ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

ഇന്ത്യൻ വിപണിയിൽ നിലനിൽനിൽക്കുന്ന എസ്‌യുവി പ്രേമം മുതലെടുക്കാൻ ശ്രമിക്കുകയാണ് ജാപ്പനീസ് ബ്രാൻഡായ നിസാൻ. അതിന്റെ ഭാഗമായി പുത്തൻ കോംപാക്‌ട് എസ്‌യുവിയായ മാഗ്‌നൈറ്റിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

എന്നാൽ തീർന്നില്ല, നിസാന്റെ റേഞ്ച്-ടോപ്പിംഗ് പട്രോൾ എസ്‌യുവിയെയും രാജ്യത്ത് പുറത്തിറക്കുന്നതിനെ കുറിച്ച് പരിഗണിക്കുകയാണ് ജാപ്പനീസ് നിർമാതാക്കൾ. ഇന്ത്യയിൽ തങ്ങളുടെതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന നിസാന് ഒരു ബ്രാൻഡ് ബിൽഡറാക്കാൻ ഈ പൂർണ വലിപ്പത്തിലുള്ള എസ്‌യുവി സഹായിച്ചേക്കാം.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

പദ്ധതി മുന്നോട്ട് പോവുകയാണെങ്കിൽ, പട്രോളിനെ പൂർണമായും നിർമിച്ച യൂണിറ്റായാകും ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുക. പുതിയ നിയമങ്ങൾ അനുസരിച്ച് ഒരു കാർ നിർമാതാവിന് ഹോമോലോഗേഷൻ ആവശ്യമില്ലാതെ 2,500 യൂണിറ്റ് വരെ ഇറക്കുമതി ചെയ്യാൻ സാധിക്കും.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

പരുക്കൻ, ബോഡി-ഓൺ-ഫ്രെയിമുള്ള നിസാൻ പട്രോൾ എസ്‌യുവി ലോകത്തിലെ ഒരു ഇതിഹാസ മോഡലുകൂടിയാണ്. മാത്രമല്ല ആറ് തലമുറകളിലായി അവഗണിക്കാനാവാത്ത മോഡലെന്ന ഖ്യാതി ഇത് ഉറപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

നിലവിലെ തലമുറ പട്രോൾ 2010 മുതൽ വിദേശ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്നു. 2019 അവസാനത്തോടെ വാഹനത്തിന് രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റു ലഭിച്ചിരുന്നു.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

പുനർനിർമിച്ച മുൻവശം എസ്‌യുവിയുടെ രൂപം പുതുക്കാൻ നിസാനെ സഹായിച്ചു. പക്ഷേ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾക്ക് മാത്രമേ ഇന്റീരിയർ പരിഷ്ക്കരണം അന്ന് ലഭിച്ചുള്ളൂ എന്നത് ചെറിയൊരു പോരായ്‌മയായി പലരും ചൂണ്ടികാണിക്കുന്നു. കൂടുതൽ ആധുനിക ഡാഷ്‌ബോർഡിലേക്കുള്ള പരിണാമത്തിന് 2019 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സാക്ഷ്യംവഹിച്ചു.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ, 5.1 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള എസ്‌യുവിയുടെ അകത്തളം വളരെ വലുതാണ്. മൂന്ന് നിര യാത്രക്കാർക്കും ധാരാളം സ്ഥലം വാഗ്ദാനം ചെയ്യുന്ന ഒരു ക്യാബിനാണ് പട്രോളിൽ നിസാൻ ഒരുക്കിയിരിക്കുന്നത്.

Most Read: ഉത്പാദനത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വാഹനമായി ഫോക്സ്‍വാഗൺ ട്രാൻസ്പോർട്ടർ

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ വിൽക്കുന്ന അതേ സവിശേഷതയിലാണ് പട്രോൾ ഇന്ത്യയിലേക്ക് എത്തുക. അതായത് വലിയ എസ്‌യുവി 5.6 ലിറ്റർ, V8 പെട്രോൾ എഞ്ചിനിൽ രാജ്യത്ത് വാഗ്‌ദാനം ചെയ്യും. ഇത് 405 bhp കരുത്തിൽ 560 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്.

Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. മോഡലിന് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ ഉണ്ട്. 4.0 ലിറ്റർ V6 പെട്രോളും യുഎഇ വിപണിയിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. തീർച്ചയായും ബി‌എസ്-VI കംപ്ലയിന്റ് രൂപത്തിലാകും എസ്‌യുവി ആഭ്യന്തര വിപണിയിൽ ചുവടുവെക്കുക.

Most Read: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

തീർച്ചയായും നിസാൻ പട്രോൾ എസ്‌യുവി ഒരു പ്രീമിയം വാഹനമെന്ന വിശേഷണത്തിന് അർഹമാണ്. 1.5 കോടി രൂപ വരെയാകാം. വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി നിസാൻ പട്രോൾ എസ്‌യുവി

ലെക‌്‌സസ് LX, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയ്‌ക്കെതിരെയാകും പട്രോൾ വിപണിയിൽ മത്സരിക്കുക. വിൽപ്പനക്ക് എത്താൻ ഇനിയും കുറച്ച് സമയം എടുക്കുമെന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

More from DriveSpark

Article Published On: Monday, March 30, 2020, 18:15 [IST]
English summary
Nissan Patrol being evaluated for India launch. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X