പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

പ്രിസെപ്റ്റ് എന്ന തങ്ങളുടെ ഇലക്ട്രിക് സെഡാൻ കൺസെപ്റ്റ് മോഡലിന്റെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് പോൾസ്റ്റാർ സ്ഥിരീകരിച്ചു.

പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

ഈ വർഷം ആദ്യം വെളിപ്പെടുത്തിയ പോൾസ്റ്റാർ പ്രിസെപ്റ്റ് സ്വീഡിഷ് ഇലക്ട്രിക് പെർഫോമൻസ് ബ്രാൻഡിന്റെ ഭാവി ഡിസൈൻ പ്രദർശിപ്പിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയേയും അകത്തും പുറത്തുമുള്ള നൂതന സുസ്ഥിര വസ്തുക്കളുടെ ഉപയോഗവും പ്രിസെപ്റ്റ് എടുത്തുകാണിക്കുന്നു.

പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

ഉപഭോക്താക്കൾ സ്വപ്നങ്ങൾ മാത്രമല്ല ഈ വ്യവസായത്തിൽ നിന്ന് മാറ്റം കാണാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ, പ്രിസെപ്റ്റ് ഇതിൽ ശക്തമായ ഒരു പ്രസ്താവനയായി മാറുന്നു എന്ന് പോൾസ്റ്റാർ സിഇഒ തോമസ് ഇൻ‌ഗെൻ‌ലത്ത് പറഞ്ഞു.

MOST READ: എക്സ്ചേഞ്ച് സേവനങ്ങള്‍ വേഗത്തില്‍; സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

തങ്ങളുടെ കാറുകളുടെയും അതുവഴിയുള്ള ബിസിനസ്സിന്റെയും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു ദീർഘകാല ലക്ഷ്യമാണെങ്കിലും ക്ലൈമറ്റ് ന്യൂട്രാലിറ്റിയാണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

റീസൈക്കിൾ ചെയ്ത PET ബോട്ടിലുകൾ, വീണ്ടെടുത്ത ഫിഷിംഗ് നെറ്റുകൾ, റീസൈക്കിൾഡ് കോർക്ക് വിനൈൽ എന്നിവയുൾപ്പെടെയുള്ള സുസ്ഥിര വസ്തുക്കളുടെ ഒരു മിശ്രിതമാണ് പോൾസ്റ്റാർ പ്രിസെപ്റ്റിന്റെ ഇന്റീരിയർ.

MOST READ: ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

തങ്ങളുടെ ബാഹ്യ പങ്കാളിയായ Bcomp ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഒരു ഫ്ളാക്സ് അധിഷ്ഠിത സംയോജനം പല ഇന്റീരിയറിലും ചില ബാഹ്യ ഭാഗങ്ങളിലും കമ്പനി അവതരിപ്പിച്ചിരിക്കുന്നു. ഈ സുസ്ഥിര ഉത്പന്നങ്ങളുടെ ഭൂരിഭാഗവും ഉൽപാദനത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പോൾസ്റ്റാറിന്റെ ആഗ്രഹം.

പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

ഉൽ‌പ്പന്ന വികസനം നടന്നുകൊണ്ടിരിക്കുകയാണ്‌. അതോടൊപ്പം ചൈനയിൽ‌ പ്രിസെപ്റ്റ് നിർമ്മിക്കുമെന്നും പോൾ‌സ്റ്റാർ‌ സ്ഥിരീകരിക്കുന്നു. കമ്പനി ഒരു പുതിയ ഉൽ‌പാദന കേന്ദ്രം തന്നെ ഇതിനായി സ്ഥാപിക്കും.

MOST READ: ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

പ്രിസെപ്റ്റ് കൺസെപ്റ്റിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോൾസ്റ്റാർ

ഈ സൗകര്യം കാർബൺ ന്യൂട്രൽ ആണെന്നും ലോകത്തിലെ ഏറ്റവും ഇന്റലിജന്റും കണക്ടഡുമായ ഓട്ടോമോട്ടീവ് ഉൽ‌പാദന കേന്ദ്രങ്ങളിലൊന്നായിരിക്കുമെന്നും ഉറപ്പാക്കുകയാണ് നിർമ്മാതാക്കളുടെ ലക്ഷ്യം.

Most Read Articles

Malayalam
English summary
Polestar To Begin Production Of Precept Electric Sedan. Read in Malayalam.
Story first published: Monday, September 28, 2020, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X