കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ പുതിയ രണ്ടാംതലമുറ ക്രെറ്റ എസ്‌യുവിയെ പുറത്തിറക്കി ഹ്യുണ്ടായി. അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2020 മോഡലിന് 9.99 ലക്ഷം രൂപയാണ് പ്രാരംഭ വില.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

2020 ഓട്ടോ എക്സ്പോയിലാണ് പുതുതലമുറ ക്രെറ്റയെ കൊറിയൻ നിർമാതാക്കൾ ആദ്യമായി രാജ്യത്ത് അവതരിപ്പിക്കുന്നത്. E, EX, S, SX, SX(O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് പുത്തൻ ക്രെറ്റ വിപണിയിൽ ഇടംപിടിക്കുന്നത്.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

ഹ്യുണ്ടായി ഇതിനകം തന്നെ പുതിയ ക്രെറ്റയുടെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അതിശയകരമെന്നു പറയട്ടെ വില പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ വാഹനത്തിന് 14,000 യൂണിറ്റിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. അതിൽ 50 ശതമാനത്തിലധികം ഡീസൽ വകഭേദങ്ങൾക്കാണെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. തികച്ചും പുതിയ ഒരു കൂട്ടം എഞ്ചിനുകളുമായാണ് പുതിയ ക്രെറ്റ എത്തുന്നത്. പഴയ മോഡലുകളിൽ നിന്ന് 1.4 ലിറ്റർ, 1.6 ലിറ്റർ യൂണിറ്റുകളെ ഹ്യുണ്ടായി പൂർണമായും ഉപേക്ഷിച്ചു. അതിനുപകരമായി കിയ സെൽറ്റോസിൽ നിന്നും കടമെടുത്ത 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ വാഹനത്തിൽ ലഭ്യമാകും.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

ക്രെറ്റയിലെ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ യഥാക്രമം ഒരേ 115 bhp, 144 Nm torque, 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. ഉയർന്ന വകഭേദങ്ങളിൽ 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും കൊറിയൻ ബ്രാൻഡ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നു. 1.4 ലിറ്റർ ടി-ജിഡിഐ യൂണിറ്റ് കിയ സെൽറ്റോസിൽ ചെയ്യുന്ന അതേ 140 bhp കരുത്ത് തന്നെയാണ് 2020 ക്രെറ്റയിലും സൃഷ്‌ടിക്കുന്നത്.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

മൂന്ന് എഞ്ചിനുകളും ഒരു സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്നു. മൂന്ന് എഞ്ചിനുകൾക്കും പ്രത്യേക ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും തെരഞ്ഞെടുക്കാൻ സാധിക്കും.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

1.5 ലിറ്റർ പെട്രോളിനൊപ്പം ആറ് സ്പീഡ് സിവിടി, 1.5 ലിറ്റർ ഡീസലിന് ടോർക്ക് കൺവെർട്ടർ, 1.4 ലിറ്റർ പെട്രോൾ യൂണിറ്റുകളിൽ ഏഴ് സ്പീഡ് ഡിസിടി എന്നിവയാണ് നൽകിയിരിക്കുന്നത്.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

പുറംമോടിയിലും ഇന്റീരിയറിലും പൂർണമായും പുതുക്കിയ രൂപകൽപ്പനയോടെയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ വരുന്നത്. പുതിയ എസ്‌യുവിയുടെ മുൻവശത്ത് ബ്രാൻഡിന്റെ ഏറ്റവും പുതിയ കാസ്കേഡിംഗ് ഗ്രിൽ ഇടംപിടിച്ചിരിക്കുന്നു. ചുറ്റും എൽഇഡി ഡിആർഎല്ലുകളുള്ള പുതുതായി ഡിസൈൻ ചെയ്‌ത എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളും പ്രധാന ആകർഷണമാണ്. ഫ്രണ്ട് ബമ്പറും നവീകരിച്ചു.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

കൂടാതെ എൽഇഡി ഫോഗ് ലാമ്പുകളും അടിയിൽ ഫോക്‌സ് സിൽവർ സ്‌കഫ് പ്ലേറ്റുകളുള്ള സെൻട്രൽ എയർ ഇന്റേയ്ക്കും മുൻ സവിശേഷതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

വശങ്ങളിലേക്ക് നോക്കുമ്പോൾ ഷാർപ്പ് പ്രതീക ലൈനുകൾ എസ്‌യുവിക്ക് നൽകിയിരിക്കുന്നു. സി-പില്ലറിൽ അവസാനിക്കുന്ന ഡോർ ലൈനുകൾക്ക് മുകളിൽ ക്രോം സ്ട്രിപ്പും പ്രവർത്തിക്കുന്നു. പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ വലിയ വീലുകളാണ് കമ്പനി വാഗ്‌‌ദാനം ചെയ്യുന്നത്. അതിൽ പുതുതായി രൂപകൽപ്പന ചെയ്‌ത ഡ്യുവൽ-ടോൺ അലോയ് വീലുകളും സ്ഥാനംപിടിച്ചിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

എസ്‌യുവിയുടെ പിൻവശത്തേക്ക് നോക്കുമ്പോൾ പുതിയ സെറ്റ് എൽഇഡി ടെയിൽ‌ ലൈറ്റുകൾ, ബൂട്ട്-ലിഡിലെ ബ്രേക്ക് ലൈറ്റുകൾ, പുതുതായി ഡിസൈൻ ചെയ്‌ത ബമ്പർ, റിഫ്ലക്‌ടറുകൾ എന്നിവയും 2020 ക്രെറ്റയെ മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

പ്രീമിയം കാറുകളോടു കിടപിടിക്കുന്ന അകത്തളം തന്നെയാകും പുത്തൻ ക്രെറ്റ എസ്‌യുവിടെയുടെ സവിശേഷത. പുതുതായി രൂപകൽപ്പന ചെയ്‌ത ക്യാബിൻ, ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവ മാറ്റങ്ങളിൽ ഉൾക്കൊള്ളുന്നു. മൗണ്ട് ചെയ്‌ത നിയന്ത്രണങ്ങളുള്ള തികച്ചും പുതിയ സ്റ്റിയറിംഗ് വീലാണ് പ്രധാന ആകർഷണം. പുതിയ ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അകത്തളത്തെ മനോഹരമാക്കിയിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് സ്ഥാനം പിടിച്ചിരിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ ഉണ്ട്. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ബ്ലൂ-ലിങ്ക് കണക്റ്റിവിറ്റി സാങ്കേതികവിദ്യ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനക്ഷമത സംവിധാനങ്ങൾ കാറിൽ ഉൾക്കൊള്ളുന്നു.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടിപ്പിൾ എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, പാഡിൽ ഷിഫ്റ്ററുകൾ, ഇലക്ട്രിക് പാർക്കിംഗ് എന്നിവ പുതിയ ഹ്യുണ്ടായി ക്രെറ്റയിലെ മറ്റ് സവിശേഷതകൾ.

കാത്തിരിപ്പിന് വിരാമം, പുത്തൻ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ

ബ്രേക്ക്, റിയർ പാർക്കിംഗ് ക്യാമറ & സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പത്ത് കളർ ഓപ്ഷനുകളിൽ 2020 ഹ്യുണ്ടായി ക്രെറ്റ തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിൽ ഏഴ് സിംഗിൾ-ടോൺ നിറങ്ങളും മൂന്ന് ഡ്യുവൽ-ടോൺ ഓപ്ഷനുകളും ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta SUV Launched In India At Rs 9.99 Lakh. Read in Malayalam
Story first published: Monday, March 16, 2020, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X