ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുക്കി ബലേനോ. ഇപ്പോൾ കാറിന്റെ ഒരു ക്രോസ് പതിപ്പിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

എന്നാൽ ഇന്ത്യയിലല്ല കൊളംബിയയിലാണ് സുസുക്കി ബലേനോ ക്രോസിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പരുക്കൻ രൂപം വാഹനത്തെ ഏറെ ആകർഷകമാക്കുന്നുണ്ട്. എന്നിരുന്നാലും, ഇത് ഇന്ത്യയിൽ നിർമ്മിച്ചാണ് ലാറ്റിൻ അമേരിക്കൻ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

പുതിയ ബലേനോ ക്രോസ് പ്രധാനമായും മോഡലിന്റെ ആക്‌സസറൈസ്‌ഡ് പതിപ്പാണ്. മാത്രമല്ല കാറിന്റെ വലിയ രൂപത്തിന് നിരവധി പരുക്കൻ ഘടകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയ റൂഫ് ബാറുകൾ, സൈഡ് മോൾഡിംഗുകൾ, മഡ്‌ഗാർഡുകൾ എന്നിവ സുസുക്കി ബലേനോ ക്രോസിലെ ആക്‌സസറികളിൽ ഉൾപ്പെടുന്നു.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റഡ് ബലേനോയെ അടിസ്ഥാനമാക്കിയാണ് ക്രോസ് മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പ് പുതിയ ബമ്പറുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ലഭിക്കുന്നത്. ബാലെനോ എസ്റ്റീം എന്ന് ബാഡ്‌ജ് ചെയ്‌ത പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ബലേനോയും സുസുക്കി കൊളംബിയ വിൽക്കുന്നുണ്ട്.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

മാരുതി സുസുക്കി എർട്ടിഗ പെട്രോളിന് കരുത്ത് പകരുന്ന 1.4 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ തന്നെയാണ് സുസുക്കി ബലേനോ ക്രോസിലും ഉപയോഗിക്കുന്നത്. കൊളംബിയയ്ക്ക് വ്യത്യസ്‌ത മലിനീകരണ മാനദണ്ഡങ്ങളാണ് ഉള്ളത്. 1.4 ലിറ്റർ യൂണിറ്റ് 94 bhp കരുത്തും 130 Nm torque ഉം ആണ് സൃഷ്‌ടിക്കുന്നത്.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

അഞ്ച് സ്‌പീഡ് മാനുവൽ, നാല് സ്‌പീഡ് ടോർഖ് കൺവെർട്ടർ ഗിയർബോ‌ക്‌സ് എന്നിവയുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.2 ലിറ്റർ വിവിടി പെട്രോൾ എഞ്ചിനാണ് ബലേനോ ഇന്ത്യയിൽ വിൽക്കുന്നത്.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, നാല് സ്‌പീക്കറുകളുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, രണ്ട് ട്വീറ്ററുകൾ എന്നിവ ഉപയോഗിച്ച് കൊളംബിയയിൽ പൂർണമായി ലോഡുചെയ്‌ത 'ജിഎൽ' പതിപ്പിൽ സുസുക്കി ബലേനോ ക്രോസ് റീട്ടെയിൽ ചെയ്യുന്നു. 49,990,000 കൊളംബിയൻ പെസോ (ഏകദേശം 9.10 ലക്ഷം രൂപ) ആണ് സുസുക്കി ക്രോസിന്റെ വില.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

മോഡൽ നിലവിൽ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും മാരുതിക്കില്ല. ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ ഏഴ് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് അടുത്തിടെ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിരുന്നു ഈ ജനപ്രിയ വാഹനം.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

2015 ഒക്ടോബറിൽ ഇന്ത്യയിൽ വിൽപ്പനക്കെത്തിയ ബലേനോ 2020 ജനുവരി അവസാനം വരെ 7,20,733 യൂണിറ്റുകളുടെ മൊത്തം വിൽപ്പന നടത്തി. അതിൽ 6,16,867 പെട്രോൾ മോഡലുകളും 103,866 ഡീസലും ഉൾപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള ഇരുനൂറിലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും 360 ഓളം നെക്‌സ ഷോറൂമുകളിൽ നിന്ന് മാത്രമാണ് ബലേനോയുടെ വിൽപ്പന കമ്പനി നടത്തിവരുന്നത്.

ബലേനോയ്ക്ക് ക്രോസ് പതിപ്പ് സമ്മാനിച്ച് മാരുതി, പക്ഷേ ഇന്ത്യയിലേക്കില്ല

നിലവിൽ ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20, ഹോണ്ട ജാസ് തുടങ്ങിയ ശക്തരായ എതിരാളികളാണ് ബലേനോയ്ക്ക് ഇന്ത്യൻ വിപണിയിൽ ഉള്ളത്. അരങ്ങേറ്റം കുറിച്ച് 52 മാസത്തിനിടെ മൊത്തം 7,20,733 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട ബലേനോ എല്ലാ മാസവും ശരാശരി 13,860 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki Baleno Cross Launched In Colombia. Read in Malayalam
Story first published: Friday, March 20, 2020, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X