വലിപ്പത്തിൽ മുൻഗാമിയേക്കാൾ കേമനായി പുത്തൻ ഹോണ്ട സിറ്റി
2020 ഹോണ്ട സിറ്റിയുടെ കൂടുതൽ വിശദാംശങ്ങൾ ഓൺലൈനിലൂടെ വിശദമാക്കി ജാപ്പനീസ് നിർമാതാക്കൾ. തായ്‌ലൻഡ് വിപണിയിൽ ഇതിനോടകം തന്നെ ലഭ്യമായ മോഡലിന് സമാനമാണെങ്കിലും രാജ്യ-നിർദ്ദിഷ്‌ട മാറ്റങ്ങളുമായാകും പുതുതലമുറ മോഡൽ വിപണിയിലേക്ക് എത്തുക.

പുതിയ അഞ്ചാംതലമുറ മോഡലിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ 4,549 mm നീളം, 1,748 mm വീതി, 1,489 mm ഉയരം, 2,600 mm നീളമുള്ള വീൽബേസ് എന്നിവയാണ് നൽകിയിരിക്കുന്നത്. നിലവിൽ വിൽപ്പനക്കെത്തുന്ന നാലാം തലമുറ മോഡലിനേക്കാൾ നീളവും വീതിയുമാണ് കാറിനുള്ളത്.

ഇതിനർത്ഥം ഇന്ത്യയ്‌ക്കായുള്ള 2020 സിറ്റിക്ക് രണ്ടാം നിരയിൽ കൂടുതൽ ലെഗ് റൂം ലഭിക്കുമെന്നാണ്. ദൈർഘ്യമേറിയതിന് വീൽബേസാണ് ഇതിന് കാരണമാകുന്നത്. കൂടാതെ ഇനി എത്തുന്ന ആവർത്തനം ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറൻസും നിലവിലെ കാറിനേക്കാൾ ഭാരം കൂടിയതുമായിരിക്കും.

കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ പുറത്തിറങ്ങിയ മോഡലിനെ മാർച്ച് 16-ന് ആണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. അകത്തും പുറത്തും പൂർണമായും മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ടിയുള്ള ക്രോം ഗ്രില്ലിനൊപ്പം ഹോണ്ട സിറ്റിക്ക് ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ പതിപ്പ് മോഡലിൽ പുനർരൂപകൽപ്പന ചെയ്‌ത അലോയ് വീലുകളും കാണാൻ സാധിക്കും. അതോടൊപ്പം മിക്ക ഡിസൈനുകളും നിലനിർത്തിയാകും വാഹനം വിപണിയിലേക്ക് എത്തുക. പിൻഭാഗത്ത്, പുതിയ സ്ലിം റാപ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും ഒരു ഷാർക്ക് ഫിൻ ആന്റിനയും കാണാൻ സാധിക്കും.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം 2020 ഹോണ്ട സിറ്റിയുടെ ഇന്റീരിയറിലെ പ്രധാന ആകർഷണമാണ്.സ്‌ക്രീൻ എസി വെന്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. HVAC നിയന്ത്രണങ്ങൾ ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിന്റെ താഴെയായി സ്ഥാപിച്ചിരിക്കുന്നതും കാണാം. ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ കാറിൽ ഇടംപിടിക്കുന്നു.

ഹോണ്ടയുടെ അഞ്ചാം തലമുറ സെഡാന് ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും ലഭിക്കും. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് പുത്തൻ പ്രിമീയം ഹാച്ച്ബാക്കായ ജാസിൽ ഉൾപ്പെടുത്തിയ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും 2020 സിറ്റിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ്.

നിലവിലെ ഹോണ്ട സിറ്റിയിലെ പെട്രോൾ എഞ്ചിൻ പരമാവധി 119 bhp പവറും 145 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 100 bhp കരുത്തിൽ 200 Nm torque സൃഷ്‌ടിക്കുന്നു. സിറ്റിയിലെ ഡീസൽ വകഭേദങ്ങൾക്കും ഹോണ്ട ഇത്തവണ ഓപ്‌ഷണൽ സിവിടി ഗിയർബോക്‌സ് ഉൾപ്പെടുത്തിയേക്കാം.

2020 ഹോണ്ട സിറ്റി വരാനിരിക്കുന്ന ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, 1.0 ടിഎസ്ഐ എഞ്ചിൻ സജ്ജീകരിച്ച സ്കോഡ റാപ്പിഡ് തുടങ്ങിയ മോഡലുകൾക്കെതിരെ മത്സരിക്കും.

9.91 ലക്ഷം രൂപ പ്രാരംഭവിലയാണ് നിലവിലെ സിറ്റിക്കുള്ളത്. ഉയർന്ന ഡീസൽ വകഭേദത്തിന് 14.31 ലക്ഷം രൂപയുമാണ്. എന്നാൽ 2020 ഹോണ്ട സിറ്റി ആഭ്യന്തര വിപണിയിലെത്തുമ്പോൾ വിലയിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








