പുതിയ ലാൻഡ് റോവർ ഡിഫൻഡറിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ പുതിയ ലാൻഡ് റോവർ ഡിഫെൻഡറിനെ വിപണിയിൽ എത്തിച്ചു. 69.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനത്തിന്റെ ബുക്കിംഗുകളും കമ്പനി ആരംഭിച്ചു.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

21-ാം നൂറ്റാണ്ടിലെ പുതിയ ലാൻഡ് റോവർ ഡിഫെൻഡർ ഇന്ത്യൻ വിപണിയിൽ മൂന്ന് ഡോർ 90, അഞ്ച് ഡോർ 110 എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബോഡി സ്റ്റൈലുകളിലാണ് ഇടംപിടിക്കുന്നത്. രണ്ട് വകഭേദങ്ങളും പൂർണമായും നിർമ്മിച്ച യൂണിറ്റായാണ് ആഭ്യന്തര വിപണിയിലേക്ക് എത്തുന്നത്. വാഹനത്തിനായുള്ള ഡെലിവറികൾ 2020 ഓഗസ്റ്റിൽ ആരംഭിക്കും.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റ് (CBU) വഴി ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യും. 90, 110 വകഭേദങ്ങളിലായി base, S, SE, HSE, ഉയർന്ന പതിപ്പായ ഫസ്റ്റ് പതിപ്പ് എന്നിങ്ങനെ അഞ്ച് മോഡലുകളിൽ പുതിയ ഡിഫെൻഡർ വാഗ്ദാനം ചെയ്യും.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

ഡിഫെൻഡർ നിരയിലെ 90, 110 മോഡലുകൾക്ക് ഒറ്റ എഞ്ചിൻ ഓപ്ഷനാകും ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റുമായി ജോടിയാക്കിയ 2.0 ലിറ്റർ നാല് സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ 292 bhp കരുത്തും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

ഭാവിയിൽ ലാൻഡ് റോവർ ഡിഫൻഡറിൽ വലുതും ശക്തവുമായ 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ കൊണ്ടുവന്നേക്കുമെന്ന സൂചനയും കമ്പനി നൽകുന്നു.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

ഏറ്റവും ശക്തമായ ഓഫ്-റോഡ് ശേഷിയുള്ള വാഹനമാണെന്നാണ് യഥാർത്ഥ ലാൻഡ് റോവർ ഡിഫെൻഡർ അറിയപ്പെടുന്നത്. പുതിയ എസ്‌യുവിയും വ്യത്യസ്തമല്ല. സ്വതന്ത്ര എയർ സസ്പെൻഷൻ, കോയിൽ സ്പ്രിംഗ് സസ്പെൻഷൻ, ഏറ്റവും നൂതനമായ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റം എന്നിവയുൾപ്പെടെ എല്ലാ ഓഫ്-റോഡിംഗ് ഉപകരണങ്ങളും പുതിയ മോഡലിൽ ലഭ്യമാകുന്നു.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

പുതിയ ഡിഫെൻഡറിന് പരമാവധി 900 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 900 മില്ലിമീറ്റർ വാട്ടർ വേഡിംഗ് ഡെപ്‌ത്, 3.2 ടൺ ടവിംഗ് ശേഷി എന്നിവ വഹിക്കാൻ കഴിയും. പരിഷ്ക്കരിച്ച ഡിഫെൻഡർ എസ്‌യുവിയുടെ എയർ സസ്‌പെൻഷൻ സംവിധാനത്തിന് ഓഫ്-റോഡിംഗിനിടെ 145 mm ഉയർത്താനാകുമെന്നത് എടുത്തു പറയേണ്ട ഘടകമാണ്.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

പുതിയ ലാൻഡ് റോവർ ഡിഫെൻഡറിന്റെ ഓഫ്-റോഡ് കഴിവുകൾ കൂടാതെ പ്രീമിയം, ആഢംബര സവിശേഷതകളും ഉപകരണങ്ങളും എസ്‌യുവിയിൽ ലഭ്യമാണ്.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

ഒടിഎ (ഓവർ-ദി-എയർ) അപ്‌ഡേറ്റുകളുള്ള കണക്റ്റിവിറ്റി സാങ്കേതികവിദ്യ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കൂടാതെ മറ്റ് നിരവധി സംവിധാനങ്ങളും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നു.

പുതിയ ലാൻഡ് റോവർ ഡിഫന്ററും ഇന്ത്യയിൽ അവതരിപ്പിച്ചു; വില 69.99 ലക്ഷം

കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനം ഒരു വർഷത്തിനു ശേഷമാണ് ആഭ്യന്തര വിപണിയിലെത്തുന്നത്. ഇന്ത്യൻ വിപണിയിൽ വാഹനത്തിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും ജീപ്പ് റാങ്‌ലർ എസ്‌യുവി, മെർസിഡീസ് ബെൻസ് G 350d എന്നിവയിൽ നിന്നും ചെറിയ മത്സരം നേരിട്ടേക്കാം.

More from DriveSpark

Article Published On: Wednesday, February 26, 2020, 15:30 [IST]
English summary
New Land Rover Defender Launched In India At Rs 69.99 Lakh. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X