ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ട്രൈബര്‍ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 4.99 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള RXE വകഭേദത്തില്‍ നിന്നും 4,000 രൂപയുടെ വര്‍ധനവാണ് പുതിയ RXE വകഭേദത്തിന് ഉണ്ടായിരിക്കുന്നത്.

Variants BS6 Price BS4 Price Difference
RXE Rs 4.99 Lakh Rs 4.95 Lakh Rs 4,000
RXL Rs 5.74 Lakh Rs 5.59 Lakh Rs 15,000
RXT Rs 6.24 Lakh Rs 6.09 Lakh Rs 15,000
RXZ Rs 6.78 Lakh Rs 6.63 Lakh Rs 15,000
ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

എന്നാല്‍ മറ്റ് വകഭേദങ്ങള്‍ക്ക് നിലവിലെ മോഡലില്‍ നിന്നും 15,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. റെനോ നിരയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എംപിവി മോഡലാണ് ട്രൈബര്‍. വിപണിയിലെ മാന്ദ്യത്തിനിടയില്‍ പോലും മികച്ച വില്‍പ്പന കണ്ടെത്താന്‍ വാഹനത്തിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

CMF-A+ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നാലുമീറ്ററില്‍ താഴെയാണെങ്കിലും ആവശ്യത്തിന് ക്യാബിന്‍ സ്‌പെയ്‌സ് വാഹനത്തില്‍ ഉണ്ടെന്നതാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷത. 3,990 mm നീളവും 1,739 mm വീതിയും 1,637 mm ഉയരവുമാണ് ട്രൈബറിനുള്ളത്. 2,636 mm ആണ് വീല്‍ബേസ്, 182 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

84 ലിറ്ററാണ് ബുട്ട് സ്‌പെയ്‌സ്. പൂര്‍ണ്ണമായും നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളാണ് മറ്റൊരു സവിശേഷത. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ തന്നെയാണ് കമ്പനി ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി നവീകരിച്ചിരിക്കുന്നത്.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

6250 rpm -ല്‍ 71 bhp പവറും 3500 rpm -ല്‍ 96 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എഎംടി പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

ഡ്യുവല്‍ ടോണ്‍ ബംബര്‍, ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, വലിയ ലോഗോ, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍. അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കിയിരിക്കുന്നു.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്പേസുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

ബിഎസ് VI ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 4.99 ലക്ഷം രൂപ

ഏപ്രില്‍ ഒന്നിന് മുന്നോടിയായി ബിഎസ് VI എഞ്ചിന്‍ നിലവാരത്തോടെയുള്ള മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI ഡസ്റ്റര്‍, ക്വിഡ്, ക്യാപ്ച്ചര്‍ മോഡലുകളുടെ വിവരങ്ങളും ചിത്രങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

More from DriveSpark

Article Published On: Monday, January 27, 2020, 19:20 [IST]
English summary
Renault Triber BS6 Models Launched In India Starting At Rs 4.99 Lakh Ex-Showroom. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X