ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

ആഢംബര എംപിവി വിഭാഗത്തിലേക്ക് കളംചവിട്ടി ടൊയോട്ടയുടെ വെൽഫയറും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 79.5 ലക്ഷം രൂപയാണ് വെൽഫയറിന്റെ എക്സ്ഷോറൂം വില.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

കിയ കാർണിവൽ ഇന്ത്യയിൽ എത്തിയതോടെയാണ് ആഢംബര എംപിവി ശ്രേണിയിലേക്ക് വാഹന പ്രേമികളുടെ നോട്ടമെത്തുന്നത്. എങ്കിലും വിലയെ സംബന്ധിച്ചിടത്തോളം കാർണിവലിന് വാഹനം നേരിട്ട് എതിരാളിയാകുന്നില്ല. ആഗോള വിപണിയിൽ ഇതിനോടകം തന്നെ ടൊയോട്ട വെൽഫയർ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ദീർഘ നാളുകൾക്ക് ശേഷമാണ്.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

വെൽഫയറിന്റെ ആദ്യ മൂന്ന് കയറ്റുമതി യൂണിറ്റുകൾ ഇതിനോടകം തന്നെ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് ജാപ്പനീസ് ബ്രാൻഡ് അറിയിച്ചു. പ്രതിമാസം 60 യൂണിറ്റുകൾ മാത്രമാണ് ആഭ്യന്തര വിപണിക്കായി ടൊയോട്ട അനുവദിച്ചിരിക്കുന്നത്. ഇതുവരെ വാഹനത്തിനായി 180 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

മൊത്തം ബുക്കിംഗുകളിൽ 20 ശതമാനവും ഹൈദരാബാദിലെ ഉപഭോക്താക്കളാണെന്നും ടൊയോട്ട അറിയിച്ചു. ആറ് സീറ്റർ എക്സിക്യൂട്ടീവ് ലോഞ്ച് പതിപ്പിൽ മാത്രമാണ് വെൽഫയർ എംപിവി രാജ്യത്ത് എത്തുന്നത്. ഭാവിയിൽ ഇതിന്റെ ഏഴ്, എട്ട് സീറ്റർ മോഡലുകളെയും അവതരിപ്പിക്കാൻ കമ്പനിക്ക് സാധിക്കും.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

പ്രീമിയം ആഢംബര സവിശേഷതകളും ഉപകരണങ്ങളും ഉൾക്കൊണ്ടാണ് പുതിയ ടൊയോട്ട വെൽ‌ഫയർ എത്തുന്നത്. ഒപ്പം ശക്തമായ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന പ്രകടനവും ഡ്രൈവിംഗ് സവിശേഷതകളും വാഹനത്തിന്റെ പ്രത്യേകതയാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വെൽഫയറിന് കരുത്തേകുന്നത്.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

2.5 ലിറ്റർ പെട്രോൾ എഞ്ചിൻ 4,700 rpm-ൽ 115 bhp കരുത്തും 2,800 നും 4,000 rpm-നും ഇടയിൽ 198 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഒരു ഇലക്ട്രോണിക് ഫോർവീൽ ഡ്രൈവ് വാഗ്‌ദാനം ചെയ്യുന്ന വാഹനത്തിന്റെ ഫ്രണ്ട് ആക്‌സിലിലെ ഇലക്ട്രിക് മോട്ടോർ 4,800 rpm-ൽ 115 കിലോവാട്ട് വൈദ്യുതി സൃഷ്ടിക്കുമ്പോൾ പിന്നിലുള്ള മോട്ടോർ 50 കിലോവാട്ട് 4,608 rpm-ൽ ഉത്പാദിപ്പിക്കുന്നു.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

പുതിയ ടൊയോട്ട വെൽഫയർ ലിറ്ററിന് 16.35 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കാറിന്റെ വലിപ്പവും ഭാരവും കണക്കിലെടുക്കുമ്പോൾ ഇത് വളരെ ശ്രദ്ധേയമാണ്.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

വെൽഫയറിന് 4935 mm നീളവും 1850 mm വീതിയും 1895 mm ഉയരവുമാണ് നൽകിയിരിക്കുന്നത്. എംപിവിയുടെ വീൽബേസ് 3000 mm ആണ്. കൂടാതെ വാഹനത്തിന്റെ ഭാരം 2815 കിലോഗ്രാമും ഗ്രൗണ്ട് ക്ലിയറൻസ് 165 മില്ലീമീറ്ററുമാണ്.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

പുതിയ ടൊയോട്ട വെൽ‌ഫയർ ധീരവും കമാൻഡിംഗായ നിലപാടുകളുമായി വരുന്നു. മുൻവശത്ത് ധാരാളം ക്രോം ഘടകങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാറിന്റെ പ്രീമിയം അപ്പീലിനെ വർധിപ്പിക്കുന്നു. ഹെഡ്‌ലാമ്പ് ചുറ്റുപാടുകൾ, ബമ്പർ ഫ്രണ്ട് ബമ്പറുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും ത്രികോണാകൃതിയിലുള്ള ക്രോം ചുറ്റുപാടിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

വിൻഡോ ലൈനിലും ഡോർ ഹാൻഡിലുകളിലും മേൽക്കൂരയിലും ക്രോം ഘടകങ്ങൾ തുടരുന്നു. 17 ഇഞ്ച് ഹൈപ്പർ ക്രോം അലോയ് വീലുകളാണ് വെൽഫയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിൻഡ്‌സ്ക്രീനിന് താഴെയും എൽഇഡി ടെയിൽ ‌ലൈറ്റുകൾക്ക് ചുറ്റിനുമായി ക്രോമിന്റെ കട്ടിയുള്ള സ്ട്രിപ്പും പ്രധാന ആകർഷണങ്ങളാണ്.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

ഇരട്ട-സൺറൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി നിയന്ത്രിത സ്ലൈഡിംഗ് പിൻ ഡോറുകൾ, 13 ഇഞ്ച് എന്റർടെയിൻമെന്റ് സ്‌ക്രീൻ, എച്ച്ഡിഎംഐ, വൈ-ഫൈ കണക്റ്റിവിറ്റി, ഇലക്ട്രോണിക്-പവർഡ് ടെയിൽഗേറ്റ്, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹീറ്റഡ് ORVM, 16-വർണ്ണ ചോയ്‌സ് റൂഫ് ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം ടൊയോട്ട വെൽഫയർ ഒരൊറ്റ ‘എക്സിക്യൂട്ടീവ് ലോഞ്ചിൽ ലഭ്യമാകും.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

വെൽഫയർ എംപിവിയിലെ സെൻട്രൽ കൺസോളിൽ 10 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം ഇടംപിടിക്കുന്നു. ടൊയോട്ട വെൽഫയറിൽ 17 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റവും പ്രധാന ആകർഷണമാകുന്നു.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ ഏഴ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, വാഹന സ്ഥിരത നിയന്ത്രണം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ടൊയോട്ടയുടെ വിഡിഐഎം (വെഹിക്കിൾ ഡൈനാമിക്സ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ്) സാങ്കേതികവിദ്യ എന്നിവയോടുകൂടി ലഭ്യമാകും.

ആഢംബര എംപിവി ശ്രേണിയിൽ ഇനി ടൊയോട്ട വെൽഫയറും, വില 79.5 ലക്ഷം രൂപ

ബേണിംഗ് ബ്ലാക്ക്, വൈറ്റ് പേൾ, ഗ്രാഫൈറ്റ് & ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനിൽ പുതിയ ടൊയോട്ട വെൽഫയർ ആഢംബര എംപിവി തെരഞ്ഞെടുക്കാം. മെർസിഡീസ് ബെൻസ് വി ക്ലാസാണ് വാഹനത്തിന്റെ പ്രധാന എതിരാളി മോഡൽ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Vellfire Premium MPV Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X