പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

ഈ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിലാണ് വിഷന്‍ ഇന്‍ എസ്‌യുവിയുടെ കണ്‍സെപ്റ്റ് പതിപ്പിനെ സ്‌കോഡ അവതരിപ്പിച്ചത്. 2021 -ന്റെ പകുതിയോടെ ഈ പുതിയ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ പേറ്റന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു. കണ്‍സെപ്റ്റ് മോഡലിന് സമാനമായി തന്നെയാണ് പ്രെഡക്ഷന്‍ പതിപ്പും കാണുന്നത്.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

ഇപ്പോഴിതാ വാഹത്തിന്റെ പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. യൂറോപ്പ്-സ്‌പെക്ക് കാമിക്കില്‍ നിന്ന് വളരെയധികം ഉരുത്തിരിഞ്ഞ വിഷന്‍ ഇന്‍ ഇന്ത്യയില്‍ ചില പ്രത്യേക മാറ്റങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

പൂര്‍ണമായും വാഹനം മറച്ചിട്ടുണ്ടെങ്കിലും ഇതൊരു പ്രൊഡക്ഷന്‍ പതിപ്പാണെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഫോക്‌സ്‌വാഗണും സ്‌കോഡയും സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം കൂടിയാണിത്.

MQB AO IN ആര്‍ക്കിടെച്ചറിലാണ് വിഷന്‍ ഇന്‍ എസ്‌യുവിയുടെ നിര്‍മ്മാണം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. സ്‌കോഡ പ്രാദേശികവല്‍ക്കരിക്കുന്ന മോഡലുകള്‍ക്ക് പ്രചോദനം നല്‍കുന്ന ആദ്യ വാഹനം കൂടിയാണ് വിഷന്‍ ഇന്‍.

MOST READ: CT 100 കടക് പതിപ്പ് അവതരിപ്പിച്ച് ബജാജ്: വില 46,432 രൂപ

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

സ്‌കോഡയുടെ മറ്റ് മോഡലുകളിലേതിന് സമാനമായ ഗ്രില്‍, അതിനോട് ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന്റെ സവിശേഷതകളാകും. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഇടംപിടിക്കും.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബമ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് താഴെയായി സ്‌കിഡ് പ്ലേറ്റും ലഭ്യമാക്കുമെന്നാണ് സൂചന. വശങ്ങളിലെ ബ്ലാക്ക് ക്ലാഡിങ് വലിയൊരു എസ്‌യുവിയുടെ മുഖഛായ വാഹനത്തിന് സമ്മാനിക്കും.

MOST READ: പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാകും വശങ്ങളിലെ മറ്റൊരു സവിശേഷത. 4,256 mm നീളവും 2,671 mm വീല്‍ബേസും വാഹനത്തില്‍ പ്രതീക്ഷിക്കാം. L-ഡിസൈനിലുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളാകും പിന്നിലെ ആകര്‍ഷണം. എല്‍ഇഡിയാണ് ടെയില്‍ ലാമ്പുകള്‍.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

മധ്യഭാഗത്ത് സ്‌കോഡ എന്ന് എഴുതിയിരിക്കുന്നത് കാണാം. നീളത്തിലുള്ള ഒരു ലൈറ്റ് ബാര്‍ താഴെയായി ഇടംപിടിച്ചേക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

MOST READ: 105 bhp കരുത്തിനൊപ്പം ലൈം ഗ്രീൻ റാപ്പിൽ അണിഞ്ഞൊരുങ്ങി മാരുതി ബലേനോ

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

കമിക്കിന്റേതിന് സമാനമായ അകത്തളം ആയിരിക്കും വിഷന്‍ ഇന്‍ മോഡലിനും ലഭിക്കുക. ആംബിയന്റ് ലൈറ്റ്, 10.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ TSI ഇവോ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഇടംപിടിച്ചേക്കും. എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

ആറ് സ്പീഡ് മാനുവല്‍, എഴ് സ്പീഡ് DSG ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. 10 ലക്ഷം രൂപ മുതല്‍ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാകും വിപണിയില്‍ മുഖ്യഎതിരാളികള്‍.

Source: Cardekho

More from DriveSpark

Article Published On: Tuesday, October 27, 2020, 9:54 [IST]
English summary
Skoda Vision SUV Production Spec Spied First Time. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X