ഹാരിയറിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങി ഗ്രാവിറ്റാസ് ഏഴ് സീറ്റർ എസ്‌യുവി
നിരവധി പുത്തൻ മോഡലുകളാണ് ടാറ്റ മോട്ടോർസിന്റെ അണിയറയിൽ ഒരുങ്ങുന്നത്. അതോടൊപ്പം നിലവിലുള്ള കാറുകളുടെ നവീകരിച്ച പതിപ്പും കമ്പനി ഈ പുതുവർഷത്തിൽ ഇതിനോടകം തന്നെ വിപണിയിലെത്തിച്ചു.

ടിയാഗൊ, ടിഗോർ, നെക്‌സോൺ എന്നിവയ്‌ക്കൊപ്പം പുതിയ ആൾട്രോസും നെക്‌സോൺ ഇവിയും ടാറ്റ മോട്ടോർസിന് മികച്ച വിജയം നേടിക്കൊടുത്തവയാണ്. നിലവിൽ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തെ മാറ്റി നിർത്തിയാൽ മറ്റ് എല്ലാ ശ്രേണിയിലും ടാറ്റ തങ്ങളുടെ സാന്നിധ്യമറിയിച്ച് കഴിഞ്ഞിരിക്കുകയാണ്.

ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ HBX, സിയെറ ഇവി കൺസെപ്റ്റ് തുടങ്ങിയ പുതിയ ആശയങ്ങളുടെ ആഗോള അരങ്ങേറ്റത്തിന് ആതിഥേയത്വം വഹിച്ചുകൊണ്ട് ടാറ്റ തിളങ്ങിയതും ഏറെ ശ്രദ്ധേയമാണ്. സിയെറ പ്രൊഡക്ഷൻ പതിപ്പിലേക്ക് നീങ്ങുമോ എന്നതിനെക്കുറിച്ച് ഇപ്പോൾ സ്ഥിരീകരണം ഇല്ലെങ്കിലും ദീർഘകാലമായി കാത്തിരിക്കുന്ന HBX മൈക്രോ എസ്‌യുവി ഈ വർഷം തന്നെ ഇന്ത്യയിലെത്തും.

മൈക്രോ എസ്‌യുവി നെക്‌സോണിന് കോംപാക്‌ട് എസ്‌യുവിക്ക് താഴെയായി സ്ഥാനംപിടിക്കുമ്പോൾ ടാറ്റയുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡലായി ഇടംപിടിക്കാൻ പ്രീമിയം മോഡലായ ഗ്രാവിറ്റാസും ഉടനടി തന്നെ എത്തും. ഏഴ് സീറ്റർ എസ്‌യുവിയെ 2019 ജനീവ മോട്ടോർ ഷോയിലാണ് കമ്പനി ആദ്യമായി ബസാർഡ് എന്ന പേരിൽ പ്രദർശിപ്പിച്ചത്.

ടാറ്റ ഹാരിയറിനൊപ്പം ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്‌ഡ് (OMEGA) പ്ലാറ്റ്ഫോമിലാകും ഒരുങ്ങുക. ഗ്രാവിറ്റാസ് ഉൾപ്പെടെ നാല് മീറ്ററിലധികം നീളമുള്ള ഭാവിയിലെ എല്ലാ പ്രീമിയം വാഹനങ്ങൾക്കും ഇതേ അടിത്തറയാകും കമ്പനി ഉൾപ്പെടുത്തുക.

ശരിക്കും പറഞ്ഞാൽ അഞ്ച് സീറ്റർ ഹാരിയർ എസ്‌യുവിയുടെ മൂന്ന്‌വരി പതിപ്പാണ് ഗ്രാവിറ്റാസ്. അതല്ലാതെ മറ്റ് മാറ്റങ്ങൾ ഒന്നുമില്ലാത്തതിനാൽ മോഡുലാർ പ്ലാറ്റ്ഫോം ടാറ്റയെ കൂടുതൽ പ്രായോഗികതയിലേക്ക് കൂട്ടിച്ചേർക്കാൻ പ്രാപ്‌തമാക്കി.

ഒമേഗ ARC പ്ലാറ്റ്‌ഫോമിന് പിന്തുണ നൽകുന്ന ആദ്യത്തെ ഏഴ് സീറ്റർ മോഡലാണ് ഗ്രാവിറ്റാസ്. വാഹനത്തിന്റെ വീൽബേസ് ഹാരിയറിനു സമാനമാണെങ്കിലും, ടാറ്റ സൈഡ് പ്രൊഫൈലിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയത് ശ്രദ്ധേയമാണ്. അവസാന വരിയിൽ ഇരിക്കാൻ കൂടുതൽ പിൻ ഓവർഹാംഗും റൂഫ് ബൾജും ലഭിക്കുന്നു.

ഹാരിയർ മിഡ്-സൈസ് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രാവിറ്റസിന് 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്റർ ഉയരവുമുണ്ട്. എന്നിരുന്നാലും, നേരത്തെ സൂചിപ്പിച്ച പോലെ രണ്ട് എസ്‌യുവികൾക്കും വീൽബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

കൂടാതെ ഹാരിയറിൽ നിന്നും തിരിച്ചറിയാൻ പിന്നിൽ സൂക്ഷ്‌മമായ സൗന്ദര്യവർദ്ധക പരിഷ്ക്കരണങ്ങളും ഇതിലുണ്ടാകും. മൂന്ന്-വരി എസ്‌യുവിയുടെ ഉപകരണങ്ങളുടെ ലിസ്റ്റ് അതിന്റെ ഹാരിയറിന് സമാനമായിരിക്കും.

ടാറ്റ ഗ്രാവിറ്റസിന്റെ എതിരാളികളായ ജീപ്പ് കോമ്പസ്, എംജി ഹെക്‌ടർ എന്നിവയിൽ ലഭ്യമായ ഫിയറ്റ് സോഴ്‌സ്‌ഡ് നാല് സിലിണ്ടർ ബിഎസ്-VI 2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് 70 ഡീസൽ എഞ്ചിൻ തന്നെയാകും ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിക്കും കരുത്തേകുന്നത്. ഇത് 170 bhp പരമാവധി പവറും 350 Nm torque ഉം ഉ്തപാദിപ്പിക്കുന്നു.


Click it and Unblock the Notifications