പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ഇന്ത്യൻ വാഹന വ്യവസായത്തെ സംബന്ധിച്ച് കഴിഞ്ഞ വർഷം അത്ര നന്നല്ലായിരുന്നു.വിവിധ കാരണങ്ങളാണ് അതിന് പിന്നിലുള്ളത്. അതിൽ ഏറ്റവും പ്രധാനമായിരുന്നു ലോക വിപണിയെ ബാധിച്ച മാന്ദ്യം.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

2019 ൽ വിൽപ്പനയിൽ വൻ ഇടിവുണ്ടായെങ്കിലും പെട്രോൾ മോഡലുകൾ അതത് ഡീസൽ എതിരാളികളെ മറികടന്നു എന്നത് ശ്രദ്ധേയമായി. ഡീസൽ എഞ്ചിനുകളുടെ ഉത്‌പാദനത്തെ തടസപ്പെടുത്തുന്ന ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങളും അതിലൂടെ ഉണ്ടകുന്ന ഡീസൽ മോഡലുകളുടെ വില വർധനവും പെട്രോൾ വാഹനങ്ങളെ ജനപ്രീയമാക്കി.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ബിഎസ്-VI നിലവിൽ വരുന്നതോടെ മാരുതി സുസുക്കി പോലുള്ള ചില പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ എല്ലാ ഡീസൽ എഞ്ചിനുകളും നിർത്തലാക്കാൻ തീരുമാനിച്ചതും ശ്രദ്ധേയമായി. അതേസമയം ഹ്യുണ്ടായി ഉൾപ്പെടെയുള്ളവർ അവയിൽ സാധ്യത കണ്ടെത്തുന്നാനും ശ്രമിച്ചു.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

കഴിഞ്ഞ വർഷം വിറ്റ മൊത്തം വാഹനങ്ങളിൽ 67 ശതമാനവും പെട്രോൾ മോഡലുകളാണെന്നതും വിപണിയിൽ നേട്ടമായി. മാരുതി സുസുക്കി 11,51,752 കാറുകൾ വിറ്റഴിച്ചപ്പോൾ പെട്രോൾ മോഡലുകളുടെ ആഭ്യന്തര വിൽപ്പന 77.5 ശതമാനമായിരുന്നു.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ഹ്യുണ്ടായി, ടാറ്റ, ഹോണ്ട എന്നിവയുടെ മൊത്തം വിൽപ്പന യഥാക്രമം 72.7 ശതമാനം, 65.1 ശതമാനം, 78.4 ശതമാനം എന്നിവ പെട്രോൾ മോഡലുകളിൽ നിന്നാണ്. പ്രധാനമായും എസ്‌യുവികൾ വിൽക്കുന്ന മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ ബ്രാൻഡുകൾ കൂടുതലും ഡീസൽ മോഡലുകളാണ് വിറ്റഴിച്ചത്.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ഇന്നോവ ക്രിസ്റ്റ , ഫോർച്യൂണർ എന്നിവയിൽ നിന്നുള്ള പ്രധാന വിൽപ്പന ഡീസലാണ്. ഇത് യഥാക്രമം 93.9 ശതമാനവും 76.8 ശതമാനവുമായി രേഖപ്പെടുത്തി.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ഒരു ബ്രാൻഡിന്റെ പെട്രോൾ മോഡലുകളുടെ വിൽപ്പന മാത്രം കണക്കിലെടുക്കുമ്പോൾ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ കഴിഞ്ഞ വർഷം 81,089 പെട്രോൾ കാറുകൾ വിൽപ്പന നടത്തി. ഡീസൽ വകഭേദങ്ങൾ വെറും 7,780 യൂണിറ്റായി ചുരുങ്ങുകയും ചെയ്‌തു. അതായത് 2019-ൽ വിൽപ്പനയുടെ 91.2 ശതമാനവും പെട്രോൾ മോഡലുകളിൽ നിന്നാണെന്നത് ചുരുക്കം.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

മൊത്തം ആഭ്യന്തര വിൽപ്പന കണക്കുകളിൽ റെനോ ഏഴാം സ്ഥാനത്താണിപ്പോൾ. ഫോർഡ്, കിയ, ഫോക്‌സ്‌വാഗണ്‍, നിസാൻ എന്നിവയേക്കാൾ മുന്നിലാണ് ബ്രാൻഡ് എന്നത് ശ്രദ്ധേയമാകുന്നു.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ജാപ്പനീസ് കമ്പനിയായ ഹോണ്ട വിൽപ്പനയിൽ രണ്ടാം സ്ഥാനത്തെത്തി. പെട്രോൾ മോഡലുകളിൽ നിന്നുള്ള മൊത്തം വിൽപ്പന 1,05,663 യൂണിറ്റാണ്. അതായത് മൊത്തം വിൽപ്പനയുടെ 78.4 ശതമാനം. ഡീസൽ വകഭേദങ്ങളിൽ നിന്നുള്ള വിൽപ്പന 29,078 യൂണിറ്റുകളായി ചുരുങ്ങി.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ഹ്യുണ്ടായി, നിസാൻ എന്നിവയേക്കാൾ വിൽപ്പനയുമായി മാരുതി സുസുക്കി മൂന്നാമതെത്തി. എല്ലാ ഡീസൽ കാറുകളും നിർത്തലാക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമോ എന്ന കാര്യം ഇപ്പോഴും ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം 3,70,903 യൂണിറ്റുകൾ പെട്രോൾ മോഡലാണ്. ഡീസലിന്റെ സംഭാവന 1,39,065 യൂണിറ്റാണ്. കഴിഞ്ഞ വർഷം നിസാന് 16,636 യൂണിറ്റ് പെട്രോൾ കാറുകളും 6,944 യൂണിറ്റ് ഡീസൽ മോഡലുകളിൽ നിന്നും വിൽപ്പന ലഭിച്ചു. അതായത് കമ്പനിയുടെ വിൽപ്പനയിൽ 70.6 ശതമാനവും പെട്രോളുകളാണ്.

പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ മാരുതിയെ മറികടന്ന് റെനോ

അതേസമയം ഇന്ത്യൻ വിപണിയിലെ തുടക്കക്കാരായ കിയ മോട്ടോർസ് 24,920 യൂണിറ്റ് പെട്രോൾ വകഭേദങ്ങളും 20,574 ഡീസൽ മോഡലുകളും വിറ്റഴിച്ചു.

Most Read Articles

Malayalam
English summary
Renault On Top in 2019 Petrol Car Sales. Read in Malayalam
Story first published: Wednesday, March 25, 2020, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X