വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

2019 ഓഗസ്റ്റ് മാസത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ട്രൈബറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയപ്പോള്‍ മുതല്‍ മികച്ച മുന്നേറ്റമാണ് വാഹനം കാഴ്ച വെയ്ക്കുന്നത്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 20,000 യൂണിറ്റുകള്‍ ഇതുവരെ വിപണിയില്‍ എത്തിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ എംപിവിയാണ് ട്രൈബര്‍.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

നാല് വകഭേദങ്ങളിലെത്തുന്ന ട്രൈബറിന് 4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ചെറിയ വിലയിലും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയതോടെയാണ് വാഹനത്തിന്റെ വില്‍പ്പന കുതിച്ച് ഉയര്‍ന്നത്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

വിപണിയിലെ മാന്ദ്യത്തിനിടയിലും മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവി കൂടിയാണ് ട്രൈബര്‍. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവികളില്‍ മൂന്നാം സ്ഥാനത്താണ് ട്രൈബര്‍.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

2019 ഡിസംബര്‍ മാസത്തില്‍ 5,631 യൂണിറ്റുകളുടെ വില്‍പ്പനയാണ് ട്രൈബറിന് ലഭിച്ചത്. പട്ടികയില്‍ 6,650 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ ഒന്നാം സ്ഥാനത്തും, 5,661 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്ര ബലേറൊ രണ്ടാം സ്ഥാനത്തുമുണ്ട്. 3,414 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിന്റേത്. ഡ്യുവല്‍ ടോണ്‍ ബംബര്‍, ക്രോം ആവരത്തോടു കൂടിയ ഗ്രില്‍, നടുവിലെ വലിയ ലോഗോ, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്‌പേസുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് നിലവില്‍ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. 72 bhp കരുത്തും, 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.

വിപണിയില്‍ 20,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ട്രൈബര്‍

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 മാര്‍ച്ച് മാസത്തോടെ ട്രൈബറില്‍ പുതിയൊരു എഞ്ചിന്‍ പതിപ്പിനെ കൂടി കമ്പനി അവതരിപ്പിക്കും. എഎംടി പതിപ്പിനെയും ഇതിനൊപ്പം തന്നെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Article Published On: Wednesday, January 8, 2020, 14:38 [IST]
English summary
Renault Triber Sales Achieve New Milestone: 20,000 Units Sold Since Launch. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X