ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി എലാൻട്ര. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ 'സെൻസസ് സ്പോർട്ടിനെസ്' ഡിസൈൻ ഭാഷ്യത്തിന്റെ നിലവിലെ രൂപത്തിൽ നിന്ന് പ്രകടമായ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിൽ എത്തുന്നത്.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

കഴിഞ്ഞ കുറച്ച് മോഡലുകളിൽ നിന്ന് വ്യക്തമാകുന്നതുപോലെ ഹ്യുണ്ടായി ക്രമേണ സെഡാന്റെ രൂപഘടനയെ കൂപ്പെ ശൈലിയിലേക്കാണ് കൊണ്ടുപോകുന്നത്. 2021 എലാൻട്രയുടെ കാര്യത്തിൽ കൂപ്പെ സ്റ്റൈലിംഗ് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി കാണാം. മുൻവശത്തു നിന്ന് മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണെങ്കിലും മൊത്തത്തിലുള്ള രൂപകൽപ്പന ചലനാത്മകമായി അനുഭവപ്പെടുന്നു. ഷാർപ്പ് ഘടകങ്ങൾ പുറംമോടിയെ വ്യത്യസ്‌തമാക്കുന്നു.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

എലാൻട്രയുടെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം വലുതാണ് 2021 മോഡൽ. 56 മില്ലീമീറ്റർ നീളവും 25 മില്ലീമീറ്റർ വീതിയും കൂടുതലാണ് കാറിന്. വീൽബേസും 20 mm വർധിപ്പിച്ചു. പ്രാഥമികമായി എലാൻട്രയുടെ ഏറ്റവും പുതിയ ആവർത്തനം ഒരു പുതിയ K3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

അത് ഭാരം കുറഞ്ഞതും സുരക്ഷിതവും ശക്തവുമാണെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ഡ്രൈവിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിന് എഞ്ചിനീയർമാർ സ്റ്റിയറിംഗ് സിസ്റ്റവും സസ്പെൻഷൻ വാസ്‌തുവിദ്യയും മികച്ചതാക്കിയിട്ടുണ്ട്.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

ഇമ്മേഴ്‌സീവ് കൊക്കൂൺ എന്ന് വിളിക്കുന്ന ഒരു ഡിസൈൻ സമീപനമാണ് പുത്തൻ എലാൻട്ര പിന്തുടരുന്നത്. ക്യാബിൻ പൂർണമായും പ്രീമിയം ആക്കിയിട്ടുണ്ട്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിൽ ഇടംപിടിച്ചിരിക്കുന്നു.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

എട്ട് സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, സ്മാർട്ട് കീ, ആംബിയന്റ് ഇല്യുമിനേഷൻ, വോയ്‌സ് കമാൻഡുകൾ, ചൂടായ സീറ്റുകൾ, മെച്ചപ്പെട്ട എർഗണോമിക്‌സ് എന്നിവയും മറ്റ് പ്രധാന സവിശേഷതകളാണ്. ഇത് കൂപ്പെ പോലുള്ള സ്റ്റൈലിംഗിന് അടിവരയിടുന്നു.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

ആഗോള വിപണിയിൽ അടിസ്ഥാന എഞ്ചിൻ 2.0 ലിറ്റർ നാല് സിലിണ്ടർ എഞ്ചിനാണ്. ഇത് 147 bhp കരുത്തും 179 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഒരു ഐവിടി യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. ഗിയർ ഷിഫ്റ്റിംഗ് സ്വഭാവം വളരെയധികം മെച്ചപ്പെടുത്തിയെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

മറ്റൊരു സ്വാഗതാർഹമായ കൂട്ടിച്ചേർക്കലായി 2021 ഹ്യുണ്ടായി എലാൻട്രയ്ക്ക് ഒരു പുതിയ ഹൈബ്രിഡ് വകഭേദവും ലഭിക്കുന്നുവെന്നത് ശ്രദ്ധേയമായി. ഇതിൽ 20 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുത്തൻ എലാൻട്ര

1.6 ലിറ്റർ ജിഡി ഫോർ സിലിണ്ടർ എഞ്ചിൻ 1.32 കിലോവാട്ട്സ് ലി-അയൺ ബാറ്ററിയോടൊപ്പം 139 bhp പവറിൽ 264 Nm torque സൃഷ്ടിക്കുന്നു. സ്റ്റാൻഡേർഡ് വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹൈബ്രിഡിന് ആറ് സ്പീഡ് ഡിസിടിയും ഉണ്ട്. ആഭ്യന്തര വിപണിയിൽ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതിയ ഹ്യുണ്ടായി എലാൻട്ര ഇന്ത്യൻ വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Elantra hybrid debuts globally. Read in Malayalam
Story first published: Wednesday, March 18, 2020, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X