നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജാപ്പനീസ് ബ്രാൻഡായ നിസാനും ചുവടുവെക്കുകയാണ്. മാഗ്‌നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സബ് -4 മീറ്റർ എസ്‌യുവിയെ കമ്പനി മെയ് മാസം വിപണിയിൽ എത്തിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

പുത്തൻ കോംപാക്‌ട് എസ്‌യുവിയുടെ പ്രഖ്യാപനം ഈ വർഷം ജനുവരിയിലാണ് നിസാൻ നടത്തിയത്. കിക്ക്‌സിനെ കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നെങ്കിലും വിപണിയിൽ പരാജയപ്പെടുകയായിരുന്നു. തുടർന്ന് അതിലും ചെറിയ ബി-എസ്‌യുവിയിൽ പ്രവർത്തിച്ച് മാഗ്‌നൈറ്റ് എന്ന മോഡലിലേക്ക് എത്തുകയായിരുന്നു ബ്രാൻഡ്.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി എന്ന പേര് ഔദ്യേഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ മോഡലിന് ഈ പേരുതന്നെ ലഭിക്കുമെന്നാണ് സൂചന. താരതമ്യേന വില കുറഞ്ഞ മോഡലായിരിക്കും പുത്തൻ വാഹനം. കൂടാതെ, കിക്ക്‌സിൽ നിന്ന് വ്യത്യസ്‌തമായി മാഗ്‌നൈറ്റ് ഒരു ക്രോസ്ഓവറിന് പകരം ശരിയായ എസ്‌യുവിയുടെ ഭാഷ്യമായിരിക്കും അണിയിച്ചൊരുക്കുക.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

ഈ ശ്രേണിയില്‍ വാഹനങ്ങള്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് പുതിയ വാഹനത്തെ അവതരിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. റെനോ ട്രൈബർ എംപിവിക്ക് അടിസ്ഥാനമൊരുക്കുന്ന CMF-A+ പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റിന്റെയും നിര്‍മ്മാണം.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

HR10 1.0 ലിറ്റർ ടർബോചാർജ്‌ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ നിസാൻ അവതരിപ്പിക്കും. ഇത് പരമാവധി 95 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. റെനോ-നിസാൻ-മിത്സുബിഷി- ഡൈംലർ എന്നീ സഖ്യം ചേർന്ന് വികസിപ്പിച്ചെടുത്ത HR13 1.3 ലിറ്റർ ടർബോചാർജ്‌ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിന്റെ കുഞ്ഞൻ പതിപ്പാണ് HR10 എഞ്ചിൻ.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

ഇത് അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്‌സ് എന്നിവ ഇത് ലഭ്യമാകും. വ്യക്തമായ ചില കാരണങ്ങളാൽ നിസാൻ മാഗ്‌നൈറ്റ് കിക്ക്‌സിനെക്കാളും സവിശേഷതകൾ വാഗ്‌ദാനം ചെയ്യും. കൂടുതൽ ചെലവേറിയ എസ്‌യുവിയിൽ നിന്ന് ‌വ്യത്യസ്‌തമായി കോംപാക്‌ട് എസ്‌യുവി മോഡലിൽ സൺറൂഫ് ഘടിപ്പിക്കും.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

സൺറൂഫ് ഇന്ത്യയിൽ ഒരു ജനപ്രിയ സവിശേഷതയായി മാറുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ തീരുമാനം. എന്നാൽ രാജ്യത്ത് വിൽക്കുന്ന നിസാൻ മോഡലുകളിലൊന്നും ഇത് ഉൾക്കൊള്ളുന്നില്ല. അതിന്റെ എതിരാളികളുമായി കിടപിടിക്കാൻ മാഗ്‌നൈറ്റിൽ കണക്‌റ്റഡ് സാങ്കേതികവിദ്യകളോടൊപ്പം വിപണിയിലെത്തും.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

സ്റ്റിയറിംഗ് മൗണ്ട് ചെയ്‌ത ഓഡിയോ നിയന്ത്രണങ്ങളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. മെയ്‌ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

നിസാൻ മാഗ്‌നൈറ്റ് കോംപാക്‌ട് എസ്‌യുവി മെയിൽ അരങ്ങേറ്റം കുറിക്കും

ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് വരാനിരിക്കുന്ന കിയ സോനെറ്റ് എന്നീ മോഡലുകളാകും നിസാന്റെ പുതിയ വാഹനത്തിന്റെ നിരത്തിലെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite compact SUV to launch in May 2020. Read in Malayalam
Story first published: Friday, March 27, 2020, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X