ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

കുറച്ചു നാളുകളായി ടാറ്റ മോട്ടോര്‍സ് വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയാണ്. നിരവധി മോഡലുകളാണ് ടാറ്റയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്.

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

അടുത്ത കാലങ്ങളിലായി എത്തിയ മോഡലുകള്‍ വിപണിയില്‍ ഹിറ്റാവുകയും ചെയ്തു. അടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ എസ്‌യുവി ശ്രേണി ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 30 ലക്ഷം രൂപയ്ക്കുള്ളില്‍ ഈ വാഹനങ്ങളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

അതേസമയം നിലവിലെ സാഹചര്യത്തില്‍ വാഹന വിപണി വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ടാറ്റയുടെ വില്‍പ്പന 2020 മാര്‍ച്ച് മാസത്തില്‍ 84 ശതമാനം ഇടിയുകയും ചെയ്തു.

MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

എന്നിരുന്നാലും ഇളവുകള്‍ ലഭിച്ചതോടെ വീണ്ടും പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് ടാറ്റ. ഇത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഗ്രാവിറ്റാസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍.

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

അധികം വൈകാതെ തന്നെ ടാറ്റയില്‍ നിന്നും നിരത്തിലെത്താനിരിക്കുന്ന മോഡലാണ് ഗ്രാവിറ്റാസ്. ഈ ഏഴ് സീറ്റര്‍ എസ്‌യുവിക്ക് പിന്നാലെ HBX എന്ന മോഡലും നിരത്തിലെത്തും. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി പരിചയപ്പെടുത്തുന്നത്.

MOST READ: കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

ഇതിനെല്ലാം പിന്നാലെ മിഡ്-സൈസ് അഞ്ച് സീറ്റര്‍ ക്രോസ് ഓവര്‍ പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചേക്കും. ബ്ലാക്ക്‌ബേര്‍ഡ് എന്ന പേരാണ് വാഹനത്തിന് കമ്പനി നല്‍കുക.

വിപണിയില്‍ എത്തിയാല്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍ മോഡലുകളാകും വിപണിയില്‍ എതിരാളികള്‍. കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ഗൊഷക് എന്നൊരു മോഡലിനെയും കമ്പനി പരിഗണിക്കുന്നുണ്ട്.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

യൂട്യൂബ് ചാനലായ മോട്ടോര്‍ വാല ടാറ്റ ബ്ലാക്ക്‌ബേര്‍ഡിന്റെ വീഡിയോ പങ്കുവെച്ചു. നിലവിലുള്ള ടാറ്റ മോഡലുകളായ നെക്‌സണ്‍, ഹാരിയര്‍ എന്നിവയില്‍ നിന്നുള്ള കുറച്ച് കോസ്‌മെറ്റിക് ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

അതേസമയം ഇത് ഒരു റെന്‍ഡര്‍ ചിത്രം മാത്രമാണെന്നും വരാനിരിക്കുന്ന പ്രൊഡക്ഷന്‍-സ്‌പെക്ക് ബ്ലാക്ക്‌ബേര്‍ഡ് ക്രോസ്ഓവറുമായി ഒരു ബന്ധവുമില്ലെന്നും വീഡിയോയില്‍ പറയുന്നു.

MOST READ: ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

ചെറി ടിഗ്ഗോ 5X -ന്റെ പ്ലാറ്റ്‌ഫോമാകും ബ്ലാക്ക്‌ബേര്‍ഡും പങ്കിടുക. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈലുമായി ഉടന്‍ തന്നെ ടാറ്റ മോട്ടോര്‍സ് പങ്കാളിത്തം പ്രഖ്യാപിക്കും.

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

നിലവില്‍ ചെറി ഓട്ടോമൊബൈലുമായി 50:50 പങ്കാളിത്തത്തിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. ടാറ്റ ഹാരിയറിനും നെക്‌സോണിനും ഇടയിലാകും ബ്ലാക്ക്‌ബേര്‍ഡ് സ്ഥാനം പിടിക്കുക.

ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

അതേസമയം വാഹനം സംബന്ധിച്ച് അധികം വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാകും വാഹനത്തിലും ഇടംപിടിക്കുക.

More from DriveSpark

Article Published On: Wednesday, May 27, 2020, 20:21 [IST]
English summary
New Tata Blackbird SUV Rendering Video. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X