020 ജൂണ്‍ 4 -ന് തായ്ലന്‍ഡില്‍ അരങ്ങേറും. ഇതിന് പിന്നാലെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലും എത്തും. നേരത്തെ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

നിരവധി മാറ്റങ്ങളോടെയാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. പുറത്തുവന്ന ചിത്രങ്ങളില്‍ വാഹനത്തിന്റെ മുന്‍വശത്ത് വലിയ മാറ്റങ്ങളാണ് കാണാന്‍ സാധിക്കുന്നത്. മുന്‍വശത്തെ ബമ്പറും ഗ്രില്‍ രൂപകല്‍പ്പനയും RAV4, റൈസ് മോഡലുകളുടെ ഡിസൈനാണ് പിന്തുടര്‍ന്നിരിക്കുന്നത്.

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

ഗ്രില്‍ വളരെയധികം മെലിഞ്ഞതും ക്രോമിന് പകരം കറുത്ത ബിറ്റുകളുമായിരിക്കും ഉള്‍പ്പെടുത്തുക. കൂടാതെ ഓരോ കോണിലും ത്രികോണാകൃതിയിലുള്ള ഫോക്‌സ് എയര്‍ ഇന്റേക്കുകള്‍ ഉപയോഗിച്ച് ബമ്പര്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

എല്‍ഇഡി ഹെഡ്‌ലാമ്പ്, കോംപാക്ട് അപ്പര്‍ ഗ്രില്ല്, വലിയ ബമ്പര്‍, വലിയ ലോവര്‍ ഗ്രില്ല്, പുതിയ ഫോഗ്‌ലാമ്പ് എന്നിവയും മുന്നിലെ മാറ്റങ്ങളാണ്. ബമ്പറില്‍ ഗ്ലോസ്സ് ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും ഇടിപിടിക്കുന്നതോടെ വാഹനം കൂടുതല്‍ സ്‌പോര്‍ട്ടി ആയി കാണപ്പെടും.

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

അതേസമയം അകത്തളത്ത് കാര്യമായ മറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. ബ്ലാക്ക്-ബേഡ് ഫിനീഷിങ്ങിലായിരിക്കും അകത്തളം ഒരുങ്ങുക. പഴയ പതിപ്പില്‍ കണ്ടിരിക്കുന്ന സെന്റര്‍ കണ്‍സോളും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും പുതിയ പതിപ്പിലും ഇടംപിടിക്കുക.

MOST READ: റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയും മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. ടൊയോട്ട ആഗോളതലത്തില്‍ ഒന്നിലധികം പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളോടെയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

കൂടാതെ വിപണികളെ ആശ്രയിച്ച് ശ്രേണിയില്‍ 2.7 ലിറ്റര്‍, 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 2.4 ലിറ്റര്‍, 2.8 ലിറ്റര്‍, 3.0 ലിറ്റര്‍ ഡിസ്‌പ്ലേസ്‌മെന്റുകളുള്ള ഡീസല്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

MOST READ: 15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

മുമ്പുണ്ടായിരുന്ന 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുടെ ബിഎസ് VI പതിപ്പുകളുമായി ഫോര്‍ച്യൂണര്‍ എസ്‌യുവി ഇന്ത്യയില്‍ തുടരാനാണ് സാധ്യത.

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

ഡീസല്‍ എഞ്ചിന്‍ 174 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ പെട്രോള്‍ എഞ്ചിന്‍ 174 bhp കരുത്തും 450 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളും ഇടംപിടിച്ചേക്കും.

More from DriveSpark

Article Published On: Friday, May 29, 2020, 9:46 [IST]
English summary
Toyota Fortuner Facelift To Debut Next Week. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X