2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ശ്രേണിയില്‍ ഉടനീളം അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഇതിന്റെ ഭാഗമായി പല മോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും പുതുതലമുറ പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിച്ചു.

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഏതാനും ചില മോഡലുകള്‍ കൂടി വരും വര്‍ഷങ്ങളില്‍ വിപണിയില്‍ എത്തും. ഇതിന്റെ തുടര്‍ച്ച എന്നോണം പുതുലമുറ എലാന്‍ട്ര അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹ്യുണ്ടായി.

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ബ്രാന്‍ഡില്‍ നിന്നും പ്രീമിയം ഓഫറുകളായി ഇത് അടുത്തിടെ പുറത്തിറക്കിയ ട്യൂസോണ്‍ എസ്‌യുവിക്കൊപ്പം വില്‍ക്കുമെങ്കിലും ലൈനപ്പില്‍ എസ്‌യുവിക്ക് മുകളിലായിരിക്കും മോഡലിന്റെ സ്ഥാനം.

MOST READ: മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ; കൗതുകമാർന്ന വസ്തുതകളും ചില തെറ്റായ ചിന്താഗതികളും

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഈ വര്‍ഷം മാര്‍ച്ചില്‍ കാറിനെ ബ്രാന്‍ഡ് വെളിപ്പെടുത്തിയിരുന്നു. പുതിയ ഡിസൈന്‍ ഭാഷ, പ്ലാറ്റ്‌ഫോം, ഫീച്ചര്‍ ലിസ്റ്റ്, ഇന്റീരിയര്‍ ഡിസൈന്‍ ഭാഷ എന്നിവയെല്ലാം പുതുതലമുറയുടെ സവിശേഷതകളാകും.

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ആഗോളതലത്തില്‍ എലാന്‍ട്ര വാഗ്ദാനം ചെയ്യുന്നത് പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ്. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ എഞ്ചിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ബിഎസ് VI പതിപ്പില്‍ നല്‍കിയിരിക്കുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും പുതിയ പതിപ്പിനെയും ചലിപ്പിക്കുക.

MOST READ: ബൈക്കിന് മൈലേജാണോ ആവശ്യം: 10 എളുപ്പവഴികള്‍ ഇതാ

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

വിപണിയില്‍ എത്തിയാല്‍ സ്‌കോഡ ഒക്ടാവിയ, ഹോണ്ട സിവിക് തുടങ്ങിയ സെഡാനുകള്‍ക്ക് എതിരെ മോഡല്‍ മത്സരിക്കും. അതേസമയം വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൃത്യമായ കാര്യങ്ങള്‍ ഒന്നും കമ്പിനി വെളിപ്പെടുത്തിയിട്ടില്ല.

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഈ വര്‍ഷം അവസാനം വരെ ഹ്യുണ്ടായി എലാന്‍ട്രയും ഹോണ്ട സിവിക്കും നമ്മുടെ വിപണിയില്‍ ലഭ്യമായ ഏക ആഗോള കോംപാക്ട് സെഡാനുകളായിരിക്കും. 2021 ന്റെ തുടക്കത്തില്‍ സ്‌കോഡ കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഒക്ടാവിയ രാജ്യത്ത് ഇടംപിടിക്കും.

MOST READ: മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് പ്രീമിയം സെഡാനെന്ന വിശേഷണമാണ് ഹ്യുണ്ടായി എലാന്‍ട്രയെ വ്യത്യസ്തമാക്കുന്നത്. തുടക്കത്തില്‍ പെട്രോള്‍ എഞ്ചിനിലായിരുന്നു വാഹനം എത്തിയിരുന്നത്. എന്നാല്‍ അടുത്ത നാളില്‍ ഒരു ഡീസല്‍ എഞ്ചിനൂടെ എലാന്‍ട്രയ്ക്ക് ഹ്യുണ്ടായി സമ്മാനിച്ചു.

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 192 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയര്‍ബോക്സ് ഓപ്ഷനായി തെരഞ്ഞെടുക്കാം.

MOST READ: F-150 പിക്കപ്പ് ട്രക്കിലെ മാക്സ് റെക്ലൈൻ സീറ്റുകൾക്ക് പേറ്റൻഡ് നേടി ഫോർഡ്

2021 ഓടെ പുതുതലമുറ എലാന്‍ട്രയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 113 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New-Generation Hyundai Elantra Come To India Next Year. Read in Malayalam.
Story first published: Tuesday, November 17, 2020, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X