കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ജനപ്രിയ മോഡലാണ് ഹ്യുണ്ടായി i20. ഇപ്പോൾ മൂന്നാംതലമുറ മോഡലിനെ പുറത്തിറക്കാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

അടുത്തിടെ വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. ഈ വർഷം നടക്കാനിരുന്ന ജനീവ മോട്ടോർ ഷേയിൽ അരങ്ങേറ്റം കുറിക്കാൻ 2020 ഹ്യുണ്ടായി i20 തയാറായിരുന്നെങ്കിലും കൊറോണ വൈറസിനെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

ഇതൊന്നുമല്ല പുതിയ മോഡലിനെ വ്യത്യസ്‌തമാക്കുന്നത്. i20 യുടെ മുൻ തലമുറകൾക്ക് സ്പോർട്ടി എൻ ലൈൻ ചികിത്സ ലഭിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന മൂന്നാംതലമുറ മോഡലിൽ ഇത് ലഭിക്കും. ഇപ്പോൾ പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

പുതിയ N ലൈൻ മോഡലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഹ്യണ്ടായി പുറത്തുവിട്ടിട്ടില്ലെങ്കിലും ടീസറിൽ നിന്നും ലഭിക്കുന്ന കാറിന്റെ രൂപഘടന നോക്കുമ്പോൾ ചില വിവരങ്ങൾ നമുക്ക് സ്ഥിരീകരിക്കാൻ കഴിയും. സ്‌പോർട്ടിയർ അലോയ് വീലുകൾക്കൊപ്പം സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വീലുകൾ തന്നെയാകും ഹ്യുണ്ടായി i20 N പതിപ്പ് അവതരിപ്പിക്കുകയെന്ന് വ്യക്തമാണ്.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

കാറിന് പുറത്തും അകത്തും സ്‌പോർട്ടി റെഡ് ആക്‌സന്റുകളോടൊപ്പം വലിയ റൂഫ് ഘടിപ്പിച്ച സ്‌പോയ്‌ലർ, ചെറുതായി പുനർരൂപകൽപ്പന ചെയ്‌ത മുൻവശം എന്നിവയും കാറിന് ലഭിക്കും. എന്നിരുന്നാലും, ക്യാബിന്റെ മൊത്തത്തിലുള്ള ലേഔട്ട് സ്റ്റാൻഡേർഡ് 2020 i20 ക്ക് തുല്യമായിരിക്കും.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

കാറിന്റെ എഞ്ചിനിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വരുത്തും. 1.6 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ ടർബോചാർജ്‌ഡ് പെട്രോൾ യൂണിറ്റായിരിക്കും i20 N പതിപ്പിന് കരുത്തേകുന്നത്. ഏകദേശം 200 bhp പവർ ഔട്ട്പുട്ടായിരിക്കും ഈ യൂണിറ്റ് വാഗ്‌ദാനം ചെയ്യുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സിലേക്ക് എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. ഇത് താൽപ്പര്യക്കാർക്ക് ഒരു ജനപ്രിയ തെരഞ്ഞെടുപ്പായി മാറുമെന്നതിൽ സംശയമൊന്നുമില്ല.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

ഇന്ത്യയിൽ വിപണിയിൽ ഉടൻ പുതിയ 2020 ഹ്യുണ്ടായി i20 N ലൈൻ എത്തുമെന്ന പ്രതീക്ഷിക്കേണ്ട. അതിനുപകരമായി മൂന്നാംതലമുറ മോഡലായിരിക്കും ഈ വർഷം രാജ്യത്ത് അവതരിപ്പിക്കുക. ഇപ്പോൾ, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത രണ്ടാംതലമുറ മോഡലാണ് വിപണിയിലുള്ളത്. പെട്രോൾ എഞ്ചിൻ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അടുത്തിടെ നവീകരിച്ചു.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

അടിമുടി പരിഷ്ക്കരിണങ്ങളുമായി എത്തുന്ന മൂന്നാംതലമുറ ഹ്യുണ്ടായി i20 യിൽ പുതിയ എഞ്ചിൻ ഓപ്ഷനുകളും ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അതിൽ 1.0 ലിറ്റർ ടർബോചാർജ്‌ഡ് ജിഡിഐ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ഇടംപിടിച്ചേക്കും.

കൂടുതൽ സ്പോർട്ടിയായ i20 N ലൈനുമായി ഹ്യുണ്ടായി

1.2 ലിറ്റർ പെട്രോൾ യൂണിറ്റ് അഞ്ച് സ്‌പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുമ്പോൾ ടർബോ-പെട്രോൾ, ഡീസൽ യൂണിറ്റുകൾ ആറ് സ്പീഡ് മാനുവലുമായി ജോടിയാക്കിയേക്കും. പുതിയ 2020 മോഡലുകൾക്ക് 6.60 ലക്ഷം മുതൽ 10.41 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Next-Gen Hyundai i20 Sportier N Line Teased. Read in Malayalam
Story first published: Tuesday, March 10, 2020, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X