ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ് ആഗോള വിപണിയിൽ നിന്ന് ജനപ്രിയ ഹാച്ച്ബാക്കായിരുന്ന പുന്തോയെ താത്ക്കാലികമായി പിൻവലിച്ചിരുന്നു.

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

എന്നാൽ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ഫിയറ്റ് പരിഗണിക്കുന്നതായി മൈക്ക് മാൻലിയുടെ കീഴിലുള്ള ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽ ഇതിനകം നിരവധി തവണ പറഞ്ഞിട്ടുണ്ട്.

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

ജനപ്രിയ പുന്തോയെ പൂർണമായും കമ്പനി പിൻവലിച്ചിരുന്നില്ല എന്നതും തിരിച്ചുവരവിന്റെ സൂചനയാണ് നൽകുന്നത്. പുതുതലമുറ ഫിയറ്റ് പുന്തോയിൽ എഫ്‌സി‌എ പ്രവർത്തിക്കാൻ തുടങ്ങിയെന്ന് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

MOST READ: മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

പിഎസ്എ ഗ്രൂപ്പിന്റെ കോമൺ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (CMP) അടിസ്ഥാനമാക്കിയുള്ളതാകാം അടുത്ത തലമുറ ഫിയറ്റ് പുന്തോ. പുതിയ ഉൽ‌പ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിന് പി‌എസ്‌എയും എഫ്‌സി‌എയും 2019 നവംബറിൽ കൈകോർത്തിരുന്നു.

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

ഫ്രഞ്ച് വാഹന നിർമാതാക്കളുടെ CMP പ്ലാറ്റ്ഫോം അർജന്റീനയിലും നിർമിക്കുന്ന പുതിയ പൂഷോ 208-ന് അടിവരയിടുന്നു. ഓഗസ്റ്റ് മുതൽ ബ്രസീലിലും ഹാച്ച്ബാക്ക് വിപണിയിലെത്തും.

MOST READ: വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

കൂടാതെ പൂഷോ E-208, ഒപെൽ കോർസ എന്നിവയ്ക്ക് സമാനമായി CMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫിയറ്റ് പുന്തോയുടെ ഒരു ഇലക്ട്രിക് പതിപ്പ് വാഗ്‌ദാനം ചെയ്യാനും ഫിയറ്റിന് സാധിക്കും. യഥാർഥത്തിൽ പുതിയ പുന്തോയുടെ പദ്ധതി വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്.

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

പുതിയ തലമുറ ഫിയറ്റ് പുന്തോ ഹാച്ച്ബാക്ക് യൂറോപ്യൻ വിപണികൾക്കായി വീണ്ടും അവതരിപ്പിക്കും. എന്നാൽ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം രാജ്യത്ത് പ്രവർത്തിച്ചിരുന്ന ഫിയറ്റ് ഘടകം ജീപ്പ് ബ്രാൻഡിനായി വഴിമാറിയിരുന്നു.

MOST READ: 2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

കമ്പനി ഇതിനകം തന്നെ യൂറോപ്പിൽ വിലകുറഞ്ഞ ടിപ്പോ സബ് കോംപാക്‌ട് ഹാച്ച്ബാക്ക് വിൽക്കുന്നുണ്ട്. ഒപെൽ കോർസ, പ്യൂഷോ 208, ഫോക്‌സ്‌വാഗൺ പോളോ, ഫോർഡ് ഫിയസ്റ്റ തുടങ്ങിയ വിജയകരമായ ഉൽപ്പന്നങ്ങൾ അരങ്ങുവാഴുന്ന പ്രാദേശിക "ബി" വിഭാഗത്തിലേക്ക് വീണ്ടും പ്രവേശിക്കാനാണ് പുതിയ പുന്തോയിലൂടെ ഫിയറ്റ് ലക്ഷ്യമാക്കുന്നത്.

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

പുതിയ പുണ്ടോ ബ്രസീലിലോ ഇന്ത്യയിലോ അവതരിപ്പിക്കില്ലെന്ന് വ്യക്തമാണ്. ഫിയറ്റ് ബ്രസീലിൽ ആർഗോ ഹാച്ച്ബാക്ക് വിൽക്കുമ്പോൾ എഫ്‌സി‌എ ആഭ്യന്തര വിപണിയിൽ നിന്ന് ഫിയറ്റ് ബ്രാൻഡ് നിർത്തലാക്കി.

MOST READ: ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

എന്നാൽ സി‌എം‌പി പ്ലാറ്റ്ഫോം ഇന്ത്യയിൽ കൊണ്ടുവരാൻ ഗ്രൂപ്പ് പി‌എസ്‌എ പദ്ധതിയിടുന്നു എന്നതാണ് രസകരമായ കാര്യം. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി C21 കോംപാക്‌ട് എസ്‌യുവി, ഹാച്ച്ബാക്ക്, പുതിയ സെഡാൻ എന്നീ മൂന്ന് പുതിയ മോഡലുകൾ സിട്രൺ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Punto ready to make a return on CMP platform. Read in Malayalam
Story first published: Tuesday, May 26, 2020, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X