പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

അടുത്തലമുറ മഹീന്ദ്ര സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട. എന്നാൽ അടുത്ത വർഷം ആദ്യം എ‌സ്‌യുവി വിപണിയിൽ എത്തുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്‌ടറുമായ പവൻ ഗോയങ്ക വെളിപ്പെടുത്തുകയായിരുന്നു.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

അതായത് അടുത്ത വർഷം ഏപ്രിൽ-ജൂൺ മാസത്തോടു കൂടി എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കും. അടിമുടി മാറ്റങ്ങളോടെയാകും 2020 സ്കോർപിയോ എസ്‌യുവി എത്തുക. ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയെ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റിയ വാഹനം കൂടിയാണിത്.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

വരാനിരിക്കുന്ന സ്കോർപിയോയ്ക്ക് ഒരു വലിയ മേക്കോവർ ലഭിക്കുക മാത്രമല്ല, പുതിയ പ്ലാറ്റ്ഫോമിൽ നിർമിക്കുകയും അത് ഭാരം കുറഞ്ഞതും കൂടുതൽ സുരക്ഷിതമായ മോഡലെന്ന ഖ്യാതി നേടുകയും ചെയ്യും. 2021 മഹീന്ദ്ര സ്കോർപിയോ ഇന്ത്യൻ നിരത്തുകളിൽ ഇതിനോടകം തന്നെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

2002 ജൂണിലാണ് ആദ്യ സ്‌കോര്‍പിയോ നിരത്തിലെത്തുന്നത്. തുടർന്ന് വാഹന പ്രേമികൾക്കിടയിൽ വളരെപ്പെട്ടെന്ന് തന്നെ തരംഗമായിമാറാനും വാഹനത്തിനായി. എസ്‌യുവിയുടെ മുൻ തലമുറകളെപ്പോലെ പുതിയ 2021 മോഡലും ഏഴ് സീറ്ററായിരിക്കും. സീറ്റിംഗ് ലേഔട്ടിന് മുന്നിൽ ക്യാപ്റ്റൻ സീറ്റുകൾ, നടുക്ക് ഒരു ബെഞ്ച് സീറ്റ്, പിൻവശത്ത് ജമ്പ് സീറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് നിലവിലെ മോഡൽ.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

എന്നാൽ പുതുതലമുറ സ്കോർപിയോയിൽ മൂന്ന് മുൻ നിര സീറ്റുകളായിരിക്കുമോ എന്ന് സംശയമുണ്ട്. എഞ്ചിൻ വശങ്ങളിലേക്ക് നോക്കുമ്പോൾ അടുത്ത വർഷം വിപണിയിൽ എത്തുന്ന പുതുതലമുറ മോഡലിന് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുമെന്നാണ് സൂചനകൾ. നിലവിലുള്ള സ്കോർപിയോയിൽ ലഭ്യമായ 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റ് പുതിയ ബിഎസ്-VI മലിനീകരണ അനുബന്ധ നവീകരണങ്ങളോടെ നിലനിർത്താനും സാധ്യതയുണ്ട്.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

പുതിയ സ്കോർപിയോ ഏകദേശം 160 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാകും. കൂടാതെ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും നൽകിയേക്കാം.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

പുതിയ സ്കോർപിയോ ഒരു ലാഡർ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും. കൂടാതെ ഉയർന്ന വകഭേദങ്ങളിൽ ഓപ്ഷനായി ഫോർ വീൽ ഡ്രൈവും ലഭ്യമായേക്കും.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

2.0 ലിറ്റർ -4 സിലിണ്ടർ ടർബോചാർജ്‌ഡ് പെട്രോൾ യൂണിറ്റാണ് അടുത്ത തലമുറ സ്കോർപിയോയുടെ ശ്രേണിയിലേക്ക് വരുന്ന മറ്റൊരു എഞ്ചിൻ. ഈ ടർബോ പെട്രോൾ മോട്ടോർ സ്കോർപിയോയിൽ മാത്രമല്ല എല്ലാ പുതിയ 2020 ഥാർ, XUV500 തുടങ്ങിയ എസ്‌യുവികളിലും വാഗ്‌ദാനം ചെയ്യും.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

2021 സ്കോർപിയോയ്ക്ക് സുരക്ഷയുടെ കാര്യത്തിൽ ഒരു വലിയ നവീകരണം മുന്നോട്ടു നയിക്കും. വലിയ, ബുച്ച് എസ്‌യുവിയെ സുരക്ഷിത വാഹനമാക്കാൻ കൂടുതൽ എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌പി, മറ്റ് ബിറ്റുകൾ എന്നിവ ഉൾപ്പെടുത്തിയേക്കാം.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

വാഹനത്തിന്റെ ഇന്റീരിയറും പൂർണമായ മാറ്റത്തിന് വിധേയമാകുമ്പോൾ കൂടുതൽ പ്രീമിയം ക്യാബിൻ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ മഹീന്ദ്ര സ്കോർപിയോയെ വിൽപ്പനക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ സ്കോ‌ർപിയോയ്ക്കായി ഈ വർഷം കാത്തിരിക്കേണ്ട, വിപണിയിലേക്ക് അടുത്ത വർഷം

കൂടാതെ ഒരു പിക്ക് അപ്പ് ട്രക്ക് പതിപ്പ് എസ്‌യുവി ബോഡി ശൈലി പിന്തുടരാനും സാധ്യതയുണ്ട്. വിപണിയിൽ നിന്നും പിൻവാങ്ങാൻ തയാറെടുക്കുകയാണെങ്കിലും നിലവിലെ മഹീന്ദ്ര സ്കോർപിയോ മികച്ച വിൽപ്പനയാണ് നേടുന്നത്.

More from DriveSpark

Article Published On: Monday, March 16, 2020, 15:26 [IST]
English summary
New Gen Mahindra Scorpio launch timeline officially revealed. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X