റാപ്പിഡ് TSI ഓട്ടോമാറ്റിക്ക് പതിപ്പിനെയും വിപണിയിലെത്തിക്കുമെന്ന് സ്‌കോഡ
ചെക്ക് റിപ്പബ്ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ, പ്രീമിയം സെഡാന്‍ മോഡലായ റാപ്പിഡിന്റെ പുതിയ മോഡല്‍ കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിച്ചത്.

ബിഎസ് VI നിലവാരത്തിലുള്ള 1.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. നിലവില്‍ മാനുവല്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

മോഡലിലെ ഉയര്‍ന്ന വകഭേദത്തില്‍ മാത്രമാകും ഓട്ടോമാറ്റിക പതിപ്പ് വിപണിയില്‍ എത്തുക. പോളൊ, വെന്റോ എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന ഈ പുതിയ എഞ്ചിന്‍ 108 bhp കരുത്തും 175 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

നവീകരിച്ച മോഡലിന്റെ തുടക്ക പതിപ്പിന് 7.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 11.79 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഈ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ കമ്പനി വെളിപ്പെടുത്തിയത്.

എഞ്ചിന്‍ നവീകരണം ഒഴിച്ചുനിര്‍ത്തിയാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ അധികമായി ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. 18.79 കിലോമീറ്റര്‍ ഇന്ധനക്ഷമയും പുതിയ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്നു.
MOST READ: സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണ് മൈലേജില്‍ ഉണ്ടായിരിക്കുന്നത്. വലിപ്പവും മറ്റും മുന്‍ മോഡലിന് സമാനമാണെങ്കിലും പുതിയ മോഡല്‍ കൂടുതല്‍ സ്പോട്ടിയാണ്.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, 16 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, റിയര്‍ ഡിഫ്യൂസര്‍, ബ്ലാക്ക് സ്പോയിലര്‍ എന്നിവ ഈ വാഹനത്തിലെ പുതുമയാണ്.
MOST READ: 290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

സ്‌കോഡ സിഗ്‌നേച്ചര്‍ ഗ്രില്‍, ബമ്പര്‍ എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ബ്ലാക്ക്-ബീജ് ഫിനീഷിങ്ങിലാണ് അകത്തളം.

ഓള്‍ ബ്ലാക്ക് മോഡലും ഓപ്ഷണലായി ലഭിക്കും. 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയങ്ങ് വീല്‍ എന്നിവ പുതിയ റാപ്പിഡിന്റെ അകത്തളത്തെ പുതുമകളാണ്.
MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

സുരക്ഷയ്ക്കായി നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഇടംപിടിക്കും. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍, ലാപിസ് ബ്ലൂ, ഫ്ലാഷ് റെഡ് എന്നീ നിറങ്ങളിലും പുതിയ പതിപ്പ് വിപണിയില്‍ എത്തും.

സുരക്ഷയ്ക്കായി നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഇടംപിടിക്കും. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍, ലാപിസ് ബ്ലൂ, ഫ്ലാഷ് റെഡ് എന്നീ നിറങ്ങളിലും പുതിയ പതിപ്പ് വിപണിയില്‍ എത്തും.


Click it and Unblock the Notifications








