സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

ഇന്ന് ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിലൊന്നാണ് സൺറൂഫ്. ഇത് സെഗ്‌മെന്റുകളിലുടനീളം ഒരു പ്രധാന സവിശേഷതയായി മാറിയിരിക്കുന്നു. ഇപ്പോൾ ഫ്രഞ്ച് കാർ‌ നിർമാതാക്കളായ റെനോയും ജാപ്പനീസ് പങ്കാളിയായ നിസാനും അവരുടെ വരാനിരിക്കുന്ന ബജറ്റ് കോം‌പാക്‌ട് എസ്‌യുവികളിലും ആകാശം കാണാനുള്ള സൺറൂഫ് ഒരുക്കുകയാണ്.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

ഈ നീക്കം റെനോ HBC, നിസാൻ EM2 എന്നിവ സൺറൂഫ് ഉള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന മോഡലുകളാക്കും. നിലവിൽ ഫാക്‌ടറി ഘടിപ്പിച്ച സൺറൂഫ് ഉള്ള ഏറ്റവും താങ്ങാവുന്ന കാർ ഹോണ്ട WR-V ആണ്. രസകരമെന്നു പറയട്ടെ, റെനോയുടെയും നിസാന്റെയും ഇപ്പോഴത്തെ ഇന്ത്യ ലൈനപ്പുകളിലെ ഒരു മോഡലിനും ഈ സവിശേഷത ലഭിക്കുന്നില്ല.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

റെനോ HBC കിഗർ എന്നും നിസാന്റെ EM2 മാഗ്‌നൈറ്റ് എന്നും ഇന്ത്യൻ വിപണിയിൽ അറിയപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന. അവരുടെ CMF-A+ പ്ലാറ്റ്ഫോമിലാകും ഒരുങ്ങുക. അതായത് റെനോ ട്രൈബർ എംപിവിയുടെ കോംപാക്‌ട് എസ്‌യുവി പതിപ്പുകളാകും ഇവ.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

കിഗറും മാഗ്‌നൈറ്റും സ്റ്റിയറിംഗ് മൗണ്ട് ചെയ്‌ത ഓഡിയോ നിയന്ത്രണങ്ങളും അവതരിപ്പിക്കും. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ട്രൈബറിൽ ലഭ്യമല്ലാത്ത മറ്റ് സവിശേഷതകൾ എന്നിവയും വാഗ്‌ദാനം ചെയ്യും. കണക്റ്റുചെയ്‌ത സാങ്കേതികവിദ്യ കോം‌പാക്‌ട് എസ്‌യുവി ഡ്യുവോയിലെ പാക്കേജിന്റെ ഭാഗമാകാം.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

റെനോ, നിസാൻ മോഡലുകൾക്ക് കരുത്ത് പകരുന്നത് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ്. ഇത് 95 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ഉൾപ്പെടും.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

നിസാൻ മാഗ്‌നൈറ്റ് 2020 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ റെനോ കിഗർ 2020 ജൂലൈയിലും ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കും. വിപണിയിലെത്തുമ്പോൾ രണ്ട് മോഡലുകളഉം കോംപാക്‌ട് എസ്‌യുവികളുടെ നിലവിലെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

നിലവിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ മാത്രമാണ് സൺറൂഫ് ഓപ്ഷൻ ഇല്ലാതെ വിപണിയിൽ എത്തുന്നു. വിഭാഗത്തിലെ മറ്റ് മോഡലുകളായ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയ്ക്ക് സൺറൂഫ് സജ്ജീകരിച്ച പതിപ്പുകൾ ലഭിക്കുന്നുണ്ട്.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

ചെറു കാറുകളിൽപോലും സൺറൂഫ് എന്ന ഫീച്ചർ ഇതിനോടകം തന്നെ പല ബ്രാൻഡുകളും അവതരിപ്പിച്ചു കഴിഞ്ഞു. ആളുകൾ വാഹനം വാങ്ങാനുള്ള പ്രധാനകാരണം തന്നെയായി ഇത് മാറികഴിഞ്ഞതും വസ്‌തുതയാണ്. സൺറൂഫ് ഇല്ലാത്ത മോഡലുകളിൽ ചില കമ്പനികൾ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങായി ഇവ ഘടിപ്പിച്ച് നൽകുന്നുമുണ്ട് കേട്ടോ. എന്നാൽ ഇത് കാറിന്റെ ദൃഢതയും സുരക്ഷയേയും കാര്യമായി ബാധിച്ചേക്കാം.

സൺറൂഫുമായി പുത്തൻ റെനോ, നിസാൻ കോംപാക്‌ട് എസ്‌യുവികൾ എത്തും

തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ ഉപയോഗിച്ചുവന്നത്. എന്നാൽ പിന്നീട് ഒരു ഗ്ലാമറസ് ഫീച്ചറായി മറ്റ് വിപണികളിലേക്കും ഇത് എത്തുകയായിരുന്നു. യഥാർത്ഥ്യത്തിൽ നമ്മുടെ ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സൺറൂഫ് അത്രയ്ക്ക് യുക്തി നൽകുന്നില്ല.

Most Read Articles

Malayalam
English summary
Renault, Nissan compact SUVs SUVs will feature sunroof. Read in Malayalam
Story first published: Friday, March 27, 2020, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X