സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

വരും മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പുതിയ എക്രോസ് എസ്‌യുവിയെ പരിചയപ്പെടുത്തി സുസുക്കി. രണ്ട് ജാപ്പനീസ് കാർ നിർമാതാക്കൾ തമ്മിലുള്ള സഹകരണ വ്യവസായിക കരാർ പ്രകാരം ടൊയോട്ട സുസുക്കിക്കായി നിർമിച്ചതാണ് എക്രോസ് എന്നത് ശ്രദ്ധേയം.

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

എക്രോസ് എന്ന പേര് പുതിയ സുസുക്കിയെ അതിന്റെ ശ്രേണിയിൽ എസ്-ക്രോസ് ക്രോസ്ഓവറുമായി ബന്ധിപ്പിക്കുന്നു. ആക്രമണാത്മക രൂപകൽപ്പന, സാമ്പത്തിക മാനദണ്ഡങ്ങൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ, പ്രായോഗികത എന്നിവയ്ക്ക് പേരുകേട്ട അഞ്ചാം തലമുറ RAV4 എസ്‌യുവി അടിസ്ഥാനമാക്കിയുള്ളതാണ് എക്രോസ്.

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

എങ്കിലും മെലിഞ്ഞ ഹെഡ്‌ലാമ്പുകളും സംയോജിത ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉള്ള ഒരു പുതിയ ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലാണ് എക്രോസിൽ ഇടംപിടിച്ചിരിക്കുന്നത്. ഫോഗ്‌ ലാമ്പ് സി ആകൃതിയിലുള്ള ബ്ലാക്ക് ഹൗസിംഗും എസ്‌യുവിയുടെ മുൻവശത്ത് ലഭിക്കുന്നു.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

കൂടാതെ സ്‌കിഡ് പ്ലേറ്റ് പരുക്കൻ രൂപത്തിലുള്ള എസ്‌യുവിയുടെ അടിവശത്തെ സംരക്ഷിക്കുന്നു. പിൻ‌വശവും ടൊയോട്ട RAV4 എസ്‌യുവിക്ക് സമാനമാണ്. മറ്റ് ഡിസൈൻ ഹൈലൈറ്റുകളിലുള്ള ചതുരാകൃതിയിലുള്ള ബ്ലാക്ക് വീൽ ആർച്ചുകൾ, കറുത്ത സൈഡ് ക്ലാഡിംഗ്, ബ്ലാക്ക് റൂഫ് റെയിലുകൾ, റാക്ക്ഡ് വിൻഡ്ഷീൽഡ്, ക്രോംഡ് വിൻഡോ ലൈൻ, പിൻ ക്വാർട്ടർ ഗ്ലാസിന് പിന്നിലുള്ള ഒരു കിങ്ക് എന്നിവ ഉൾപ്പെടുന്നു.

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

പിന്നിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന റാപ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ബ്ലാക്ക് ബമ്പർ എന്നിവയുണ്ട്. പുറംമോടി പോലെ തന്നെ സുസുക്കി എക്രോസിന്റെ ക്യാബിനും RAV4-ന് സമാനമാണെന്ന് പറയാം.

MOST READ: 3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

വിശാലമായ ഇന്റീരിയറിൽ വയർലെസ് ചാർജിംഗ് സൗകര്യം, ഫ്ലോട്ടിംഗ് ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഭംഗിയായി സജ്ജീകരിച്ച സെന്റർ കൺസോൾ, ലേയേർഡ് ഡാഷ്‌ബോർഡ്, ധാരാളം ക്രോം ഘടകങ്ങൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുന്നു.

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

ഡോർ പാനലുകൾ, ആംറെസ്റ്റ്, സീറ്റുകൾ എന്നിവയിൽ ചുവന്ന സ്റ്റിച്ചിംഗിനൊപ്പം ഉപയോഗിക്കുന്ന സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും മൊത്തത്തിലുള്ള കറുത്ത തീമും സുസുക്കി എക്രോസിന്റെ പ്രീമിയം ആകർഷണം വർധിപ്പിക്കുന്നു. ബൂട്ട്‌സ്‌പെയ്‌സ് ശേഷി 490 ലിറ്ററാണ്. പിന്നിലെ സീറ്റുകൾ മടക്കിയാൽ ഇത് 1640 ലിറ്ററായി ഉയർത്താം. മൾട്ടി മീഡിയ സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു.

MOST READ: CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഏഥര്‍

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

എഞ്ചിനെ സംബന്ധിച്ചിടത്തോളം സുസുക്കി എക്രോസ് RAV4-ന്റെ അതേ PHEV സിസ്റ്റം ഉപയോഗിക്കുന്നു. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. വാഹനത്തിന്റെ ഔദ്യോഗിക പവർ കണക്കുകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

ദ്രുതഗതിയിലുള്ള ആക്സിലറേഷൻ വാഗ്ദാനം ചെയ്തുകൊണ്ട് സുസുക്കി എക്രോസിന്റെ ഇലക്ട്രിക് മാത്രം 75 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഇതിനായി 18.1 കിലോവാട്ട് ലി-അയൺ ബാറ്ററിയാണ് എസ്‌യുവിയെ സഹായിക്കുന്നത്.

MOST READ: M3 പ്രീ-പ്രൊഡക്ഷൻ മോഡലിന്റെ പരീക്ഷണ വീഡിയോ പുറത്തുവിട്ട് ബി‌എംഡബ്ല്യു

സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

യൂറോപ്യൻ വിപണിയിൽ ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ വിൽപ്പനയ്‌ക്കെത്താൻ പദ്ധതിയിട്ടിരിക്കുന്ന TNGA-K പ്ലാറ്റ്ഫോം അധിഷ്ഠിത മോഡലാണ് രണ്ട് ജാപ്പനീസ് കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യത്തെ സുപ്രധാന വികസനമായ സുസുക്കി എക്രോസ്.

More from DriveSpark

Article Published On: Thursday, July 2, 2020, 10:15 [IST]
English summary
Suzuki Across Plug-In-Hybrid SUV Unveiled. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X