കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊവിഡ്-19 യെ തുടർന്ന് വാഹന വിപണിയും പ്രതിസന്ധിയിൽ മുങ്ങിയിരിക്കുകയാണ്. രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളെ തുടർന്ന് നിരവധി പുതിയ മോഡലുകളുടെ അവതരണം മാറ്റി വെക്കാനും ഡിജിറ്റലാക്കാനും കമ്പനികൾ നിർബന്ധിതരായി.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയും തങ്ങളുടെ പുത്തൻ സിറ്റിയെ മാർച്ച് 16-ന് ഇന്ത്യയിൽ പുറത്തിറക്കാൻ പദ്ധതിയിട്ടുരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വാഹനത്തെ ആഭ്യന്തര വിപണിയിൽ ഇപ്പോൾ അവതരിപ്പിക്കേണ്ടന്ന് കമ്പനി തീരുമാനിച്ചു. കഴിഞ്ഞ ദിവസം വാഹനത്തിന്റെ മീഡിയ ഡ്രൈവും ഹോണ്ട റദ്ദാക്കിയിരുന്നു.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

2020 സിറ്റിയുടെ ഇന്ത്യൻ അവതരണം ഏപ്രിലിലേക്കാണ് ഹോണ്ട മാറ്റിയിരിക്കുന്നത്. പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ സി-സെഗ്മെന്റ് സെഡാൻ വിപണി മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടില്ലെങ്കിലും പുതിയ സിറ്റി ഈ വിഭാഗത്തിൽ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

ഹോണ്ട സിറ്റി എല്ലായ്‌പ്പോഴും വിശാലമായ വാഹനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സെഡാനാണ്. മാത്രമല്ല ഇന്ത്യൻ വിപണി കണ്ട ആദ്യകാല മോഡലുകളിൽ ഒന്നാണിത്. ഹ്യുണ്ടായി വേർണ, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ്, ശ്രേണിയിലെ മുൻനിരയിലുള്ള മാരുതി സുസുക്കി സിയാസ് എന്നീ മോഡലുകളോടാണ് സിറ്റി വിപണിയിൽ മത്സരിക്കുന്നത്.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

2020 ഹോണ്ട സിറ്റി തുടക്കത്തിൽ ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാകും ലഭ്യമാവുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡീസൽ മോഡലുകളെ പൂർണമായി പിൻവലിക്കാൻ കമ്പനി തയാറായിട്ടില്ല. ഈ വർഷം തന്നെ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ മോഡലും കാറിൽ വാഗ്‌ദാനം ചെയ്യും. കൂടാതെ V, VX, ZX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ പെട്രോൾ സിറ്റി തെർഞ്ഞെടുക്കാൻ സാധിക്കും.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

അതായത് പുതിയ റിപ്പോർട്ടുകൾ പ്രകാരം, 1.5 ലിറ്റർ NA നാല് സിലിണ്ടർ i-VTEC പെട്രോൾ എഞ്ചിന്റെ ബി‌എസ്-VI കംപ്ലയിന്റ് പതിപ്പിനൊപ്പം മാത്രമേ സെഡാൻ വരൂ. നിലവിലെ പെട്രോൾ യൂണിറ്റ് പരമാവധി 119 bhp പവറും 145 Nm torque ഉം ആണ് സൃഷ്‌ടിക്കുന്നത്.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

ഈ വർഷം അവസാനത്തോടെ 2020 ഹോണ്ട സിറ്റി ഡീസൽ വകഭേദവും പുറത്തിറക്കും. അതോടൊപ്പം ഒരു സിവിടി ഓപ്ഷനും ലഭിച്ചേക്കാം. ഡീസൽ-സിവിടി കോംബോ അവതരിപ്പിക്കുന്ന ക്ലാസിലെ ആദ്യ ഉൽപ്പന്നമാണിത്. ഡീസൽ-സിവിടി എഞ്ചിനുമായി ഇന്ത്യയിലെത്തിയ ആദ്യത്തെ കാറാണ് ഹോണ്ട അമേസ് കോംപാക്‌ട് സെഡാൻ.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

വലിപ്പത്തിൽ മുൻഗാമിയേക്കാൾ കേമനായാകും പുത്തൻ മോഡൽ എത്തുക. 4,549 mm നീളം, 1,748 mm വീതി, 1,489 mm ഉയരം, 2,600 mm നീളമുള്ള വീൽബേസ് എന്നിങ്ങനെയാണ് പുതിയ അഞ്ചാംതലമുറ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിലവിൽ വിൽപ്പനക്കെത്തുന്ന നാലാം തലമുറ മോഡലിനേക്കാൾ നീളവും വീതിയുമാണ് കാറിനുള്ളത്.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

2019 നവംബറിൽ തായ്‌ലൻഡിൽ പുറത്തിറങ്ങിയ മോഡലിന്റെ അകത്തും പുറത്തും പൂർണമായും മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഹോണ്ട അവതരിപ്പിക്കുന്നത്. കട്ടിയുള്ള ക്രോം ഗ്രില്ലിനൊപ്പം ഹോണ്ട സിറ്റിക്ക് ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കുന്നുണ്ട്.

കൊവിഡ്-19; 2020 ഹോണ്ട സിറ്റിയുടെ അവതരണം ഏപ്രിലിലേക്ക് മാറ്റി

ട്രാക്ഷൻ കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, നാല് എയർബാഗുകൾ, അഞ്ച് ഹെഡ്‌റെസ്റ്റുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം പുതിയ 2020 ഹോണ്ട സിറ്റിയുടെ പ്രധാന സവിശേഷതകളാണ്.

More from DriveSpark

Article Published On: Tuesday, March 17, 2020, 11:42 [IST]
English summary
New Gen Honda City India launch postponed to April. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X