ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇക്കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ക്വാഡ്രിസൈക്കിള്‍ വാഹനങ്ങള്‍ L കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ ആണെന്നും ഇത് ബിഎസ് VI -ലേക്ക് മാറ്റണമെന്നുമാണ് ഇപ്പോള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ മുതല്‍ L, M, N എന്നീ മൂന്ന് വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കും ബാധകമാണ്. 2018-ലാണ് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തെ ഗതാഗത മാര്‍ഗമായി സര്‍ക്കാര്‍ അംഗീരിക്കുന്നത്.

MOST READ: പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഓട്ടോയ്ക്കും കാറിനുമിടയില്‍ വരുന്ന വാഹന ശ്രേണിയാണ് ക്വാഡ്രിസൈക്കിള്‍. ടാക്‌സി വാഹനമായി മാത്രമെത്തിയിരുന്ന ഈ വാഹനത്തിന് കേന്ദ്ര ഗതാഗത വകുപ്പാണ് ക്വാഡ്രിസൈക്കിളുകള്‍ സ്വകാര്യ വാഹനങ്ങള്‍ അഥവാ പാസഞ്ചര്‍ വാഹനമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

നിലവില്‍ രാജ്യത്ത് ബജാജിന്റെ ക്യൂട്ടാണ് ഈ ശ്രേണിയിലുള്ള ഏക വാഹനം. ഓട്ടോയുടെ വലിപ്പവും കാറിലേതുപോലെ നാല് ടയറും ഹാര്‍ഡ് ടോപ്പുമാണ് മാണ് ഈ വാഹനത്തിന്റെ പ്രത്യേകത.

MOST READ: ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

2012 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്താണ് ക്യൂട്ട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കുഞ്ഞന്‍ ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും കാര്‍ ഗണത്തിലല്ല ഇതിന്റെ സ്ഥാനം.

MOST READ: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടിവിഎസ്

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമാണ് ക്യൂട്ട്. ഇന്ത്യന്‍ നിരത്തില്‍ ഇതുവരെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും റഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, പോളണ്ട്, തുര്‍ക്കി തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് നിലവില്‍ ക്യൂട്ടിനെ ബജാജ് ഓട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്.

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന് വിലയും താരതമ്യേന കുറവാണ്. 216 സിസി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

MOST READ: ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

പരമാവധി 13 bhp കരുത്തും 20 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. 36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളും ബിഎസ് VI -ലേക്ക് നവീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

5 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 2,752 mm ആണ് വാഹനത്തിന്റെ ആകെ നീളം. 1,312 mm വീതിയും 1,652 mm ഉയരവും 1,925 mm വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം.

More from DriveSpark

Article Published On: Tuesday, May 26, 2020, 21:41 [IST]
English summary
Government releases BS6 Emission Norms Mandatory For Quadricycles. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X