പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

കഴിഞ്ഞ വർഷം പകുതിയോടെയാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ചുവടുവെച്ചത്. മാരുതി ബലേനോയുടെ റീബാഡ്‌ജ് ചെയ്‌ത ഗ്ലാൻസ മോഡലുമായി ആഭ്യന്തര വിപണിയിൽ എത്തിയ കമ്പനിക്ക് പിഴച്ചില്ല.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

ഭേദപ്പെട്ട വിൽപ്പനയോടെ ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്താൻ മോഡലിലൂടെ ടൊയോട്ടക്ക് സാധിച്ചു. പുതിയ മലിനീകരണ നിരോധന ചട്ടമായ ബിഎസ്-VI നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ടൊയോട്ടയുടെ ഇന്ത്യയുടെ വാഹനനിര പന്ത്രണ്ടിൽ നിന്ന് ആറായി ചുരുങ്ങി. അതിനാൽ കമ്പനിയുടെ വിൽപ്പനയിൽ ഗ്ലാൻസയുടെ സംഭാവന പ്രാധാന്യമർഹിക്കുന്നു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

എന്നാൽ പ്രീമിയം ഹാച്ച് വിഭാഗത്തിലേക്ക് ആൾട്രോസുമായി ടാറ്റ മോട്ടോർസ് എത്തിയതോടെ പ്രധാന മോഡലുകൾക്കെല്ലാം തിരിച്ചടിയായി. പ്രധാനമായും ഗ്ലാൻസയ്ക്ക്. ഫെബ്രുവരിയിൽ മൊത്തം 2,806 യൂണിറ്റ് വിൽപ്പനയാണ് ആൾ‌ട്രോസ് രേഖപ്പെടുത്തിയത്. ജനുവരിയിൽ ഇത് 4,505 ആയിരുന്നു. പ്രതിമാസ വിൽപ്പനയിൽ 38 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ടൊയോട്ട ഗ്ലാൻസയെ മറികടക്കാൻ പുത്തൻ മോഡലിലൂടെ ടാറ്റക്ക് സാധിച്ചു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

2020 ഫെബ്രുവരിയിൽ 2,710 യൂണിറ്റ് വിൽപ്പനയാണ് ഗ്ലാൻസക്ക് രേഖപ്പെടുത്താനായത്. ആൾട്രോസിന്റെ പ്രാരംഭ പെട്രോൾ മോഡലായ XE 5.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഏറ്റവും ഉയർന്ന XZ(O) ഡീസൽ വകഭേദത്തിന് 9.29 ലക്ഷം രൂപയുമാണ് വിപണി വില.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

4.3 മീറ്ററിൽ താഴെ നീളമുള്ള മോഡലുകളുമായി ബന്ധപ്പെട്ട മോഡുലാർ ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ എൻ‌സി‌എപിയുടെ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ആൾട്രോസ് ഒരുങ്ങിയിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

ആൽഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ടാറ്റയുടെ ആദ്യത്തെ പാസഞ്ചർ വാഹനമാണ് ആൾട്രോസ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 45X കൺസെപ്റ്റിൽ നിന്ന് താഴ്ന്ന സ്ലൈംഗ് പ്രൊഫൈലും ഡിസൈൻ ഘടകങ്ങളും കടമെടുത്താണ് പ്രീമിയം ഹാച്ച്ബാക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. XE, XM, XT, XZ and XZ (O) വകഭേദങ്ങളിൽ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

ആൾട്രോസിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.5 ലിറ്റർ ടർബോ ഡീസൽ 90 bhp പവറും 200 Nm torque ഉം ആണ് സൃഷ്‌ടിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

സ്റ്റാൻഡേർഡ് മാനുവൽ ഗിയർബോക്‌സുമായാണ് കാറിന്റെ ബിഎസ്-VI എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഏഴ് ഇഞ്ച് എംഐഡി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, ബ്ലൂ ആംബിയന്റ് ലൈറ്റിംഗ്, കൂൾഡ് ഗ്ലോവ്ബോക്‌സ്, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 16 -ഇഞ്ച് അലോയ് വീലുകൾ മുതലായവയുമായാണ് ആൾട്രോസിനെ ടാറ്റ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ താരമായി ആൾട്രോസ്, പിന്നിലാക്കിയത് ടൊയോട്ട ഗ്ലാൻസയെ

വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി ടാറ്റ നിരയില്‍ സംഭവിക്കുന്നത്. ഇതിന്റെ ഭാഗമാണ് കമ്പനിയുടെ ഇലക്‌ട്രിക്കിലേക്കുള്ള ചുവടുവെപ്പ്. ആൾട്രോസിന്റെ ഇവി മോഡലും വരും ദിവസങ്ങളിൽ വിപണിയിലേക്ക് എത്തുമെന്ന് ഇന്ത്യൻ വാഹന നിർമാതാക്കൾ സൂചന നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പുതിയ മോഡൽ വിപണിയിൽ ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Tata Altroz overtook Toyota Glanza In 2020 February sales. Read in Malayalam
Story first published: Friday, March 6, 2020, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X