ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

കാലങ്ങളായി ടൊയോട്ടയുടെ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്ന മോഡലാണ് ലാൻഡ് ക്രൂയിസർ. ഒറ്റ നോട്ടത്തിൽ തന്നെ ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കുന്നതും അത്രയേറെ പ്രശസ്‌തവുമാണ് ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഓഫ് റോഡ് എസ്‌യുവികളിലൊന്നായ ലാൻഡ് ക്രൂയിസർ.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

1951 മുതൽ വാഹനം വിപണിയിലുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. ഈ വർഷം ഓഗസ്റ്റിൽ ലാൻഡ് ക്രൂയിസറിന് ഒരു തലമുറ മാറ്റം നൽകാൻ തയാറെടുക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. 12 വർഷത്തിലേറെയായി ഈ പതിപ്പ് തന്നെയാണ് വിപണിയിൽ എത്തുന്നത്.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

ലാൻഡ് ക്രൂയിസറിന്റെ അടുത്ത തലമുറ പതിപ്പിൽ 3.5 ലിറ്റർ V6 പെട്രോൾ എഞ്ചിൻ അടങ്ങിയ ഒരു ഹൈബ്രിഡ് സജ്ജീകരണമായിരിക്കും ടൊയോട്ട ഒരുക്കുന്നത്. അത് ഇലക്ട്രിക് മോട്ടോറുമായി യോജിച്ച് പ്രവർത്തിക്കും.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

ഇത് പരമാവധി 295 bhp പവറും 356 Nm torque ഉം ഉത്പാദിപ്പിക്കും. നിലവിലെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനു പകരം അടുത്ത തലമുറ മോഡൽ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോ‌ക‌്‌സുമായി ജോടിയാക്കും.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

യൂറോപ്യൻ വിപണിയിലെത്തുന്ന നിലവിലെ തലമുറ മോഡലിന്റെ 4.6 ലിറ്റർ V8 എഞ്ചിനെ പുതിയ ഹൈബ്രിഡ് എഞ്ചിൻ മാറ്റിസ്ഥാപിക്കും. എഞ്ചിൻ പരമാവധി 313 bhp കരുത്തും 460 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അമേരിക്കയിൽ, 5.7 ലിറ്റർ V8 എഞ്ചിനിലാണ് ലാൻഡ് ക്രൂയിസർ വിൽക്കുന്നത്. ഇത് 381 bhp-യും 544 Nm torque ഉം സൃഷ്‌ടിക്കുന്നു.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

കമ്പനിയുടെ TNGA മോഡുലാർ പ്ലാറ്റ്‌ഫോമിലികും പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിനെ അണിയിച്ചൊരുക്കുക. അത് ഇതിനകം തന്നെ നിരവധി ആധുനിക ടൊയോട്ട കാറുകളുടെ അടിത്തറ സൃഷ്‌ടിച്ചിട്ടുണ്ട്. എസ്‌യുവി ലാൻഡർ-ഓൺ-ഫ്രെയിം ചാസി നിലനിർത്തും. എന്നാൽ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത് ഭാരം ഗണ്യമായി കുറയ്ക്കുന്നതിന് ഇടയാക്കും. അതുവഴി വാഹനത്തിന്റെ പവർ കണക്കുകൾ കുറയാനും വഴിവെക്കും.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

കോസ്മെറ്റിക് പരിഷ്ക്കരണങ്ങളിലേക്ക് നോക്കിയാൽ 2020 ടൊയോട്ട ലാൻഡ് ക്രൂയിസറിന് ഒരു പുതിയ രൂപകൽപ്പന ഉണ്ടായിരിക്കും. എല്ലാ സാധ്യതകളിലും, നിലവിലെ ബോക്‌സി രൂപഘടന പുതിയ തലമുറ മോഡൽ നിലനിർത്തും. പുതിയ ട്രപസോയിഡൽ ഗ്രില്ലും ഇതിലുണ്ടാകും. വിപണിയെ ആശ്രയിച്ച് ഇന്റീരിയറിന് രണ്ടോ മൂന്നോ ഇരിപ്പിട വരികൾ ഉണ്ടാകും.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

ഉപകരണങ്ങളുടെ പട്ടികയിൽ കമ്പനിയുടെ സേഫ്റ്റി സെൻസ് ഡ്രൈവർ സഹായ പാക്കേജിന്റെ ഏറ്റവും പുതിയ പതിപ്പ് ഉൾപ്പെടും. അതിൽ കാൽനടയാത്രക്കാരെ കണ്ടെത്തലും അപകടം ഒഴിവാക്കൽ സാങ്കേതികവിദ്യയും ഉൾപ്പെടും. കൂടാതെ ഡ്രൈവർ കാര്യക്ഷമമായി പ്രതികരിക്കുന്നതിൽ പരാജയപ്പെടുമ്പോഴും കൂട്ടിയിടികളിൽ നിന്ന് യാന്ത്രികമായി കാറിനെ അകറ്റാനും സാധിക്കും.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

ഉപഭോക്താക്കളിൽ സ്വാധീനം ചെലുത്താനുള്ള പ്രഭാവവും, കമാൻഡിംഗ് സാന്നിധ്യവും ലാൻഡ് ക്രൂയിസറിന് ഇപ്പോഴും ഉണ്ടെങ്കിലും സവിശേഷതകളുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ എസ്‌യുവി കാലഹരണപ്പെട്ടതാണ് അടിമുടി പരിഷ്ക്കരിക്കാൻ ടൊയോട്ടയെ പ്രേരിപ്പിക്കുന്നത്.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

ലോകവ്യാപകമായി വാഹനത്തിന്റെ 10 മില്ല്യൺ യൂണിറ്റുകൾ വിറ്റഴിച്ചു. ടൊയോട്ട ‘ജീപ്പ്' BJ ഓഫ് റോഡിൽ നിന്നാണ് 1950 മുതൽ ലാൻഡ് ക്രൂയിസറിന് ഈ പേര് ലഭിച്ചത്.

ഇനി പുതുതലമുറ ലാൻഡ് ക്രൂയിസർ, അരങ്ങേറ്റം ഓഗസ്റ്റിൽ

നിലവിലെ മോഡലിന് 1.47 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ലാൻഡ് ക്രൂസർ മെർസിഡീസ് ബെൻസ് GLS, ലാൻഡ് റോവർ റേഞ്ച് റോവർ, നിസാൻ പട്രോൾ എന്നീ മോഡലുകളുമായാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New-Gen Toyota Land Cruiser To launch on 2020 August. Read in Malayalam
Story first published: Saturday, March 21, 2020, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X