എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവൈഗ് ഡൈനാമിക്സ് അടുത്തിടെയാണ് ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്ക് ചുവടുവെച്ചത്. എക്സ്റ്റന്‍ഷന്‍ MK1 എന്ന് പേരിട്ടിരിക്കുന്ന പ്രീമിയം ഇലക്ട്രിക് കാറിന്റെ മാതൃക കഴിഞ്ഞ ദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു.

എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

ഹ്യുണ്ടായി കോന, എംജി eZS, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ശക്തനായ എതിരാളിയായിരിക്കും പുതിയ എക്സ്റ്റന്‍ഷന്‍ MK1 ഇലക്ട്രിക് സെഡാന്‍. തുടക്കത്തില്‍ ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ പുതിയ ഇവി വില്‍പ്പനയ്ക്ക് എത്തും.

എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

പിന്നീട് ഘട്ടം ഘട്ടമായി മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിവര്‍ഷം വാഹനത്തിന്റെ 2,500 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: മലേഷ്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തി ഫോക്‌സ്‌വാഗണ്‍ ആർട്ടിയോൺ R-ലൈൻ

എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

വരും വര്‍ഷത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. എയറോഡൈനാമിക്‌സില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കുറഞ്ഞ ശൈലിയിലുള്ള രൂപകല്‍പ്പനയാണ് പ്രവൈഗ് എക്സ്റ്റന്‍ഷന്‍ സെഡാന്‍ മുമ്പോട്ടുവെക്കുന്നത്. നാല് ഡോറുകളുള്ള മോഡലായാണ് അവതരിപ്പിക്കുന്നത്.

എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

വേഗതയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ ഇന്ത്യന്‍ കാര്‍. 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീറ്ററാണ്. 150 കിലോവാട്ട് പവറും 2,400 Nm torque ഉം ആണ് എക്സ്റ്റന്‍ഷന്‍ MK1-ലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.

MOST READ: ചാർജിംഗ് ആവശ്യമില്ല; ദൈനംദിന ഉപയോഗത്തിന് മികച്ച ഓപ്ഷനുമായി ആപ്‌റ്റെറ മോട്ടോർസ്

എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. 4,820 mm നീളവും 1,934 mm വീതിയും 1,448 mm ഉയരവും 3,038 mm നീളമുള്ള വീല്‍ബേസുമാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.

എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

30 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാനും പ്രവൈഗ് എക്സ്റ്റന്‍ഷന് കഴിയും. അതോടൊപ്പം കാര്‍ 5 സ്റ്റാര്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നവെന്നാണ് ബ്രാന്‍ഡിന്റെ അവകാശവാദം.

MOST READ: ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

എക്സ്റ്റന്‍ഷന്‍ MK1-ന്റെ 2,500 യൂണിറ്റുകള്‍ പ്രതിവര്‍ഷം നിരത്തിലെത്തിക്കാന്‍ പ്രവൈഗ്

ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി പോലുള്ള സവിശേഷതകളും പ്രവൈഗ് വാഹനത്തില്‍ നല്‍കിയേക്കും. എന്നാല്‍ ഇതിന് ഇതുവരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ല. മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററി പായ്ക്ക്, ഹെപ്പ എയര്‍ ഫില്‍ട്ടറുകള്‍, എട്ട് എയര്‍ ബാഗുകള്‍. റീ-ജനറേറ്റീവ് ബ്രേക്കിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Pravaig Aims To Produce 2,500 EV Extinction MK1 Every Year. Read in Malayalam.
Story first published: Tuesday, December 8, 2020, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X