കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

ഇന്ത്യൻ വിപണിയിൽ നിസാൻ കിക്ക്‌സിന് അത്ര ജനപ്രീതിയില്ലെങ്കിലും അന്താരാഷ്‌ട്ര വിപണികളിൽ സ്ഥിതി തിരിച്ചാണ്. അവിടെ ജാപ്പനീസ് ബ്രാൻഡിന്റെ കിക്ക്‌സ് ക്രോസ്ഓവർ വ്യത്യസ്‌തമായ പതിപ്പുകളിലും ലഭ്യമാണ്. വാസ്‌തവത്തിൽ ആഭ്യന്തര വിപണിയിൽ എത്തുന്ന മോഡലിനേക്കാൾ അല്പം വലുതാണ് അന്താരാഷ്‌ട്ര വിപണിയിൽ ഉള്ളത്.

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

അതേസമയം, ഈ മാസം 2020 ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ (BIMS) സീരീസ് ഹൈബ്രിഡ് അവതാരത്തിൽ ചുവടുവെക്കാൻ ഒരുങ്ങുകയായിരുന്നു നിസാൻ കിക്ക്‌സ്. ലോകം മുഴുവൻ വ്യാപിച്ച കൊവിഡ്-19 മഹാമാരിയെ തുടർന്ന് മറ്റിവെക്കുകയും ചെയ്‌തു.

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

എന്നാൽ ഈ വർഷം അവസാനത്തോടെ വിൽപ്പനക്ക് എത്തുന്നതിന്റെ ഭാഗമായി ഹൈബ്രിഡ് പതിപ്പിന്റെ കിക്ക്‌സ് ഇ-പവറിന്റെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ‘ഇ-പവർ' ടാഗ് നിസാന്റെ റേഞ്ച്-എക്സ്റ്റെൻഡർ അല്ലെങ്കിൽ സീരീസ്-ഹൈബ്രിഡ് ഉൽപ്പന്നങ്ങളെയാണ് സൂചിപ്പിക്കുന്നത്

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

ഒരു എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്ന ഒരു സാധാരണ ഹൈബ്രിഡുമായി താരതമ്യപ്പെടുത്തുമ്പോൾ, സീരീസ് ഹൈബ്രിഡ് ഒരു ഇന്റേണൽ കംബ്യൂഷൻ എഞ്ചിൻ ആക്സിലറി പവർ യൂണിറ്റായി ഉപയോഗിക്കുന്നു.

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതിന്റെ ICE യൂണിറ്റ് നാല് വീലുളിലേക്കും നേരിട്ട് പവർ നൽകുന്നില്ല. മറിച്ച് ബാറ്ററി പായ്ക്ക് ചാർജ് ചെയ്യുന്നതിനിടയിലും മോട്ടോർ പവർ ചെയ്യുന്നതിന് ഒരു ജനറേറ്ററായി പ്രവർത്തിക്കുന്നു.

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

ജനപ്രിയ കോം‌പാക്‌ട് ക്രോസ്ഓവറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വർഷം അവതരിപ്പിക്കാൻ നിസാൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയായിരുന്നു കമ്പനി. ഈ പറയുന്നത് ഇന്ത്യയിലെ മോഡലിനെക്കുറിച്ച് അല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

പഴയ മോഡലിന്റെ അതേ രൂപഘടന തന്നെ നിലനിർത്തിയിട്ടുണ്ട് എങ്കിലും പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, പുനർരൂപകൽപ്പന ചെയ്‌ത നിസാൻ വി-മോഷൻ ഗ്രില്ലും അഞ്ച് സ്‌പോക്ക് അലോയ് വീലുകളുടെ പുതിയ സെറ്റും ഇതിൽ ഇടംപിടിക്കുന്നു. ഇതിന്റെ അകത്തളത്തും തികച്ചും വ്യത്യസ്‌മായ നവീകരണങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്.

Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

പ്രാദേശിക ഉത്‌പാദനം ഹൈബ്രിഡ് വാഹനങ്ങളിലേക്കും അവരുടെ ബാറ്ററി ഉത്പാദനത്തിലേക്കുമായി ഏകദേശം 10,960 ദശലക്ഷം ബജറ്റ് മുതൽ മുടക്കാൻ നിസാൻ മോട്ടോർ തായ്‌ലൻഡ് ആഗ്രഹിക്കുന്നു. ഇലക്‌ട്രിക് എഞ്ചിനുകളുള്ള വാഹനങ്ങൾ നിർമിക്കുന്നതിനായി സമൂത് പ്രകാനിലെ നിസാൻ തായ്‌ലാൻഡിന്റെ സൗകര്യം നവീകരിക്കും. മുമ്പ്, ഇ-പവർ ഉൽപ്പന്നങ്ങൾ ജപ്പാനിൽ മാത്രമാണ് നിർമിക്കുന്നത്.

Most Read: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

നിസാൻ ഇന്ത്യയുടെ കിക്ക്‌സ് ഇതുവരെ ബിഎസ്-VI കംപ്ലയിന്റിൽ അവതരിപ്പിച്ചിട്ടില്ല. വിൽപ്പന വളരെ കുറവായതിനാലും പുത്തൻ കോംപാ‌ക്‌ട് എസ്‌യുവി ഉടൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതിനാലും ക്രോസ്ഓവറിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നിലവിൽ വരുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളെ കുറിച്ച് പറയുമ്പോൾ ഡൽഹി NCR ഒഴികെ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകൾക്ക് അവരുടെ ശേഷിക്കുന്ന ബി‌എസ്-IV സ്റ്റോക്കുകളും ലോക്ക്ഡൌണിന് ശേഷം 10 ദിവസം വിൽക്കാൻ അനുവാദമുണ്ട്.

More from DriveSpark

Article Published On: Monday, March 30, 2020, 14:55 [IST]
English summary
Nissan Kicks e-Power hybrid SUV teased. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X