ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

ഓട്ടോ എക്‌സ്‌പോയിലെ താരമായിരുന്നു മാരുതി സുസുക്കിയുടെ ജിംനി എസ്‌യുവി. പുതിയ മിനി എസ്‌യുവിയെ എന്ന് ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ പ്രാദേശിക നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

കയറ്റുമതി വിപണികൾക്കായാണ് മൂന്ന് ഡോറുകളുള്ള എസ്‌യുവിയെ രാജ്യത്ത് നിർമ്മിക്കുന്നത്. ഹിയർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ജിപ്‌സി, ബ്രെസ, എസ്-ക്രോസ്, ഈക്കോ പോലുള്ള മറ്റ് യു‌വികൾക്കൊപ്പമാണ് ജിംനിയുടെ നിർമാണവും.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

മാരുതി ജിംനിയുടെ കയറ്റുമതി മെയ് പകുതിയോടെയോ ജൂൺ ആദ്യമോ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക വിപണിയിലെ ജനപ്രിയ മിനി എസ്‌യുവിയുടെ എഞ്ചിൻ, പ്ലാറ്റ്ഫോം, മറ്റ് നിരവധി ഘടകങ്ങൾ എന്നിവ പ്രാദേശികമായി വിൽക്കുന്ന ചില മാരുതി സുസുക്കി കാറുകളുമായി പങ്കിടുന്നതിനാൽ വാഹനത്തിന്റെ നിർമാണം വളരെയധികം ചെലവ് കുറഞ്ഞതായിരിക്കും.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

സുസുക്കി ജിംനിയെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനുള്ള ആശയം മാരുതി മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും പ്രാദേശികമായി നിർമിച്ച് കയറ്റുമതി ചെയ്യുന്ന മോഡലുമായി വാഹനത്തിന് സാമ്യങ്ങളൊന്നും ഉണ്ടാകില്ലെന്ന് മാരുതി സുസുക്കി ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ഇന്ത്യൻ പതിപ്പ് ജിംനി എസ്‌യുവി നിർമിക്കും. ഇന്ത്യയിൽ, 33 വർഷമായി രാജ്യത്ത് വിൽപ്പനയ്ക്കെത്തുന്ന ജിപ്‌സിയുടെ പിൻഗാമിയായാകും ഈ വാഹനം ഇടംപിടിക്കുക.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് സുസുക്കി ജിംനി സിയറക്ക് കരുത്തേകുന്നത്. ഇത് 102 bhp പരമാവധി കരുത്തും 130 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ്-കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകൾ എന്നിവ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

എന്നാൽ ജാപ്പനീസ് വിപണിയിൽ എത്തുന്ന മിനി എസ്‌യുവിയിൽ 658 സിസി ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്.ഇത് പരമാവധി 64 bhp പവറും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

ജപ്പാനിലെ കെയ് കാർ ഇളവുകളിൽ നിന്ന് പ്രയോജനം നേടാൻ ഈ മിനി എസ്‌യുവിക്ക് സാധിക്കുന്നുണ്ട്. ഫോർ-വീൽ ഡ്രൈവ് സംവിധാനത്തിലൂടെയും കർശനമായ ത്രീ-ലിങ്ക് ആക്‌സിലിലൂടെയും ഓഫ്-റോഡിംഗേ കൈകാര്യം ചെയ്യുന്നതിൽ കേമനാണെന്ന് ഖ്യാതി നാലാം തലമുറ ജിംനി സ്വന്തമാക്കിയിട്ടുണ്ട്.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

കോംപാക്‌ട് ത്രീ-ഡോർ ഓഫ്-റോഡർ ജിംനിയെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചപ്പോൾ വളരെയധികം മികച്ച പ്രതികരണമാണ് ലഭിച്ചത്. യൂറോപ്യൻ വിപണിയിലുള്ള സിയറ പതിപ്പിനെയാണ് പരിപാടിയിൽ പ്രദർശിപ്പിച്ചത്. ആഭ്യന്തര വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി അധിഷ്ഠിത എസ്‌യുവിയെ ഈ വർഷം നവംബറിൽ മാരുതി അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിംനി എസ്‌യുവിയുടെ പ്രാദേശിക ഉത്പാദാനത്തിന് തയാറായി മാരുതി

എന്നാൽ ഇന്ത്യൻ വാഹന പ്രേമികളിൽ നിന്നും ഇത്രയധികം മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ ജിംനി വിജയമായി തീരുമോ എന്ന കാര്യത്തിൽ മാരുതി സുസുക്കിക്ക് ഇപ്പോഴും ഉറപ്പില്ല. അതിനാൽ ജിംനിയുടെ രാജ്യത്തെ അരങ്ങേറ്റം എന്നുണ്ടാകുമെന്ന് സൂചനയൊന്നും ലഭിക്കുന്നില്ല.

Article Published On: Thursday, February 27, 2020, 12:50 [IST]
English summary
Maruti Suzuki is planning to start Suzuki Jimny SUV production in India very soon. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X