അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

ബി‌എസ് VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനൊപ്പം 2020 ൽ റെഡി-ഗോയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകാനുള്ള ഒരുക്കത്തിലാണ് ഡാറ്റ്സൻ. വാഹനം ഉടൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

അതിന്റെ പല വിശദാംശങ്ങളും ഓൺലൈനിൽ ചോർന്നിരുന്നു. ഇപ്പോൾ ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഒരു ഡാറ്റ്സൻ ഡീലർഷിപ്പിൽ കണ്ടെത്തിയതാണ് വാഹനത്തെക്കുറിച്ചുള്ള ഏറ്റവും ചൂടൻ വാർത്ത.

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

വലിയ ഗ്രില്ല്, ഉയരമുള്ള 'L' ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വീതി കുറഞ്ഞ ഹെഡ്‌ലാമ്പുകൾ എന്നിവയുള്ള പുതിയ ഫ്രണ്ട് ഫാസിയയാണ് പുറത്തു നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റം. 2020 റെഡി-ഗോയ്ക്ക് പുതിയ വീൽ കവറുകളും ഫ്രണ്ട് ഫെൻഡറുകളിൽ അധിക ബാഡ്ജിംഗും ലഭിക്കുന്നു.

MOST READ: ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

ടോപ്പ്-സ്പെക്ക് പതിപ്പിന് കൂടുതൽ ഫാൻ‌സിയായ വീലുകൾ ലഭിക്കും. സമൂഹ മാധ്യമങ്ങളിൽ ചോർന്ന ബ്രോഷറിൽ കാണുന്നതുപോലെ ടെയിൽ ലാമ്പുകളിലെ പുതിയ എൽഇഡി ഘടകങ്ങളുടെ പരിഷ്കരിച്ച ഘടനയല്ലാതെ പിൻവശത്ത് കാര്യമായ മാറ്റമില്ല.

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

ഡീലർഷിപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന ഈ 2020 റെഡി-ഗോയുടെ ക്യാബിനിൽ, നിങ്ങൾക്ക് പുതിയ ഡാഷ്‌ബോർഡും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ അഭാവവും കാണാൻ കഴിയും. പുതിയ സെൻട്രൽ കൺസോളിൽ നിയന്ത്രണങ്ങൾക്ക് മുകളിൽ ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഒരു അടിസ്ഥാന ഓഡിയോ സിസ്റ്റമാണ് വാഹനത്തിൽ വരുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവി നിര ശക്തിപ്പെടുത്താനൊരുങ്ങി ഹോണ്ട

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

എസി വെന്റുകൾക്കും മാനുവൽ എസി നിയന്ത്രണങ്ങൾക്കുമിടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ പുതിയ മോഡലിലും നഷ്‌ടമാവുന്നു. എന്നാൽ ഒരു പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തിന് ലഭിക്കുന്നു.

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

മൊത്തത്തിൽ, ഹെക്സഗൺ ആകൃതിയിലുള്ള വെന്റുകളും പുതിയ ഡാഷ്‌ബോർഡും ഉള്ള പുതുക്കിയ ക്യാബിൻ എൻട്രി ലെവൽ റെഡി-ഗോ ഹാച്ച്ബാക്കിന്റെ വിലയ്ക്ക് മികച്ച മൂല്യം നൽകുന്നതാണ്.

MOST READ: ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

ഏറ്റവും ഉയർന്ന പപ്പിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം ഉപയോഗിച്ച് ഫെയ്‌സ്‌ലിഫ്റ്റഡ് റെഡി-ഗോ വാഗ്ദാനം ചെയ്യുമെന്ന് പുറത്തു വന്ന ബ്രോഷർ വെളിപ്പെടുത്തിയിരുന്നു. ആയതിനാൽ ഇപ്പോൾ ഷോറൂമിൽ കണ്ട മോഡൽ ഒരു താഴ്ന്ന പതിപ്പാണെന്ന് തോന്നുന്നു.

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

റെനോ ക്വിഡിന് സമാനമായ ബി‌എസ് VI കംപ്ലയിന്റ് 0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പമാവും റെഡി-ഗോ ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നത്. അവരുടെ ബിഎസ് IV അവതാരങ്ങളിൽ 0.8 ലിറ്റർ യൂണിറ്റ് 52 bhp കരുത്തും, 72 Nm torque ഉം ഉത്പാദിപ്പിക്കുന്നു 1.0 ലിറ്റർ യൂണിറ്റ് 68 bhp കരുത്തും, 91 Nm torque ഉം പുറപ്പെടുവിച്ചിരുന്നു.

MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

പരിഷ്കരിച്ച ബി‌എസ് VI പതിപ്പുകൾ സമാന പ്രകടനം വാഗ്ദാനം ചെയ്യുന്നു. ഇരു എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ എഞ്ചിന് AMT ഓപ്ഷൻ ലഭിക്കുന്നത് തുടരും എന്ന് വിശ്വസിക്കുന്നു.

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

ബ്രാൻഡിന്റെ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഫെയ്‌സ്‌ലിഫ്റ്റഡ് ഡാറ്റ്സൻ റെഡി-ഗോയ്ക്കുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ ആദ്യ വാരത്തിൽ വാഹനം വിപണിയിൽ എത്തും.

അവതരണത്തിന് മുമ്പ് ഡീലർഷിപ്പിലെത്തി പുതിയ ഡാറ്റ്സൻ റെഡി-ഗോ

റെനോ ക്വിഡ്, മാരുതി ആൾട്ടോ, എസ്-പ്രസ്സോ തുടങ്ങിയവ വാഹനത്തിന്റെ പ്രധാന എതിരാളികളായി തുടരും. ബി‌സ്‌ VI റെഡി-ഗോയ്ക്ക് 3.0 ലക്ഷം മുതൽ 5.0 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

Source: Zigwheels

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Redi-Go 2020 Facelift Spotted In Dealership Before Launch. Read in Malayalam.
Story first published: Wednesday, May 27, 2020, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X