സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

സുരക്ഷയുടെ കാര്യത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളുടെ പുത്തൻ ഹോണ്ട സിറ്റി. ആസിയാൻ NCAP-യിലാണ് 2020 അഞ്ചാംതലമുറ മോഡൽ കരുത്ത് തെളിയിച്ചത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

ഇതിനകം തന്നെ തായ്‌ലൻഡിൽ വിൽപ്പനക്ക് എത്തുന്ന 2020 ഹോണ്ട സിറ്റി പഴയ പതിപ്പിനേക്കാൾ വലുതും വിശാലവും ശക്തവും സവിശേഷത നിറഞ്ഞതുമാണെന്ന് ഇതിനോടകം തന്നെ നമ്മൾ ചർച്ച ചെയ്‌തിട്ടുണ്ട്. അതോടൊപ്പം പഴയ ഹോണ്ട സിറ്റിയേക്കാൾ സുരക്ഷിതമാണ് ആഭ്യന്തര വിപണിയിലേക്ക് എത്തുന്ന പുത്തൻ സിറ്റിയെന്നും പുതിയ ക്രാഷ് ടെസ്റ്റ് തെളിയിക്കുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, തായ്‌ലൻഡ് വിപണിയിൽ എത്തുന്ന 2020 ഹോണ്ട സിറ്റി മുതിർന്നവർക്കുള്ള സുരക്ഷക്കായി ഫൈഫ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. ആസിയാൻ NCAP-യിൽ ഹോണ്ട സിറ്റി നടത്തുന്ന മൂന്നാമത്തെ വിലയിരുത്തലാണിത്. ഒന്നും രണ്ടും മൂല്യനിർണയങ്ങൾ 2012 ലും 2014 ലും നടത്തി.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

നിലവിലെ ക്രാഷ് ടെസ്റ്റിൽ പുതിയ സിറ്റി AOP വിഭാഗത്തിൽ 44.83 പോയിന്റും COP വിഭാഗത്തിൽ 22.82 പോയിന്റും സേഫ്റ്റി അസിസ്റ്റ് സാങ്കേതികവിദ്യയിൽ 18.89 പോയിന്റും വാഹനം നേടി. പ്രീമിയം സെഡാനിൽ നാല് എയർബാഗുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

മുൻ യാത്രക്കാർക്ക് സീറ്റ്ബെൽറ്റ് റിമൈൻഡർ സംവിധാനം, എല്ലാ വകഭേദങ്ങളിലുടനീളം സ്റ്റാൻഡേർഡായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയെല്ലാം 2020 ഹോണ്ട സിറ്റിയിൽ വാഗ്‌ദാനം ചെയ്യുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

ഇതിനുപുറമെ, ആസിയാൻ NCAP വിലയിരുത്തുന്ന എല്ലാ സുരക്ഷാ സഹായ സാങ്കേതികവിദ്യകളും സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഓപ്‌ഷണലായി കാറിൽ ലഭ്യമാകും. മൊത്തം 86.54 പോയിന്റുകളുടെ അടിസ്ഥാനത്തിൽ പുതിയ ഹോണ്ട സിറ്റിക്ക് 5-സ്റ്റാർ സുരക്ഷയെന്ന പൊന്‍തൂവല്‍ സ്വന്തമാക്കാൻ സാധിച്ചത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

ഇന്ത്യയിൽ പുതിയഹോണ്ട സിറ്റി മൂന്ന് മോഡലുകളിൽ വിപണിയിൽ ഇടംപിടിക്കും. നാല് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, അലക്‌സ പിന്തുണയ്ക്കുന്ന എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിലെ പ്രധാന സവിശേഷതകളായേക്കാം.

Most Read: ഹ്യുണ്ടായിയുടെ കീഴിലുള്ള പുതിയ ജെനസിസ് G80 ആഢംബര സെഡാൻ ഇന്ത്യയിലേക്ക്

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

തായ്‌ലൻഡ് മോഡലിൽ കാണുന്നത് പോലെ പുതിയ സിറ്റിയുടെ പുറംമോടിയും അടിമുടി മാറ്റങ്ങൾക്ക് വിധേയമായി. പുതിയ ഡിസൈൻ മറ്റ് ഹോണ്ട കാറുകളായ അക്കോർഡ്, സിവിക് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. സ്‌പോർട്ടിയർ സ്റ്റൈലിംഗ്, ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ റേഡിയേറ്റർ ഗ്രിൽ, ഫ്ലാറ്റർ മേൽക്കൂര എന്നിവ നവീകരണങ്ങളിൽ ഉൾപ്പെടുന്നു.

Most Read: വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച് ഇസൂസു, ബിഎസ്-VI മോഡലുകൾ ഈ വർഷം അവസാനം

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

ഇന്ത്യൻ പതിപ്പ് സിറ്റിക്ക് 16 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് കണ്ടെത്തിയ എല്ലാ പരീക്ഷണ ചിത്രങ്ങളിലും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സെഡാന്റെ അകത്തളവും പൂർണമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്.

Most Read: കൊവിഡ്-19; വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മാരുതി സുസുക്കി

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

ഇന്റീരിയറുകൾ ഡ്യുവൽ ടോൺ കളർ സ്‌കീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലംബമായി സ്ഥാപിച്ചിരിക്കുന്ന എയർ വെന്റുകൾ, റോട്ടറി കൺട്രോൾ ഡയലുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങൾ എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

എയർ വെന്റ്‌സ് സ്റ്റിയറിംഗ് വീൽ, ഡോറുകൾ, ഗിയർബോക്‌സ് എന്നിങ്ങനെ വിവിധ ഘടകങ്ങളിൽ ക്രോം ആക്‌സന്റുകൾ കാണാനാകും. കണക്റ്റുചെയ്‌ത കാർ ടെക്കിന് ആവശ്യക്കാർ ഉള്ളതിനാൽ, ഹോണ്ട പുതിയ സിറ്റിയിൽ ഇസിം പവർഡ് ഇന്റർനെറ്റ് കണക്റ്റുചെയ്‌ത സ്മാർട്ട് സവിശേഷതകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

പുതിയ റിപ്പോർട്ടുകൾ പ്രകാരം 1.5 ലിറ്റർ NA നാല് സിലിണ്ടർ i-VTEC ബി‌എസ്-VI പെട്രോൾ എഞ്ചിനിൽ മാത്രമേ 2020 ഹോണ്ട സിറ്റി വിപണിയിൽ എത്തുകയുള്ളൂ. എന്നാൽ ഈ വർഷം അവസാനത്തോടെ 2020 ഹോണ്ട സിറ്റി ഡീസൽ വകഭേദവും പുറത്തിറക്കുമെന്നാണ് സൂചന. അതോടൊപ്പം ഒരു സിവിടി ഓപ്ഷനും ലഭിച്ചേക്കാം. ഡീസൽ പതിപ്പിൽ സിവിടി ഗിയർബോക്‌സ് വാഗ്‌ദാനം ചെയ്യുന്ന ക്ലാസിലെ ആദ്യ ഉൽപ്പന്നമാകുമിത്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

പുതിയ ഹോണ്ട സിറ്റിക്ക് 10 ലക്ഷം രൂപ മുതലാകും പ്രാരംഭ വില. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് കാറിന്റെ പ്രധാന എതിരാളികൾ.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കി പുത്തൻ ഹോണ്ട സിറ്റി

തങ്ങളുടെ പുത്തൻ സിറ്റിയെ മാർച്ച് 16-ന് ഇന്ത്യയിൽ പുറത്തിറക്കാൻ പദ്ധതിയിട്ടുരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വാഹനത്തെ രാജ്യത്ത് ഇപ്പോൾ അവതരിപ്പിക്കേണ്ടന്ന് കമ്പനി തീരുമാനിച്ചു. അടുത്തമാസം അവസാനത്തോടെ കാർ വിപണിയിൽ എത്തുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City Scores 5 Star Safety in ASEAN NCAP. Read in Malayalam
Story first published: Tuesday, March 31, 2020, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X