ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ
ഒക്ടാവിയ RS 245 -ന്റെ മുഴുവന്‍ പതിപ്പും വിറ്റു തീര്‍ന്നതായി ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡ അറിയിച്ചിരുന്നു. പെര്‍ഫോമെന്‍സ് മോഡലായതുകൊണ്ട് 200 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്.

200 യൂണിറ്റുകളുടെയും ബുക്കിങ് പൂര്‍ത്തിയായതായും ഡെലിവറിയും ആരംഭിച്ചതായും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏങ്ങനെ എന്നല്ലേ! കൊറോണ വൈറസ് പ്രതിസന്ധി മൂലം ചില ഉപഭോക്താക്കള്‍ ബുക്കിങ് ഉപേക്ഷിച്ചതാണ് ഇപ്പോള്‍ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
MOST READ: അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

ഇന്ത്യയ്ക്കായുള്ള ഒക്ടാവിയ RS യൂണിറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നിരുന്നു. പക്ഷെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചില ബുക്കിങ്ങുകള്‍ റദ്ദായി. അതുകൊണ്ട് കുറച്ച് യൂണിറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്.

പുതിയ ഒക്ടാവിയ RS ബുക്ക് ചെയ്യാന്‍ സാധിക്കാതെ പോയവര്‍ക്ക് ഇതൊരവസരമാണെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.
MOST READ: ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

Buyskodaonline.co.in എന്ന വെബ്സൈറ്റിലൂടെയാണ് വാഹനത്തിനായുള്ള ബുക്കിങ് പുനരാരംഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ ഗോവയില്‍ ആദ്യ വാഹനം കഴിഞ്ഞ ദിവസം കമ്പനി കൈമാറിയിരുന്നു.

റേസ് ബ്ലൂ നിറത്തിലുള്ള വാഹനമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡെലിവറികള്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
MOST READ: പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

36 ലക്ഷം രൂപയാണ് പുതിയ ഒക്ടാവിയ RS 245 എക്സ്ഷോറൂം വില. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 243 bhp കരുത്തും 370 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റികാണ് ഗിയര്‍ബോക്‌സ്. വൈദ്യുത പിന്തുണയുള്ള സ്ലിപ്പ് ഡിഫറന്‍ഷ്യലും കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുന്ന മുന്‍ ആക്‌സിലും കാറിന്റെ സവിശേഷതയാണ്.
MOST READ: ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

ഏറ്റവും ഉയര്‍ന്ന ഒക്ടാവിയ വകഭേദത്തിലെ ഫീച്ചറുകളും സൗകര്യങ്ങളെല്ലാം RS245 മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാലി ഗ്രീന്‍, റേസ് ബ്ലൂ, കോറിഡാ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 6.6 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 250 കിലോമീറ്ററാണ് പരമാവധി വേഗത.


Click it and Unblock the Notifications








