രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

എസ്‌യുവി വിഭാഗത്തിലെ താരമായിരുന്ന ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ മോഡൽ വരും ദിവസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. ജനപ്രിയ എസ്‌യുവിയുടെ രണ്ടാം തലമുറ മാർച്ച് 17 ന് വിൽപ്പനയ്‌ക്കെത്തും. കിയ സെൽറ്റോസിന്റെ നേരിട്ടുള്ള എതിരാളിയായാണ് പുതുതലമുറ മോഡലിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

‘സൂപ്പർ സ്ട്രക്‌ചർ' മോണോകോക്ക് നിർമ്മാണമാണ് 2020 ഹ്യുണ്ടായി ക്രെറ്റയുടെ പ്രധാന ആകർഷണം. പൂർണമായി വളർന്ന രണ്ട് ആഫ്രിക്കൻ ആനകളുടെ ഭാരം (ഏകദേശം 5,400 കിലോഗ്രാം) വഹിക്കാൻ പ്രാപ്‌തമാണ് പുതിയ എസ്‌യുവിയെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ഇതിനർത്ഥം, ഇന്ത്യൻ വിപണിയിലെ സി-എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ ഉൽ‌പ്പന്നങ്ങളിലൊന്നാണ് ഇതെന്നാണ്.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

74.3 ശതമാനം അഡ്വാൻസ്‌ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ ഉൾക്കൊണ്ടാണ് 2020 ഹ്യുണ്ടായി ക്രെറ്റയുടെ സൂപ്പർ സ്ട്രക്‌ചർ നിർമിച്ചിരിക്കുന്നത്. കൂടാതെ, കരുത്തുറ്റ മോണോകോക്ക് ഉപയോഗിച്ച കമ്പനിയുടെ നിരയിലെ ഒരേയൊരു മോഡൽ രണ്ടാം തലമുറ ന്യൂ-ജെൻ ക്രെറ്റയല്ല എന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

പ്രീമിയം സെഡാനായ എലാൻട്ര പോലും ഒരു സൂപ്പർ സ്ട്രക്‌ചറിലാണ് നിർമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വാഹനത്തിന് മുകളിൽ ഏഴ് എലാൻട്രകളുടെ ഭാരം താങ്ങാൻ കഴിയും. അടുത്തിടെ നടത്തിയ ഒരു ഔദ്യോഗിക പരിപാടിയിലാണ് ക്രെറ്റയുടെ ഈ വിശദാംശങ്ങളെല്ലാം കമ്പനി വെളിപ്പെടുത്തിയത്.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

അടുത്ത തലമുറ ക്രെറ്റ എസ്‌യുവിയ്ക്ക് 300 കിലോഗ്രാം ഭാരം വരുന്ന ഒരു ചാസി ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതിന്റെ പ്രാധാന്യം ഉടനടി പ്രകടമാകണമെന്നില്ലെങ്കിലും, എസ്‌യുവിയുടെ ഘടനാപരമായ കരുത്ത് വർധിപ്പിക്കാനും കുറഞ്ഞ ഭാരം, ഫ്രെയിം എന്നിവ നിലനിർത്താനും കമ്പനിക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

എൻ‌സി‌എപി നടത്തുന്ന ക്രാഷ് ടെസ്റ്റുകളിൽ മികച്ച സ്കോർ നേടാൻ 2020 ഹ്യുണ്ടായി ക്രെറ്റയ്ക്ക് സാധിച്ചേക്കും. എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും എബിഎസ്, ഇബിഡി, ഇഎസ്‌പി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് ആങ്കറേജ്, സ്‌പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഇംപാക്‌ട് സെൻസിംഗ് ഡോർ അൺലോക്ക്, ഫ്രണ്ട് സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഹൈ സ്‌പീഡ് മുന്നറിയിപ്പ് ബസർ എന്നിവ ഉണ്ടായിരിക്കും.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടു കൂടിയാണ് പുത്തൻ ക്രെറ്റ വിൽപ്പനക്ക് എത്തുന്നത്. ഇവയിൽ 1.5 ലിറ്റർ ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

അതേസമയം 1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ സ്റ്റിയറിംഗ് മൗണ്ട് ചെയ്‌ത പാഡിൽ-ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ‌ബോക്‌സും പ്രത്യേകമായി തെരഞ്ഞെടുക്കാൻ സാധിക്കും.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

വരാനിരിക്കുന്ന ക്രെറ്റ എസ്‌യുവി പതിനാല് മോഡലുകളിലായി മൂന്ന് എഞ്ചിൻ ഓപ്ഷനുകളും എട്ട് കളറുകളിലുമായി വിപണിയിൽ അണിനിരക്കും.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

വിവിധ എഞ്ചിൻ, ഗിയർ‌ബോക്‌സ് ഓപ്ഷനുകളിലുടനീളം E, EX, S, SX and SX(O) എന്നീ അഞ്ച് പതിപ്പുകളും ലഭ്യമാകും. ഒന്നാംതലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്ക് നിലവിൽ 10 ലക്ഷം രൂപയാണ് പ്രാരംഭവില. എന്നാൽ പുതിയ മോഡലിന്റെ വിലയിൽ വർധനവ് ഉണ്ടായേക്കാം.

രണ്ട് ആനകളുടെ കരുത്തിൽ ഒരുങ്ങി പുത്തൻ ഹ്യുണ്ടായി ക്രെറ്റ, ഏറ്റവും സുരക്ഷിതമായ എസ്‌യുവിയോ?

ആഭ്യന്തര വിപണിയിൽ കിയ സെൽറ്റോസ്, എംജി ഹെക്‌ടർ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവി മോഡലുകളായിരിക്കും 2020 ഹ്യുണ്ടായി ക്രെറ്റയുടെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Creta SuperStructure Can Carry two Elephants. Read in Malayalam
Story first published: Monday, March 9, 2020, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X