പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി രാജ്യത്തേക്ക് നിരവധി മോഡലുകളെ അവതരിപ്പിക്കുകയാണ് ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍. അതിന്റെ ഭാഗമായി എത്തിയ ആദ്യ കാറാണ് അടുത്തിടെ വിപണിയിൽ എത്തിയ ടിഗുവാൻ ഓൾസ്പേസ്.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

അടുത്തതായി ടി-റോക്ക്, ടൈഗൺ കോം‌പാക്‌ട് എസ്‌യുവി എന്നിവയും വിപണിയിലെത്തിക്കാൻ കമ്പനി തയാറെടുക്കുകയാണ്. ഇതിൽ നിർത്താൻ കമ്പനി ഉദ്ദേശിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. സബ് -4 മീറ്റർ എസ്‌യുവിയും അടുത്ത തലമുറ പോളോ ഹാച്ച്ബാക്കിനെയും വിപണിയിൽ എത്തിക്കാനും ഫോക്‌സ്‌വാഗന് പദ്ധതിയുണ്ട്.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

അന്താരാഷ്ട്ര പതിപ്പിനെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുന്ന ഏറ്റവും പുതിയ പോളോ. എന്നാൽ നീളം നാല് മീറ്ററിൽ താഴെയായിരിക്കും എന്നത് ശ്രദ്ധിക്കണം. പുതിയ മോഡൽ ഫോക്‌സ്‌വാഗൺ പോളോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിച്ചതിനുശേഷം മാത്രമാകുമെന്ന് ഫോക്സ്‍വാഗൺ ഇന്ത്യ ഡയറക്‌ടർ സ്റ്റെഫെൻ നാപ്പ് പറഞ്ഞു.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

2017 ജൂണിൽ അന്താരാഷ്ട്ര വിപണികൾക്ക് പോളോയുടെ ആറാം തലമുറ പതിപ്പ് ലഭിച്ചപ്പോൾ, ഇന്ത്യയിൽ അഞ്ചാം തലമുറ പോളോ വിൽപ്പന തുടരുകയാണ്. 2009 മാർച്ചിലാണ് ഇന്ത്യൻ വിപണിയിലേക്ക് പോളോ വിൽപ്പനക്ക് എത്തുന്നത്.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

MQB A0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ആറാം തലമുറ ഫോക്‌സ്‌വാഗൺ പോളോ എന്നതാണ് വാഹനത്തെ ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവരാത്തതിന്റെ ഏക കാരണം. നിലവിലെ തലമുറ ഹാച്ച്ബാക്ക് നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ചെലവേറിയ കാര്യമാണ്.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

അത് കുത്തനെയുള്ള വില നിർണയത്തിലേക്ക് കമ്പനിയെ നയിക്കും. അതിനാൽ, ആഗോളതലത്തിൽ പ്രശംസ നേടിയ ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ സാധ്യതാ പഠനങ്ങൾ നടത്തിയ ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് നിരസിക്കപ്പെടുകയായിരുന്നു.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

എന്നാൽ ഈ പ്രശ്‌നത്തിന് MQB A0 IN പ്ലാറ്റ്ഫോമിന്റെ രൂപത്തിൽ ഫോക്‌സ്‌വാഗണ്‍ ഒരു പരിഹാരം കണ്ടെത്തി. ചുരുക്കത്തിൽ, കമ്പനിയുടെ ആഗോള വാസ്തുവിദ്യയുടെ കുറഞ്ഞ ചെലവ് പതിപ്പ്. ആഗോളതലത്തിൽ വിൽപ്പനയ്‌ക്കെത്തുന്ന പോളോയുടെ ആറാം തലമുറ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അതിന്റെ അവസാനത്തോട് അടുക്കും അതിനാൽ, അടുത്ത തലമുറ മോഡൽ 2022 അവസാനത്തോടെ ഇന്ത്യയിൽ പുറത്തിറങ്ങും.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

രാജ്യത്ത് പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി പോളോയുടെ പരിഷ്ക്കരിച്ച ബിഎസ്-VI മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 76 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളില്‍ പോളോ തെരഞ്ഞെടുക്കാൻ സാധിക്കും.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

മുമ്പ് വിപണിയിലുണ്ടായിരുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണ് പുതിയ എഞ്ചിനെന്ന് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നു. പുതുക്കിയ എഞ്ചിനില്‍ കൂടുതല്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

നിരവധി മാറ്റങ്ങളോടെയും പുതുമകളോടെയുമാണ് ഇരുവാഹനങ്ങളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. സണ്‍സെറ്റ് റെഡ് എന്ന പുതിയ നിറത്തിലും ഇരു വാഹനങ്ങളും വിപണിയില്‍ ലഭ്യമാവും. പുതിയ ഹണികോമ്പ് ഗ്രില്ലും മസ്‌കുലര്‍ ബമ്പറുമാണ് ആദ്യ കാഴ്ചയിലെ മാറ്റം.

Most Read Articles

Malayalam
English summary
Next-gen Volkswagen Polo Likely To Launch In India.
Story first published: Tuesday, March 10, 2020, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X