ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

ZS ഇവിയുടെ ആദ്യ മാസ വിൽപ്പനയിൽ ഭേദപ്പെട്ട തുടക്കുവുമായി എം‌ജി മോട്ടോർ ഇന്ത്യ. അടുത്തിടെ വിപണിയിൽ പുറത്തിറക്കിയ ZS എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് ആദ്യമാസം ലഭിച്ചത് 158 യൂണിറ്റുകളുടെ വിൽപ്പനയാണ്. 2020 ജനുവരി ആദ്യ പകുതിയിൽ വിപണിയിൽ എത്തിയ ZS ഇവിക്ക് 20.88 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

ചൈനീസ് വാഹന നിർമാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡാണ് എംജി മോട്ടോർ. കഴിഞ്ഞ വർഷം ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ച ബ്രാൻഡിന്റെ നിരയിലെ രണ്ടാമത്തെ മോഡലാണ് ZS ഇവി. ആദ്യ മോഡലായ ഹെക്‌ടർ എസ്‌യുവിയിലൂടെ ലഭിച്ച വിജയവും ബ്രാൻഡ് മൂല്യവുമാണ് ഒരു ഇലക്‌ട്രിക് വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് പ്രചേദനമായത്.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

ZS ഇവിക്കായി ഫെബ്രുവരിയിൽ ആകെ 3000 ബുക്കിംഗുകൾ ലഭിച്ചതായും എംജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2019 ൽ ഇന്ത്യയിൽ വിറ്റ മൊത്തം ഇലക്ട്രിക് വാഹനത്തിന്റെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

എം‌ജി ZS ഇവിക്ക് ആദ്യ മാസത്തിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ വാഹനത്തിന്റെ 150 യൂണിറ്റുകൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൈമാറാൻ സാധിച്ചെന്നും എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു. ഞങ്ങളുടെ സമഗ്ര ഇവി സമീപനത്തിൽ ഉപഭോക്താക്കൾ സന്തുഷ്ടരാണ്, ഓഫറിൽ ഒരു ഹോം ചാർജർ അല്ലെങ്കിൽ ഓഫീസ് ചാർജർ ഇൻസ്റ്റാൾ വാഗ്‌ദാനം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നമാണ് എം‌ജി ZS ഇവി. നിരവധി സവിശേഷതകളും ഉപകരണങ്ങളുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. അതോടൊപ്പം ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് മികച്ച പ്രകടനവുമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

എം‌ജി ZS ഇ‌വിയുടെ വിൽ‌പന കണക്കുകൾ‌ക്ക് പുറമേ, കൊറോണ വൈറസ് വ്യാപനത്തെ തുർന്നുണ്ടായ ഉത്പാദനത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രഖ്യാപിക്കാനും കമ്പനി തയാറായി. ഫെബ്രുവരിയിൽ ഇവയുടെ ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇത് വരും മാസത്തിലും തുടരുമെന്നും സിദാന വ്യക്തമാക്കി. എന്നിരുന്നാലും ഈ മാസം അവസാനത്തോടെ ഉത്പാദനവും വിൽപ്പനയും സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷയുള്ളതായും എംജി അറിയിച്ചു.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

പൂർണ ഇലക്ട്രിക് എസ്‌യുവി നിലവിൽ ഡൽഹി NCR, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിങ്ങനെ അഞ്ച് നഗരങ്ങളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം എത്തുന്നത്. IP67 റേറ്റുചെയ്ത 44.5 കിലോവാട്ട് ബാറ്ററി പാക്കാണ് എംജി EZ ഇവിയിൽ ഒരുക്കിയിരിക്കുന്നത്. 143 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ് കാറിൽ നൽകിയിരിക്കുന്ന ഇലക്ട്രിക് മോട്ടോർ.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

8.5 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. കൂടാതെ പൂർണ ചാർജിൽ 340 കിലോമീറ്റർ സഞ്ചരിക്കാനും ZS ഇവിക്ക് കഴിയുമെന്ന് എംജി മോട്ടോർസ് അവകാശപ്പെടുന്നു.

ZS ഇവി; ആദ്യ മാസം 158 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച് എം‌ജി മോട്ടോർസ്

സ്റ്റാൻഡേർഡ് 7.4 കിലോവാട്ട് വോൾ ബോക്സ് ചാർജർ ഉപയോഗിച്ച് പൂർണമായി ചാർജ് ചെയ്യാൻ ആറ് മുതൽ എട്ട് മണിക്കൂർ വരെ സമയം എടുക്കുമ്പോൾ ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ 0-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS EV Sales In India For February 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X