മൈക്രോ എസ്‌യുവിയെ പുറത്തിറക്കാൻ ഹ്യുണ്ടായി, വെല്ലുവിളി മാരുതി എസ് പ്രെസോയ്ക്ക്
ഇന്ത്യൻ വിപണിയിൽ ഒരു പുതിയ എൻട്രി ലെവൽ മോഡൽ അവതരിപ്പിക്കുന്നതിനെ പഠിച്ചു വരികയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

നിലവിൽ ഇന്ത്യയിലെ ബ്രാൻഡിന്റെ ഉൽപ്പന്ന നിരയിലെ അടിസ്ഥാന മോഡലാണ് ഹ്യുണ്ടായി സാൻട്രോ. പരിഗണനയിലുള്ള പുതിയ ഉൽപ്പന്നം അവതരിപ്പിക്കുകയാണെങ്കിൽ സാൻട്രോ ഹാച്ച്ബാക്കിന് താഴെയായി സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. കൂടാതെ ഇതൊരു മിനി എസ്‌യുവി മോഡലായിരിക്കാമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

രാജ്യത്ത് ഒരു പുതിയ എൻട്രി ലെവൽ മോഡൽ അവതരിപ്പിക്കുന്നതിനായി തങ്ങൾ നിലവിൽ ഒരു മാർക്കറ്റ് പഠനം നടത്തുകയാണെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ സെയിൽസ് & മാർക്കറ്റിംഗ് തലവനായ തരുൺ ഗർഗ് കാർ ആൻഡ് ബൈക്കിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

പുതിയ എൻട്രി ലെവൽ മോഡൽ മൈക്രോ എസ്‌യുവി രൂപത്തിൽ വരാം. ഇത് മാരുതി എസ് പ്രെസോ, റെനോ ക്വിഡ് എന്നിവയോട് മത്സരിക്കാൻ കെൽപ്പുള്ളതാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്നവരെ ആകർഷിക്കുന്നതിനുള്ള ഒരു മാർഗമായി പുത്തൻ മോഡലിനെ ബ്രാൻഡ് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഇന്ത്യയിലെ ഹാച്ച്ബാക്ക് വിഭാഗമാണ് വൻതോതിൽ വിൽപ്പന സംഭാവന നൽകുന്ന പ്രധാന വിഭാഗം. ഇവിടെ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. നിലവിൽ താങ്ങാനാവുന്ന വിഭാഗത്തിൽ സാൻട്രോ, നിയോസ്, i10 ഗ്രാൻഡ് എന്നീ മൂന്ന് മോഡലുകളാണ് കമ്പനിയുടെ നിരയിലുള്ളത്.
MOST READ: കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

നേരത്തെ ഹ്യുണ്ടായിക്ക് ഇയോൺ ഹാച്ച്ബാക്ക് ഇന്ത്യയിൽ വിൽപ്പനയ്ക്ക് ഉണ്ടായിരുന്നു. 2011 ൽ വിപണിയിലെത്തിയതിനുശേഷം രാജ്യത്ത് ബ്രാൻഡിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്കായിരുന്നു ഇയോൺ എന്നത് ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ വർഷം കാർ നിർത്തലാക്കുകയായിരുന്നു. തുടർന്ന് ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലിന്റെ സാന്നിധ്യം സാൻട്രോ ഏറ്റെടുത്തു.

മറ്റ് നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ബിഎസ്-VI കംപ്ലയിന്റ് ഡീസൽ എഞ്ചിനുകൾക്കൊപ്പം ഹ്യുണ്ടായി ഹാച്ച്ബാക്കുകൾ വാഗ്‌ദാനം ചെയ്യുന്നത് സ്വാഗതാർഹമാണ്. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹാച്ച്ബാക്കുകളുടെ ലഭ്യത കമ്പനിയെ കൂടുതൽ സഹായിച്ചിട്ടുണ്ടെന്നുള്ളത് യാഥാർഥ്യമാണ്. ഇതിന്റെ ആവശ്യകത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നു.
MOST READ: ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

ഹ്യുണ്ടായി നിരയിലെ നിലവിലെ എൻട്രി ലെവൽ മോഡലായ സാൻട്രോയിക്ക് 1.1 ലിറ്റർ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 63 bhp പവറിൽ 99 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

1.1 ലിറ്റർ സിഎൻജി യൂണിറ്റും സാൻട്രോയിൽ ലഭ്യമാണ്. ഇത് 55 bhp കരുത്തും 85 Nm torque ഉം സൃഷ്ടിക്കും. ഇത് സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








