പുതുതലമുറ ഹ്യുണ്ടായി i20-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്
പുതുതലമുറ i20-യുടെ അരങ്ങേറ്റം അധികം വൈകാതെ ഉണ്ടാകുമെന്ന് ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു.

2020 ഒക്ടോബറില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായാണ് സൂചന. അതേസമയം ബുക്കിംഗ് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത് എന്നാതാണ് പ്രധാന സവിശേഷത. മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്.
MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍. കണക്ട് കാറെന്ന് ഖ്യാതിയുമായിട്ടാണ് പുതുതലമുറ ശ20 വിപണിയില്‍ എത്തുക.

വെന്യുവിനും ക്രെറ്റയ്ക്കും പിന്നാലെ ഹ്യുണ്ടായി നിരയില്‍ നിന്നും കണക്റ്റഡ് കാര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പുതുതലമുറ i20. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും കാലാവസ്ഥ, ട്രാഫിക് വിവരങ്ങളും കാറിനുള്ളില്‍ ലഭ്യമാക്കും.
MOST READ: ബൊലേറോയ്ക്ക് പുതിയ പ്രാരംഭ പതിപ്പ് സമ്മാനിച്ച് മഹീന്ദ്ര; വില 7.64 ലക്ഷം രൂപ

സ്‌പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ മൂന്നാം തലമുറയുടെ സവിശേഷതകളാണ്. പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്.

പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.
MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications








