വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

ഇന്ത്യൻ എസ്‌യുവി നിരയിലെ താരമാണ് പുത്തൻ രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ. നീണ്ട കാത്തിരിപ്പിനുശേഷം ഇപ്പോൾ അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ വിപണിയിൽ എത്തിരിക്കുകയാണ് 2020 ക്രെറ്റ എസ്‌യുവി. 9.99 ലക്ഷം മുതൽ 17.2 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

കിയ സെൽറ്റോസിൽ നിന്ന് കടമെടുത്ത ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് വാഹനം വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ മുഴുവൻ ശ്രേണിയിലും വാഗ്‌ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതേസമയം 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ടോപ്പ് എൻഡ് SX, SX (O) പതിപ്പുകളിൽ മാത്രമേ ലഭിക്കൂ. ടർബോ പെട്രോൾ യൂണിറ്റിന് ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരുന്നു. സെൽറ്റോസിൽ നിന്ന് വ്യത്യസ‌്‌തമായി, പുത്തൻ ക്രെറ്റയ്‌ക്കൊപ്പം മാനുവൽ ഓപ്ഷനുകളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

ക്രെറ്റ ടർബോയ്‌ക്കൊപ്പം മൂന്ന് വ്യത്യസ്‌ത ഡ്രൈവ് മോഡുകളും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നു. ഇതിൽ ഇക്കോ, കംഫർട്ട്, സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഇവ കാറിന്റെ എഞ്ചിൻ, ഗിയർബോ‌ക്‌സ് ക്രമീകരണങ്ങൾ അനുവദിക്കുക മാത്രമല്ല അതിനനുസരിച്ച് ഡിജിറ്റൽ സ്പീഡോമീറ്ററിൽ മാറ്റം വരുത്തുന്നതും ശ്രദ്ധേയമാണ്.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

ഡാർക്ക് ബ്ലൂ നിറമുള്ള കംഫർട്ട് മോഡ് കൂടുതൽ ശാന്തമായ സ്പീഡോ പ്രദർശിപ്പിക്കുമ്പോൾ ഇക്കോ മോഡ് നിറം അക്വാ ബ്ലൂ ആയി മാറ്റുന്നു. മറുവശത്ത് സ്‌പോർട്ട് മോഡിന്, ഹൈലൈറ്റുചെയ്‌ത ഡയലും ചുവപ്പ് നിറവും ഉപയോഗിച്ച് കൂടുതൽ ആക്രമണാത്മക രൂപം ലഭിക്കുന്നു.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

കൂടാതെ പുത്തൻ ഹ്യുണ്ടായി ക്രെറ്റയ്ക്ക് മൂന്ന് വ്യത്യസ്‌ത ട്രാക്ഷൻ കൺട്രോൾ / ടെറൈൻ മോഡുകളും ലഭിക്കുന്നു. സ്നോ, മഡ്, സാൻഡ് എന്നിവ ട്രിക്കി റോഡുകളിൽ വളരെ ഉപയോഗപ്രദമാകും. ഈ ഡ്രൈവ്, ടെറൈൻ മോഡുകൾക്കും എംഐഡിക്കുള്ള 7 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ സ്ക്രീനിന് പുറമേ ക്രെറ്റ ടർബോ വകഭേദങ്ങൾക്ക് ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

ഉയർന്ന SX (O) മോഡലിലെ മറ്റ് സവിശേഷതകളിൽ പനോരമിക് സൺറൂഫ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ ഹോൾഡ് സവിശേഷതയുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പാഡിൽ ഷിഫ്റ്ററുകൾ, ഒരു ഓട്ടോമാറ്റിക് എയർ പ്യൂരിഫയർ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ എന്നിവയും ഉൾപ്പെടുന്നു.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ ടെക്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഉള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എസ്‌യുവിയുടെ പ്രധാന ആകർഷണ ഘടകങ്ങളാണ്.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

ആറ് എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) തുടങ്ങിയ സവിശേഷതകളാണ് ക്രെറ്റയിൽ കൊറിയൻ നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്ന മറ്റ് സുരക്ഷാ സംവിധാനങ്ങൾ.

വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായി കളംനിറഞ്ഞ് ക്രെറ്റ ടർബോ പതിപ്പ്

ഹ്യുണ്ടായി 2020 ക്രെറ്റയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയാണ്. SX ടർബോ വകഭേദത്തിന് 16.16 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. റേഞ്ച് ടോപ്പിംഗ് SX (O) ടർബോ പതിപ്പിനായി 17.20 ലക്ഷം രൂപ മുടക്കേണ്ടതായിട്ടുണ്ട്.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Turbo Comes With 3 Terrain Modes, 3 Drive Modes. Read in Malayalam
Story first published: Saturday, March 28, 2020, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X