കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

കോംപാക്ട് എസയുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ് എന്ന മോഡലിനെ അവതരിപ്പാക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാന്‍ഡായ നിസാന്‍. ഓഗസ്റ്റില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

ഇതിന് മുന്നെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക യുട്യൂബ ചാനലിലൂടെയാണ് വീഡിയോ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 1 മിനിറ്റും 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് കമ്പനി പോസ്റ്റ് ചെയ്തരിക്കുന്നത്.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

ആഗോള ബിസിനസ്സ് പുനസംഘടിപ്പിക്കുന്നതിനുള്ള 4 വര്‍ഷത്തെ പരിവര്‍ത്തന പദ്ധതി ഈ ആഴ്ച ആദ്യം നിസ്സാന്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത 18 മാസത്തിനുള്ളില്‍ ഏകദേശം 12 പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

ഇവയിലൊന്ന് മാഗ്നൈറ്റ് ആകാന്‍ സാധ്യതയുണ്ട്. ടീസര്‍ ചിത്രത്തില്‍ നിന്നും പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും L ആകൃതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ ലാമ്പുകള്‍ കാണാന്‍ സാധിക്കും.

ബമ്പറിലാണ് ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ ഇടംപിടിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പുകളും എല്‍ഇഡിയാണ്. എസ്‌യുവിയില്‍ റൂഫ് റെയിലുകളും സ്പോയ്ലറും ഇടംപിടിക്കും. CMF-A + പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്‌നൈറ്റ് നിര്‍മ്മാണം.

MOST READ: സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍. നിരവധി ഫീച്ചറുകളോടെയാകും വാഹനം വിപണിയില്‍ എത്തുക.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

വില കുറവും ഫീച്ചര്‍ സമ്പന്നവുമാകും വാഹനത്തിന്റെ പ്രധാന സവിശേഷതയെന്നണ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം അഞ്ച് സീറ്റര്‍ എസ്‌യുവി വിശാലമായ പതിപ്പുകളില്‍ വില്‍പ്പനക്ക് എത്തിക്കും.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറെ എന്ന് മനസ്സിലാക്കിയതോടെയാണ് പുത്തന്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ നേരത്തെ കിക്ക്‌സിനെ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നില്ല എന്നത് മനസ്സിലാക്കിയാണ് പുതിയ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. ഇത് പരമാവധി 99 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം സിവിടി ഓട്ടോമാറ്റിക് യൂണിറ്റും ഓപ്ഷണലായി ലഭിച്ചേക്കും.

MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റ്; ടീസര്‍ വെളിപ്പെടുത്തി നിസാന്‍

നേരത്തെ തന്നെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഏറെക്കുറെ കിക്ക്സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും ലഭിക്കുക.

More from DriveSpark

Article Published On: Friday, May 29, 2020, 17:04 [IST]
English summary
Nissan Magnite Teased In Official Video. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X