ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

അധികം വൈകാതെ തന്നെ ഡസ്റ്ററിന്റെ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് റെനോ. ഇതിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ നിര്‍മ്മാതാക്കള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

2020 ഓട്ടോ എക്സ്പോയിലാണ് റെനോ, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിലേക്ക് നവീകരിച്ച ഡസ്റ്ററിനെ അവതരിപ്പിച്ചത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമാണ് 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ജോടിയാക്കും. ഓപ്ഷ്ണലായി സിവിടി ഓട്ടോമാറ്റിക ഗിയര്‍ബോക്‌സും ലഭ്യമായേക്കും.

MOST READ: ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

അതേസമയം കരുത്തും ടോര്‍ഖും, ഇന്ധനക്ഷമതയും അവതരണ വേളയില്‍ മാത്രമാകും വെളിപ്പെടുത്തുക. ഉത്സവ സീസണ്‍ അടുത്തതോടെയാണ് വാഹനത്തിന്റെ അവതരണം ബ്രാന്‍ഡ് വേഗത്തിലാക്കിയത്.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണ്. നിസാന്‍ കിക്സിലും ഇതേ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. കിക്സില്‍ ഈ എഞ്ചിന്‍ 156 bhp കരുത്തും 254 Nm torque ഉത്പാദിപ്പിക്കും.

MOST READ: മിനുക്കിയ രൂപം, പുത്തൻ ഭാവം; ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

നിലവില്‍ വിപണിയില്‍ ഉള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 142 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. പുതിയ ടര്‍ബോ എഞ്ചിനൊപ്പം തന്നെ വാഹനത്തിന്റെ പുറമേയും ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല.

MOST READ: ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

അധികം ആയില്ല ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റെനോ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെയാകും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിലേക്കും റെനോ നല്‍കുക.

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ പതിപ്പിലും ഇടംപിടിക്കും. 8.0 ഇഞ്ചാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

MOST READ: ഹോണ്ട യൂണികോണിനും വില വർധനവ്, ഇനി മുടക്കേണ്ടത് 94,548 രൂപ

ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ ടീസര്‍ ചിത്രവുമായി റെനോ

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ലഭ്യമാകും. ഇവയ്ക്കെല്ലാം പുറമെ ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ ലഭ്യമായേക്കും.

More from DriveSpark

Article Published On: Monday, August 17, 2020, 8:30 [IST]
English summary
Renault Duster 1.3L Turbo Petrol Teased Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X