ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

2020 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ, HBX എന്ന് മിനി എസ്‌യുവി കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ഇപ്പോഴും ഊഹാപോഹങ്ങള്‍ മാത്രമാണുള്ളത്.

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവരുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ്-19 ആശങ്ക വിതയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വാഹനം വിപണിയില്‍ എത്തുന്നത് വൈകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

എന്നാല്‍ ഇപ്പോള്‍ വാഹനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാഹനത്തില്‍ 1.0 ലിറ്റര്‍ ഡയറക്ട്-ഇഞ്ചക്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റും ഇടംപിടിച്ചേക്കും.

MOST READ: വില 2.48 കോടി, 2020 മെർസിഡീസ് AMG GT R ഇന്ത്യയിൽ അവതരിപ്പിച്ചു

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

അതേസമയം കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. കാര്യക്ഷമതയ്ക്കും മികച്ച പ്രകടനത്തിനും എഞ്ചിന്‍ ട്യൂണ്‍ ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

നേരത്തെ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ വാഹനം എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ എഞ്ചിന്‍ 85 bhp കരുത്തും 114 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്സ്.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

വലിയ എസ്‌യുവി വാഹനങ്ങളുടെ തലയെടുപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ടാറ്റയുടെ ജനപ്രീയ മോഡലായ നെക്‌സോണില്‍ നിന്നും ഹാരിയറിലും കണ്ടിരിക്കുന്ന അതേ മുന്‍വശം തന്നെയാണ് ഈ വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്.

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

നേര്‍ത്ത ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.

MOST READ: ജൂൺ അവസാനത്തോടെ മെറ്റിയർ 350 എത്തും, സ്ഥിരീകരിച്ച് റോയൽ എൻഫീൽഡ്

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു.

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

കണ്‍സെപ്റ്റ് മോഡലില്‍ ഡ്യുവല്‍ ടോണ്‍ റൂഫ് ക്യാരിയറും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രെഡക്ഷന്‍ പതിപ്പിലേക്ക് വരുമ്പോള്‍ റൂഫ് ക്യാരിയര്‍ നഷ്ടമായേക്കും. ശ്രേണിയിലെ ഫസ്റ്റ് ഫീച്ചറുകളുള്ള അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.

MOST READ: ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

കണ്‍സെപ്റ്റ് മോഡലില്‍ ഡ്യുവല്‍ ടോണ്‍ റൂഫ് ക്യാരിയറും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രെഡക്ഷന്‍ പതിപ്പിലേക്ക് വരുമ്പോള്‍ റൂഫ് ക്യാരിയര്‍ നഷ്ടമായേക്കും. ശ്രേണിയിലെ ഫസ്റ്റ് ഫീച്ചറുകളുള്ള അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.

ടാറ്റ HBX കരുത്തേകാന്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയാകും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4.5 മുതല്‍ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, May 27, 2020, 22:03 [IST]
English summary
Tata HBX Micro-SUV Expected To Get 1.0 Litre Turbo Engine. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X