ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

നിലവിൽ ഇന്ത്യൻ വിപണിക്ക് എസ്‌യുവികളോടാണ് പ്രിയമെങ്കിലും സൊഡാൻ മോഡലുകൾക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നു. ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ നിരവധി കാറുകൾ രാജ്യത്ത് വിപണിയിലെത്തും.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

ആ പട്ടികയിൽ പുതിയ തലമുറ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി സുസുക്കി ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എന്നിവ ഉൾപ്പെടെ മൂന്ന് സെഡാനുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ ആഭ്യന്തര വിപണിയിൽ ഇടംപിടിക്കും. വരാനിരിക്കുന്ന പുതിയ സെഡാനുകളെ കുറിച്ച് കൂടുതൽ അറിയാം.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

1. മാരുതി സുസുക്കി ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി സുസുക്കി ഈ വർഷം ഡിസയറിന് ഒരു മിഡ്-ലൈഫ് പുതുക്കൽ നൽകും. ഇത് മുൻവശത്ത് ഒരു വലിയ ഷഡ്ഭുജ ഗ്രിൽ ഉൾപ്പെടുത്തി ചില കോസ്മെറ്റിക് നവീകരണങ്ങൾ കൊണ്ടുവരും. ഒപ്പം ക്യാബിനുള്ളിലെ ചെറിയ ട്വീക്കുകൾക്കൊപ്പം മാരുതിയുടെ സ്‌മാർട്ട്പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ സംയോജനവും ഉൾപ്പെടും.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

കാറിന് ഇപ്പോൾ ക്രൂയിസ് നിയന്ത്രണവും ടിഎഫ്‌ടി ഡിസ്പ്ലേയുള്ള ഒരു എംഐഡിയും ലഭിക്കും. എന്നാൽ ഏറ്റവും വലിയ മാറ്റം എഞ്ചിനിൽ ആണെന്നത് ശ്രദ്ധേയമാണ്. അതിൽ 2020 ഡിസയറിന് ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ലഭിക്കും. അത് ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷനും വാഗ്‌ദാനം ചെയ്യും. എഞ്ചിൻ 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കും.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

2. ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ്

ഹ്യുണ്ടായി അടുത്തിടെ വേർണയുടെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് വാഹനത്തിന്റെ പുനർരൂപകൽപ്പന ചെയ്‌ത മുൻവശത്തെ വ്യക്തമാക്കുന്നു. ഹെഡ്‌ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്‌തപ്പോൾ ടെയിൽ ലാമ്പുകൾക്ക് പുതിയ എൽഇഡി ഡിസൈൻ ലഭിക്കും. കാറിന്റെ ഇന്റീരിയറുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് കാര്യമായ മാറ്റമുണ്ടാകില്ല.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

കൊറിയൻ വാഹന നിർമാതാക്കൾ വേർണ ഫെയ്‌സ്‌ലിഫ്റ്റിന് ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ ടി-ജിഡി ടർബോ പെട്രോൾ എഞ്ചിനും ഏഴ് സ്പീഡ് ഡിസിടിയും വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം 115 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന സെൽറ്റോസിന്റെ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകളും ഓഫറിൽ ലഭ്യമാകും.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

3. 2020 ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ പുതുതലുറ മോഡലിനെ മാർച്ച് 16 ന് രാജ്യത്ത് അവതരിപ്പിക്കും. കാർ ഇതിനകം ആഗോളതലത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിന് ഹോണ്ടയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായി അകത്തും പുറത്തും ഒരു സമ്പൂർണ പരിഷ്ക്കരണമാണ് ലഭിക്കുന്നത്.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

നിലവിലെ മോഡലിൽ നിന്ന് ഇന്റീരിയറുകൾ വ്യക്തമായ ഒരു മാറ്റത്തിന് സാക്ഷ്യംവഹിക്കുന്നതിനൊപ്പം നിരവധി പുതിയ സവിശേഷതകളും ലഭിക്കും.

ഉടൻ വിപണിയിലേക്ക് എത്തുന്ന മൂന്ന് സെഡാനുകൾ

നിലവിലുള്ള 1.5 ലിറ്റർ ഐ-വിടിഇസി, ഐ-ഡിടിഇസി എഞ്ചിനുകൾ തന്നെ മുമ്പോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പെട്രോൾ എഞ്ചിൻ ഇതിനകം തന്നെ പരിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും, ഡീസൽ യൂണിറ്റും ബിഎസ്-VI ന് അനുസൃതമായി തന്നെ 2020 ഹോണ്ട സിറ്റിയിൽ ഇടംപിടിക്കും.

More from DriveSpark

Article Published On: Wednesday, March 11, 2020, 10:58 [IST]
English summary
New Sedans Launching In India soon. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X